മുഹമ്മദ് നബിയെ അപകീർത്തിപ്പെടുത്തുന്നവരെ ശിക്ഷിക്കാൻ നിയമം വേണം; പ്രകാശ് അംബേദ്കറും മുസ്ലിം സംഘടനകളും

Last Updated:

പ്രമുഖ സമാജ് വാദി പാർട്ടി നേതാവ് അബു അസ്മി പ്രൊഫറ്റ് മുഹമ്മദ് ആക്റ്റിന് പിന്തുണയുമായി രംഗത്തെത്തി. മുഹമ്മദ് നബിയെ അപകീർത്തിപ്പെടുത്തുന്നവർക്ക് തക്കതായ ശിക്ഷ നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
മഹാരാഷ്ട്രയിൽ പ്രാവാചകൻ മുഹമ്മദ് നബിയെ അപമാനിക്കുന്നവർക്ക് ശിക്ഷ നൽകാൻ പ്രത്യേക നിയമം കൊണ്ടുവരണം എന്ന ആവശ്യവുമായി പ്രകാശ് അംബേദ്കർ നേതൃത്വം നൽകുന്ന വഞ്ചിത് ബഹുജൻ അഘാഡിയും, റസാ അക്കാഡമി, തഹഫുസ് നമൂസേ റിസാലത് തുടങ്ങിയ സംഘടനകളും രംഗത്തെത്തി. സംസ്ഥാന സർക്കാരിനോട് പുതിയ നിയമം നടപ്പിൽ വരുത്താൻ ആവശ്യപ്പെട്ടിരിക്കുകയാണ് പ്രസ്തുത സംഘടനകൾ.
മുഹമ്മദ് നബിക്കു പുറമേ മറ്റു മതനേതാക്കളെ അപാമിക്കുന്നവർക്ക് എതിരെയും നടപടിയെടുക്കാൻ സാധിക്കുന്ന പുതിയ നിയമം നടപ്പിൽ വരുത്താൻ സംഘടനകൾ ആവശ്യപ്പെടുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. ഇതിന്റെ ഭാഗമായി സർക്കാർ തലത്തിൽ കൂടുതൽ സമ്മർദ്ദം ചെലുത്താൻ ഇവർ പദ്ധതിയിടുന്നുണ്ട്.
ബില്ലിന്റെ കരട് രൂപം ഇപ്പോൾ തന്നെ തയ്യാറാക്കിയിട്ടുണ്ട്. അത് സർക്കാർ മുമ്പാകെ ഔദ്യോഗികമായി സമർപ്പിക്കും. 'പ്രൊഫറ്റ് മുഹമ്മദ് ബിൽ' എന്ന പേരിൽ അറിയപ്പെടുന്ന ബില്ലിന്റെ യഥാർത്ഥ പേര് 'ബ്ലാസ്ഫെമി ഓഫ് പ്രൊഫറ്റ് മുഹമ്മദ് ആൻഡ് അദർ റിലീജിയസ് ചീഫ്സ് ആക്റ്റ്, 2021' അല്ലെങ്കിൽ 'അബ്യൂസീവ് ലാംഗേജസ് (പ്രിവൻഷൻ ആക്റ്റ് ) ആക്റ്റ്, 2021 എന്നാണ്.' (മുഹമ്മദ് നബിയേയും മറ്റും മത നേതാക്കളെയും അപമാനിക്കൽ തടയുന്ന നിയമം 2021, അല്ലെങ്കിൽ അപകീർത്തിപ്പെടുന്ന ഭാഷ (തടയൽ) നിയമം 2021).
advertisement
അതേസമയം, പ്രസ്തുത പേര് തങ്ങളുടെ നിർദ്ദേശം മാത്രമാണെന്നും സർക്കാരിന് ഇഷ്ടമുള്ള പേര് സ്വീകരിക്കാമെന്നും മൗലാമ മുഈൻ അഷ്റഫ് ഖാദിരി പറഞ്ഞു. പ്രവാചകനെയും മറ്റു മത ചിഹ്നങ്ങളെയും അപകീർത്തിപ്പെടുത്തൽ അവസാനിപ്പിക്കണം എന്നത് മാത്രമാണ് തങ്ങളുടെ ഉദ്ദേശമെന്നും നിലവിലെ നിയമങ്ങൾ അപര്യാപ്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റിസാലത് അധ്യക്ഷനായ ഖാദിരി ഓൾ ഇന്ത്യ സുന്നി ജംഇയതുൽ ഉലമുടെ പ്രസിഡന്റ് കൂടിയാണ്.
