advertisement

ഇനി വിവാഹം ഇല്ല; ഒന്നിച്ചു ജീവിക്കും; വിവാഹമോചനത്തിന്റെ കാരണം വെളിപ്പെടുത്തി പ്രിയദർശൻ

Last Updated:
1990 ഡിസംബർ 13നായിരുന്നു ലിസിയും പ്രിയദർശനും വിവാഹം ചെയ്തത്. 2014 ഡിസംബറിൽ ലിസി വിവാഹമോചന ഹർജി സമർപ്പിച്ചു. 2016 സെപ്റ്റംബറിൽ ഇവരുടെ വേർപിരിയൽ സ്ഥിരീകരിക്കുകയായിരുന്നു
1/6
എത്ര മനോഹരമായ ഒത്തുചേരലാണിത് എന്ന് പറയാതെ വയ്യ. പത്തു വർഷങ്ങൾക്ക് മുൻപ് വിവാഹമോചനം നേടിയ മലയാള ചലച്ചിത്ര സംവിധായകൻ പ്രിയദർശനും (Priyadarshan) മുൻകാല നടി ലിസിയും (Lissy Lakshmi) ഒന്നിച്ചു ജീവിക്കാൻ തീരുമാനിച്ചു കഴിഞ്ഞു. എന്നാൽ, അവർ ഇനിയൊരു വിവാഹത്തിന് തയാറല്ല. മക്കളയായ കല്യാണിക്കും സിദ്ധാർഥിനും സന്തോഷം മാത്രം. 2016ൽ പിരിയുമ്പോൾ, ലിസിയും പ്രിയദർശനും കാൽനൂറ്റാണ്ട് കാലത്തോളം ഒന്നിച്ച് ജീവിച്ചിരുന്നു. തുടർന്നുള്ള ജീവിതവും ഒരു കൂരയ്ക്ക് താഴെയാകണം എന്ന് ഇരുവർക്കും നിർബന്ധം. ഇനി പരസ്പര ധാരണയുടെയും സൗഹൃദത്തിന്റെയും കെട്ടുറപ്പുമായി മുന്നോട്ടു പോകാനാണ് തീരുമാനം

2/6
സംവിധായകൻ സിബി മലയലിന്റെ മകൻ ജോ മലയലിന്റെ വിവാഹസ്വീകരണ ചടങ്ങിൽ ഒന്നിച്ചെത്തിയത് മുതലാണ് പ്രിയദർശനും ലിസിയും വീണ്ടും ഒന്നിക്കുന്നതിന്റെ സൂചന പരസ്യമായത്. അതിനും മുൻപേ സംവിധായകൻ ആലപ്പി അഷറഫ് അദ്ദേഹത്തിന്റെ യൂട്യൂബ് ചാനലിലൂടെ ഇങ്ങനെയൊരു പുനഃസമാഗമത്തിന് സാധ്യതയുള്ള വിവരം പങ്കുവച്ചിരുന്നു. ഈ പരിപാടിയിൽ ഇരുവരും ഒന്നിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്യുകയും, അതോടൊപ്പം തന്നെ വേദിയിൽ നിന്നും ഇറങ്ങാൻ നേരം ലിസിയുടെ കൈപിടിച്ച് പ്രിയദർശൻ പടിയിറങ്ങുകയും ചെയ്ത ദൃശ്യങ്ങൾ വൈറലായി (തുടർന്ന് വായിക്കുക)

3/6
ഇതിനെല്ലാം പുറമേ, പുതിയ ചിത്രത്തിനായി ലിസിയുടെ ഡബ്ബിങ് സ്റ്റുഡിയോയിൽ എത്തിച്ചേർന്ന മമ്മൂട്ടിയുടെ ഒപ്പം ലിസി മാത്രമല്ല, പ്രിയദർശനും ഉണ്ടായിരുന്നു. മമ്മൂട്ടിയാണ് ഇരുവരും ഇവിടെ ഒത്തുചേരാൻ കാരണമായത് എന്നും റിപോർട്ടുണ്ട്. ഇരുവരെയും ഒന്നിച്ചു കണ്ട സന്തോഷം പങ്കിടാനും മമ്മൂട്ടി മറന്നില്ല. ഏറെ കോളിളക്കം സൃഷ്‌ടിച്ചു കൊണ്ടാണ് പ്രിയദർശൻ ഒരുകാലത്ത് ലിസിയെ സ്വന്തമാക്കിയത്. ഈ വിവാഹത്തിൽ തീരെ താല്പര്യമില്ലാതിരുന്ന ലിസിയുടെ അമ്മ ഏലിയാമ്മ, ഭീഷണിയുടെ വക്കിൽപ്പോലും എത്തിയിരുന്നു

