advertisement

ജെയ്ഷ്-ഇ-മുഹമ്മദ് തലവനെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് ലോകരാജ്യങ്ങൾ

Last Updated:

പാകിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭീകരസംഘടനയായ ജെയ്ഷ്-ഇ-മുഹമ്മദിന്‍റെ തലവൻ മസൂദ് അസറിനെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് ലോകരാജ്യങ്ങൾ.

ന്യൂഡൽഹി: പാകിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭീകരസംഘടനയായ ജെയ്ഷ്-ഇ-മുഹമ്മദിന്‍റെ തലവൻ മസൂദ് അസറിനെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് ലോകരാജ്യങ്ങൾ. യുകെ, യുഎസ്, ഫ്രാൻസ് എന്നീ രാജ്യങ്ങൾ യു എൻ സെക്യൂരിറ്റി കൗൺസിലിന് മുമ്പാകെയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. പുൽവാമ ഭീകരാക്രമണത്തിന്‍റെ ഉത്തരവാദിത്തം ജെയ്ഷ്-ഇ-മുഹമ്മദ് ഏറ്റെടുത്തിരുന്നു.
ഇത് മൂന്നാമത്തെ തവണയാണ് മസൂദ് അസറിനെ കരിമ്പട്ടികയിൽ ഉൾപ്പെടുത്താനുള്ള ശ്രമം ലോകരാജ്യങ്ങൾ നടത്തുന്നത്. അന്താരാഷ്ട്ര തലത്തിൽ യാത്രാവിലക്ക് ഏർപ്പെടുത്തുന്നതും പരിഗണനയിലാണ്. നേരത്തെ രണ്ടു തവണയും മസൂദ് അസറിനെ കരിമ്പട്ടികയിൽ ഉൾപ്പെടുത്താനുള്ള ശ്രമങ്ങൾക്ക് തടസമായത് ചൈനയുടെ ഇടപെടലായിരുന്നു. 2016ലും 2017ലും ആയിരുന്നു ഇത്.
2001ലാണ് ജെയ്ഷ്-ഇ-മുഹമ്മദദിനെ ഭീകരവാദ പട്ടികയിൽ ഉൾപ്പെടുത്തിയത്. അതേസമയം, ഇത്തവണയും ചൈന തടസവാദം ഉയർത്തുമെന്നാണ് നയതന്ത്ര പ്രതിനിധികൾ പ്രതീക്ഷിക്കുന്നത്. മൂന്നു രാജ്യങ്ങളുടെയും അപേക്ഷ 10 ദിവസത്തിനുള്ളിൽ കൗൺസിൽ പരിഗണിക്കും.
advertisement
ഇതിനിടെ, ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള നിലവിലെ സാഹചര്യത്തിൽ ലോകരാഷ്ട്രങ്ങള്‍ ആശങ്കയറിയിച്ചു. ഇരുരാജ്യങ്ങളും നിയന്ത്രണം പാലിക്കണമെന്നാണ് ബ്രിട്ടനും റഷ്യയും ഫ്രാൻസും അടക്കമുള്ള രാജ്യങ്ങൾ ആവശ്യപ്പെട്ടിരിക്കുന്നത്. മധ്യസ്ഥശ്രമങ്ങൾക്ക് സന്നദ്ധത അറിയിച്ചു കൊണ്ടായിരുന്നു റഷ്യയുടെ പ്രതികരണം. പ്രശ്നപരിഹാരത്തിനായി ഇടപെടൽ നടത്താൻ തയ്യാറാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദും അറിയിച്ചിട്ടുണ്ട്.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/India/
ജെയ്ഷ്-ഇ-മുഹമ്മദ് തലവനെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് ലോകരാജ്യങ്ങൾ
Next Article
advertisement
'രേവന്ത് റെഡ്ഡിയുടേത് പച്ചക്കള്ളം, കേരളത്തെ ഇരയാക്കരുത്; തെലങ്കാനയിലെ ആറ് ഗ്യാരണ്ടി പോലും പൂർത്തിയാക്കിയിട്ടില്ല' BRS മുൻ നേതാവ് കെ കവിത
'രേവന്ത് റെഡ്ഡിയുടേത് പച്ചക്കള്ളം, കേരളത്തെ ഇരയാക്കരുത്' BRS മുൻ നേതാവ് കെ കവിത
  • തെലങ്കാനയിലെ ആറ് ഗ്യാരണ്ടികളിൽ സൗജന്യ ബസ് യാത്ര മാത്രമാണ് ഭാഗികമായി നടപ്പാക്കിയതെന്ന് കെ കവിത

  • രേവന്ത് റെഡ്ഡിയുടെ വാഗ്ദാനങ്ങൾ തെലങ്കാനയിൽ നടപ്പായില്ല, കേരളം ഇരയാകരുതെന്ന് മുന്നറിയിപ്പ്

  • കേരളത്തിന്റെ വളർച്ചയ്ക്ക് പിണറായി വിജയനൊപ്പം നിൽക്കാൻ ഇടതുപക്ഷത്തിന് വോട്ട് ചെയ്യണമെന്ന് അഭ്യർത്ഥിച്ചു

View All
advertisement