Anushka Shetty | കൈപിടിച്ചാൽ കെട്ട്യോൻ? അനുഷ്ക ശർമ്മയുടെ കൂടെയുള്ള പുരുഷൻ ആരാണ്?
- Published by:meera_57
- news18-malayalam
Last Updated:
സ്വീറ്റി ഷെട്ടി എന്ന മംഗലാപുരംകാരി അനുഷ്ക ഷെട്ടിയുടെ വിവാഹവാർത്ത ഏറെക്കാലമായി പ്രചാരത്തിലുണ്ട്. ഒന്നിനും സ്ഥിരീകരണം ഇല്ലായിരുന്നു എന്ന് മാത്രം
സ്വീറ്റി ഷെട്ടി എന്ന മംഗലാപുരംകാരി അനുഷ്ക ഷെട്ടിയുടെ (Anushka Shetty) വിവാഹവാർത്ത ഏറെക്കാലമായി പ്രചാരത്തിലുണ്ട്. ഒന്നിനും സ്ഥിരീകരണം ഇല്ലായിരുന്നു എന്ന് മാത്രം. ബാഹുബലി ഇറങ്ങിയ കാലം മുതലാകട്ടെ, പ്രഭാസും അനുഷ്‌കയും പ്രണയത്തിൽ എന്നായി ഗോസിപ് കോളങ്ങളിലെ സ്ഥിരം വാർത്ത. ഇപ്പോഴിതാ, മറ്റൊരു ചിത്രം കൂടി ഇന്റർനെറ്റിൽ പ്രചരിക്കാൻ ആരംഭിച്ചു. ഇതിൽ അനുഷ്കയുടെ കൈപിടിച്ചുകൊണ്ട് നടന്നു നീങ്ങുന്ന ഒരാളെ കാണാം. ഇരുവരും വധൂവരന്മാരെ പോലെ വേഷം ധരിച്ചുവെന്നതാണ് ചിത്രം ഇത്രയേറെ പ്രചരിക്കാൻ കാരണം. അനുഷ്കയുടെ രഹസ്യവിവാഹം കഴിഞ്ഞു എന്നുപോലും പ്രചാരണം തകൃതിയായി
advertisement
സൂപ്പർ എന്ന തെലുങ്ക് സിനിമയിലൂടെ അഭിനയം തുടങ്ങിയ ആളാണ് നടി അനുഷ്ക ഷെട്ടി. അതിന് ശേഷം വേഷമിട്ടതാകട്ടെ, രാജമൗലി സംവിധാനം ചെയ്ത 'വിക്രമർകുടു' എന്ന ചിത്രത്തിലും. ബോക്സ് ഓഫീസ് ഹിറ്റുകളുടെ പരമ്പര തന്നെ അനുഷ്ക ആദ്യകാലങ്ങളിൽ തീർത്തു കഴിഞ്ഞു. അധികം വൈകാതെ തന്നെ അനുഷ്ക തമിഴ് സിനിമയിൽ അരങ്ങേറി. 2010കൾക്ക് ശേഷം ഇറങ്ങിയ അനുഷ്കയുടെ ചിത്രങ്ങൾ എല്ലാം തന്നെ വാണിജ്യവിജയങ്ങളായി മാറി. വേട്ടൈക്കാരൻ, സിംഗം, സിംഗം 2, യെന്നൈ അറിന്താൽ പോലുള്ള ചിത്രങ്ങളിലെ നായികയായിരുന്നു അനുഷ്ക (തുടർന്ന് വായിക്കുക)
advertisement