4/6
ഇനിയും ഊഹാപോഹങ്ങൾക്ക് അവസരം നൽകാതെ, പ്രിയദർശൻ മിഡ്-ഡേ എന്ന മാധ്യമത്തോട് കാര്യങ്ങൾ വിശദമാക്കി. വിവാഹം എന്ന പ്രസ്ഥാനം ഇപ്പോൾ തങ്ങൾ രണ്ടുപേർക്കും പ്രാധാന്യം അർഹിക്കുന്നില്ല എന്ന് പറഞ്ഞ പ്രിയദർശൻ, പരസ്പരം സൂക്ഷിക്കുന്ന ബന്ധത്തിലാണ് ശ്രദ്ധ നൽകുന്നത് എന്ന് വ്യക്തമാക്കി. മക്കളായ കല്യാണിയും സിദ്ധാർഥുമാണ് അവർ ഒന്നിക്കാൻ കാരണമായത് എന്നും പ്രിയദർശൻ പറഞ്ഞു. ഏതാണ്ട് എട്ട് മാസങ്ങൾക്ക് മുൻപായിരുന്നു തീരുമാനം കൈക്കൊണ്ടത് എന്ന് പ്രിയദർശൻ

5/6
1990 ഡിസംബർ 13നായിരുന്നു ലിസിയും പ്രിയദർശനും വിവാഹം ചെയ്തത്. 2014 ഡിസംബറിൽ ലിസി വിവാഹമോചന ഹർജി സമർപ്പിച്ചു. 2016 സെപ്റ്റംബറിൽ ഇവരുടെ വേർപിരിയൽ സ്ഥിരീകരിച്ചു. ആ നാളുകളിൽ ഇത്തരമൊരു പ്രക്രിയ പ്രയാസകരമായിരുന്നു എന്ന് ലിസി തുറന്നു സമ്മതിച്ചിരുന്നു. വൈകാരികമായും ഏറെ പ്രയാസകരമായിരുന്നു അത്. വിവാഹമോചനം കഴിഞ്ഞപ്പോൾ മാത്രമാണ് ആശ്വാസകരമായത് എന്നും ലിസി വ്യക്തമാക്കി. അതിന് ശേഷം വിവാഹമോചനത്തിൽ എത്തിയതിന്റെ കാരണം പ്രിയദർശൻ മറച്ചുവച്ചില്ല

6/6
വിവാഹമോചനം സംഭവിക്കാൻ ഉണ്ടായ കാരണത്തിൽ തന്റെ റോൾ എന്തെന്ന് പ്രിയദർശൻ പിന്നീട് വ്യക്തമാക്കി. തന്റെ 'ഈഗോ' ആയിരുന്നു ഇത്തരമൊരു വേർപിരിയലിൽ അവസാനിച്ചത്. തീർത്തും യാഥാസ്ഥിതിക പശ്ചാത്തലത്തിൽ വളർന്ന തന്റെ പ്രതീക്ഷകൾ യാഥാർഥ്യത്തിനു ചേരാതെ വരികയായിരുന്നു എന്ന് പ്രിയദർശൻ. പിരിഞ്ഞുവെങ്കിലും, കുടുംബത്തിലെ പ്രധാന കാര്യങ്ങൾക്ക് ഒന്നിച്ചു വരാൻ ലിസിയും പ്രിയദർശനും സമയം കണ്ടെത്തി. കോവിഡ് നാളുകളിലായിരുന്നു ഇവരുടെ മകൻ സിദ്ധാർത്ഥിന്റെ വിവാഹം. 2023ൽ ചെന്നൈയിലെ ഫ്ലാറ്റിൽ വളരെ വേണ്ടപ്പെട്ട ബന്ധുക്കളുടെ സാന്നിധ്യത്തിൽ സിദ്ധാർഥ് പ്രിയദർശന്റെ വിവാഹം നടന്നു. വിദേശവനിതയാണ് സിദ്ധാർത്ഥിന്റെ ജീവിതപങ്കാളി. ഇവർക്ക് ഒരു കുഞ്ഞുണ്ട്

ഇറാന്റെ പുതിയ പരമോന്നത നേതാവ് മുജ്തബ ഖമനയി അമേരിക്കയുമായി കരാറുണ്ടാക്കാൻ സമ്മതിച്ചതായി റിപ്പോർട്ട്

  • ഇറാന്റെ പുതിയ പരമോന്നത നേതാവ് മുജ്തബ ഖമനയി അമേരിക്കയുമായി ചർച്ചയ്ക്ക് സമ്മതിച്ചതായി റിപ്പോർട്ട്

  • വാഷിംഗ്ടണും ടെഹ്‌റാനും തമ്മിൽ പ്രധാന വിഷയങ്ങളിൽ ധാരണയുണ്ടായതായി ട്രംപ് വ്യക്തമാക്കി

  • ഹോർമുസ് കടലിടുക്ക് അടഞ്ഞതും ഇന്ധനവില വർധനവും ആഗോള വിപണിയെ സാരമായി ബാധിച്ചതായി റിപ്പോർട്ട്

View All
advertisement