പരീക്ഷാർഥികളുടെ ആശങ്കയകറ്റാൻ പ്രധാനമന്ത്രി എത്തുന്നു; പരീക്ഷ പേ ചർച്ച ജനുവരി 20ന്

പരീക്ഷ പേ ചർച്ചയുടെ മൂന്നാമത് എഡിഷനാണ് ഇത്തവണ നടക്കുന്നത്.

News18 Malayalam | news18
Updated: January 17, 2020, 4:22 PM IST
പരീക്ഷാർഥികളുടെ ആശങ്കയകറ്റാൻ പ്രധാനമന്ത്രി എത്തുന്നു; പരീക്ഷ പേ ചർച്ച ജനുവരി 20ന്
പ്രധാനമന്ത്രി നരേന്ദ്രമോദി
  • News18
  • Last Updated: January 17, 2020, 4:22 PM IST IST
  • Share this:
ന്യൂഡൽഹി: പരീക്ഷയോട് അനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി വിദ്യാർഥികളുമായി സംവദിക്കുന്ന ആശയവിനിമയ പരിപാടിയായ പരീക്ഷാ പേ ചർച്ച 2020 ജനുവരി 20ന്. ന്യൂഡൽഹിയിലെ ടോകടോറ സ്റ്റേഡിയത്തിൽ വെച്ചാണ് പ്രധാനമന്ത്രി വിദ്യാർഥികളുമായി ആശയവിനിമയം നടത്തുക.

പരീക്ഷ പേ ചർച്ചയുടെ മൂന്നാമത് എഡിഷനാണ് ഇത്തവണ നടക്കുന്നത്. ഇന്ത്യയിലും വിദേശത്തുമുള്ള അധ്യാപകരുമായും വിദ്യാർഥികളുമായാണ് ചർച്ച നടത്തുന്നത്.

അതേസമയം, പരിപാടിയിൽ പങ്കെടുക്കാൻ അവസരം ലഭിച്ച വിദ്യാർഥികളും മാതാപിതാക്കളും അധ്യാപകരും അതീവ സന്തോഷത്തിലാണ്. പരിപാടിയിൽ പങ്കെടുക്കുന്നത് മാത്രമല്ല പ്രധാനമന്ത്രി നൽകുന്ന വിലപ്പെട്ടതും മൂല്യമുള്ളതുമായ ഉപദേശങ്ങൾ സ്വീകരിക്കാൻ കഴിയുന്നതിലുള്ള ആവേശത്തിലാണ്. ശാന്തമായ അന്തരീക്ഷത്തിൽ സമ്മർദ്ദം കുറച്ച് പരീക്ഷയെഴുതി മികച്ച ഫലം എങ്ങനെയുണ്ടാക്കാമെന്നും ചർച്ച ചെയ്യുന്നു.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: January 17, 2020
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