പ്രശസ്തയും സുന്ദരിയും സമ്പന്നയുമായിട്ടും അനുഷ്ക ഷെട്ടി ഇന്നും അവിവാഹിതയായി തുടരുകയാണ്. ആറ് വർഷങ്ങൾക്ക് മുൻപ് അനുഷ്ക ഷെട്ടിയുടെ പേര് ഒരു ഉത്തരേന്ത്യൻ ക്രിക്കറ്റ് താരത്തിന്റെ പേരുമായി കൂട്ടിക്കെട്ടി വാർത്ത ഇറങ്ങി. ഇദ്ദേഹം അനുഷ്‌കയെ വിവാഹം ചെയ്യും എന്നായിരുന്നു അന്നത്തെ പ്രചാരണം. ഇതിനു അനുഷ്ക തന്നെ രംഗത്തെത്തി ചുട്ട മറുപടി കൊടുക്കേണ്ടി വന്നു. ഇത്തരം വിഷയങ്ങളെ അതർഹിക്കുന്ന പരിഗണന കൊടുത്തു വേണം കൈകാര്യം ചെയ്യാൻ എന്നായിരുന്നു അനുഷ്ക ഷെട്ടിയുടെ മറുപടി
advertisement
"ആ വാർത്തകൾ ഒന്നും സത്യമല്ല. ഇത്തരം ഊഹാപോഹങ്ങൾ ഒന്നും എന്നെ ബാധിക്കുന്നില്ല. എന്റെ വിവാഹം മറ്റുള്ളവർക്ക് ഇത്രവലിയ വിഷയമായത് എന്തുകൊണ്ടെന്ന് മനസിലാവുന്നില്ല. ഒരു ബന്ധം ആർക്കും മറച്ചുപിടിക്കാൻ കഴിയില്ല. എന്റെ വിവാഹം എങ്ങനെയാണ് മറച്ചുപിടിക്കാൻ സാധിക്കുക? വളരെ സെൻസിറ്റീവ് ആയ ഈ വിഷയം അത്രയും ബോധത്തോടു കൂടിവേണം കൈകാര്യം ചെയ്യാൻ," എന്നായിരുന്നു അനുഷ്ക ഷെട്ടിയുടെ പ്രതികരണം. വീണ്ടും വിവാഹ വാർത്ത പ്രചരിച്ചതും അവരുടെ ടീം വിഷയത്തിൽ പ്രതികരിച്ചിട്ടുണ്ട്
advertisement
മറ്റൊരാളുടെ ജീവിതം വാർത്താ തലക്കെട്ടുകളാക്കി മാറ്റുമ്പോൾ, ഔദ്യോഗിക പ്രതികരണത്തിനായി എങ്കിലും കാത്തിരിക്കുക. വാർത്തകൾ വസ്തുതാവിരുദ്ധമായി പടച്ചുവിടുന്നതും റിപ്പോർട്ട് ചെയ്യുന്നതും തമ്മിൽ വലിയ അന്തരമുണ്ട്. ആ അതിർവരമ്പ് പൂർണമായും വിസ്മരിക്കപ്പെടുന്നു. ഓരോ പോസ്റ്റിലും അവരുടെ പ്രായം 44 വയസ് എന്ന് പറയുന്നത് നിരന്തരമായ ഏജ്-ഷെയിമിങ് ആണ്. പ്രായം ഒരു വലിയ വിഷയമെങ്കിൽ, അത് പുരുഷന്മാരായ അഭിനേതാക്കളെ സംബന്ധിച്ച് എന്തുകൊണ്ട് ചർച്ചയാവുന്നില്ല എന്നും അനുഷ്കയുടെ ടീം ചോദിച്ചു
advertisement
advertisement
പ്രശസ്ത ഡിസൈനർ ശ്രാവൺ കുമാർ രാമസ്വാമിയാണ് അനുഷ്കയുടെ കൂടെയുള്ളത്. ഹൈദരാബാദ് സ്വദേശിയായ ഇദ്ദേഹം, 1993ൽ ലണ്ടൻ സ്‌കൂൾ ഓഫ് ഫാഷൻ ഡിസൈനിൽ നിന്നും ബിരുദം നേടിയ ശേഷം, ശ്രാവൺസ് സ്റ്റുഡിയോ എന്ന പേരിൽ ഒരു ബ്രാൻഡ് ആരംഭിച്ചിരുന്നു. ഇദ്ദേഹത്തിന്റെ മോഡലായി അനുഷ്ക പ്രത്യക്ഷപ്പെട്ട വീഡിയോ ആണ് വിവാഹനിശ്ചയം, രഹസ്യവിവാഹം തുടങ്ങിയ പേരുകളിൽ പ്രചരിച്ചത്









