400 paar| '400 സീറ്റുമായി ഞങ്ങൾ അധികാരത്തില്‍ വരുമെന്ന് ഖാര്‍ഗെ വരെ പറഞ്ഞിട്ടുണ്ട്'; കോണ്‍ഗ്രസിനെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദി

Last Updated:

'' ദീര്‍ഘകാലം പ്രതിപക്ഷത്തിരിക്കാനുള്ള പ്രതിപക്ഷ പാര്‍ട്ടിയുടെ ആഗ്രഹം ഞാന്‍ മനസ്സിലാക്കുന്നു. പതിറ്റാണ്ടുകളായി എവിടെ ഇരുന്നുവോ അവിടെ തന്നെ നിലകൊള്ളാനാണ് നിങ്ങള്‍ ആഗ്രഹിക്കുന്നത്. അടുത്ത തെരഞ്ഞെടുപ്പിന് ശേഷം നിങ്ങള്‍ കൂടുതല്‍ ഉയരത്തിലെത്തും. കാണികളുടെ ഗ്യാലറിയിലായിരിക്കും അടുത്ത തവണ നിങ്ങള്‍ ഇരിക്കുക''

കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. എന്‍ഡിഎ മുന്നണി 400 സീറ്റുകള്‍ നേടുമെന്ന് പ്രതിപക്ഷ നേതാവായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ വരെ പ്രവചിച്ചിട്ടുണ്ടെന്നാണ് മോദി പറഞ്ഞത്. ലോക്‌സഭയിലെ നന്ദിപ്രമേയ ചര്‍ച്ചയ്ക്കിടെയായിരുന്നു പ്രധാനമന്ത്രിയുടെ പരാമര്‍ശം.
ഫെബ്രുവരി രണ്ടിന് രാജ്യസഭയില്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ നടത്തിയ ഒരു പരാമര്‍ശമാണ് ഇപ്പോള്‍ മോദി ഉയര്‍ത്തിയത്. ഇത്തവണ 400 സീറ്റെങ്കിലും പിടിക്കുമെന്ന ഖാര്‍ഗെയുടെ പരാമര്‍ശമാണ് ബിജെപി ഇപ്പോള്‍ ഏറ്റുപിടിച്ചത്.
'' മൂന്നാവട്ടവും ഞങ്ങള്‍ അധികാരത്തില്‍ വരുമെന്നതില്‍ സംശയമില്ല. അതിന് ഇനി 100-125 ദിവസം കൂടി ബാക്കിയുണ്ട്. ഇത്തവണ 400 സീറ്റ് നേടി ഞങ്ങള്‍ അധികാരത്തില്‍ വരുമെന്നാണ് ജനങ്ങള്‍ പ്രതീക്ഷിക്കുന്നത്. ഖാര്‍ഗെ വരെ അക്കാര്യം പറഞ്ഞിട്ടുണ്ട്,'' മോദി പറഞ്ഞു.
advertisement
വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് 370ലധികം സീറ്റുകള്‍ ലഭിക്കുമെന്നും മോദി പറഞ്ഞു.
അതേസമയം പ്രതിപക്ഷമെന്ന പദവി കോണ്‍ഗ്രസ് ആസ്വദിച്ചുവരികയാണെന്നും മോദി പറഞ്ഞു. കൂടാതെ പാര്‍ലമെന്റിലെ കാണികളുടെ ഗ്യാലറി കൈയ്യടക്കാന്‍ അവര്‍ ഒരുങ്ങുകയാണെന്നും മോദി പരിഹസിച്ചു. കൂടാതെ കോണ്‍ഗ്രസിനുള്ളിലെ സ്വജനപക്ഷപാതത്തെയും അദ്ദേഹം വിമര്‍ശിച്ചു.
'' ദീര്‍ഘകാലം പ്രതിപക്ഷത്തിരിക്കാനുള്ള പ്രതിപക്ഷ പാര്‍ട്ടിയുടെ ആഗ്രഹം ഞാന്‍ മനസ്സിലാക്കുന്നു. പതിറ്റാണ്ടുകളായി എവിടെ ഇരുന്നുവോ അവിടെ തന്നെ നിലകൊള്ളാനാണ് നിങ്ങള്‍ ആഗ്രഹിക്കുന്നത്. അടുത്ത തെരഞ്ഞെടുപ്പിന് ശേഷം നിങ്ങള്‍ കൂടുതല്‍ ഉയരത്തിലെത്തും. കാണികളുടെ ഗ്യാലറിയിലായിരിക്കും അടുത്ത തവണ നിങ്ങള്‍ ഇരിക്കുക,'' എന്നും മോദി പറഞ്ഞു.
advertisement
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ പരോക്ഷമായി വിമര്‍ശിച്ചും മോദി രംഗത്തെത്തി. കോണ്‍ഗ്രസ് ഒരേ ഉല്‍പ്പന്നം തന്നെ വീണ്ടും വീണ്ടും അവതരിപ്പിച്ചുകൊണ്ടിരിക്കുന്നുവെന്നാണ് അദ്ദേഹം വിമര്‍ശിച്ചത്.
കുടുംബാംഗങ്ങള്‍ ഒരു പാര്‍ട്ടിയുടെ എല്ലാ തീരുമാനങ്ങളും എടുക്കുന്ന രീതി ജനാധിപത്യത്തിന് ചേര്‍ന്നതല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കൂടാതെ കേന്ദ്രസര്‍ക്കാര്‍ പദ്ധതികളായ മേയ്ക്ക് ഇന്‍ ഇന്ത്യ, ആത്മനിര്‍ഭര്‍ ഭാരത് തുടങ്ങിയ പരിപാടികള്‍ക്ക് ഒരു ബദല്‍ മാതൃക പോലും ഉയര്‍ത്തിക്കാണിക്കാന്‍ കഴിവില്ലാത്ത കോണ്‍ഗ്രസ് സര്‍ക്കാര്‍ പദ്ധതികളെ വിമര്‍ശിക്കുകയാണെന്നും മോദി പറഞ്ഞു.
advertisement
കോണ്‍ഗ്രസിനുള്ളില്‍ പരമ്പരാഗതമായി അധികാരം കൈമാറിവരുന്ന വ്യവസ്ഥയെയും മോദി നിശിതമായി വിമര്‍ശിച്ചു. ഈ രീതി രാജ്യത്തിന്റെ ജനാധിപത്യ പ്രക്രിയയില്‍ ദോഷകരമായ ഫലങ്ങളുണ്ടാക്കിയെന്ന് അദ്ദേഹം പറഞ്ഞു. കരുത്തുറ്റ പ്രതിപക്ഷമാണ് രാജ്യത്തിന് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
''വേറേയും യുവാക്കള്‍ പ്രതിപക്ഷത്തുണ്ട്. എന്നാല്‍ തുറന്ന് സംസാരിക്കാന്‍ അവരെ അനുവദിക്കുന്നില്ല,'' എന്നും മോദി പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/India/
400 paar| '400 സീറ്റുമായി ഞങ്ങൾ അധികാരത്തില്‍ വരുമെന്ന് ഖാര്‍ഗെ വരെ പറഞ്ഞിട്ടുണ്ട്'; കോണ്‍ഗ്രസിനെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദി
Next Article
advertisement
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
  • ചിറയിൻകീഴ് സ്വദേശിനി വസന്ത (77) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണമടഞ്ഞു.

  • ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് 31 പേർ മരണമടഞ്ഞു.

  • വസന്ത ചികിത്സയിലായിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു.

View All
advertisement