advertisement
പ്രസ്തുതം നിയമം നടപ്പിൽ വരുത്തിയില്ലെങ്കിൽ രാജ്യവ്യാപകമായി പ്രതിഷേധ പ്രകടനങ്ങളുമായി മുന്നോട്ടു പോകുമെന്ന് റസാ അക്കാദമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
സമാജ് വാദി നേതാവ് അബു അസ്മി പിന്തുണ നൽകി
പ്രമുഖ സമാജ് വാദി പാർട്ടി നേതാവ് അബു അസ്മി പ്രൊഫറ്റ് മുഹമ്മദ് ആക്റ്റിന് പിന്തുണയുമായി രംഗത്തെത്തി. മുഹമ്മദ് നബിയെ അപകീർത്തിപ്പെടുത്തുന്നവർക്ക് തക്കതായ ശിക്ഷ നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
advertisement
സൽമാൻ റഷ്ദിയെ പോലെ സമൂഹത്തിൽ 'വിദ്വേഷം പരത്തുന്ന' വ്യക്തികൾക്കെതിരെ നടപടി ആവശ്യമാണെന്ന് അസ്മി പറഞ്ഞു. പുതിയ നിയമം എല്ലാ മതങ്ങൾക്കും ബാധകമാണെന്നും ഇതുവഴി ഗാന്ധിജിയെക്കുറിച്ചും സ്വാമി വിവേകാനന്ദയെയും കുറിച്ചും ആളുകൾ മോശമായി സംസാരിക്കുന്നത് തടയാനാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്തുടനീളം നിയമം നടപ്പിൽവരുത്തമെന്നും മുഴുവൻ മതനേതൃത്വവും ഇതിനെ പിന്തുണക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മലയാളം വാർത്തകൾ/ വാർത്ത/India/
മുഹമ്മദ് നബിയെ അപകീർത്തിപ്പെടുത്തുന്നവരെ ശിക്ഷിക്കാൻ നിയമം വേണം; പ്രകാശ് അംബേദ്കറും മുസ്ലിം സംഘടനകളും
Next Article
advertisement
ബീഹാറിൽ 19 ശതമാനമുള്ള മുസ്ലീങ്ങൾക്ക് നേതാവില്ലെന്ന് അസാദുദ്ദീന്‍ ഒവൈസി
ബീഹാറിൽ 19 ശതമാനമുള്ള മുസ്ലീങ്ങൾക്ക് നേതാവില്ലെന്ന് അസാദുദ്ദീന്‍ ഒവൈസി
  • ബീഹാറിൽ 19% മുസ്ലീങ്ങൾക്കു നേതാവില്ലെന്ന് അസദുദ്ദീന്‍ ഒവൈസി പറഞ്ഞു.

  • 2020ലെ ബീഹാര്‍ തിരഞ്ഞെടുപ്പില്‍ ഒവൈസിയുടെ എഐഎംഐഎം 5 സീറ്റുകള്‍ നേടിയിരുന്നു.

  • ബീഹാറിൽ 243 നിയമസഭാ മണ്ഡലങ്ങളുണ്ട്, 38 എണ്ണം പട്ടിക ജാതിക്കാര്‍ക്കായി സംവരണം.

View All
advertisement