ജയ്പൂർ ഡൽഹി ദൂരം രണ്ട് മണിക്കൂറിൽ; സോഹ‍്‍ന ടു ദൗസ പാത ഫെബ്രുവരി 12ന് പ്രധാനമന്ത്രി നാടിനു സമർപ്പിക്കും
- Published by:Vishnupriya S
- news18-malayalam
Last Updated:
ഹരിയാനയിലെ സോഹ്‌നയ്ക്കും രാജസ്ഥാനിലെ ദൗസയ്ക്കും ഇടയിലുള്ള ഈ പാത ജയ്‌പൂരിലേക്കുള്ള യാത്രക്കാർക്ക് ഏറെ സൗകര്യപ്രദമാണ്
ഡൽഹി-മുംബൈ എക്സ്പ്രസ് വേയുടെ ആദ്യഘട്ടമായ സോഹ്‌ന-ദൗസ സ്‌ട്രെച്ച് ഫെബ്രുവരി 12-ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമർപ്പിക്കുമെന്ന് റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം (എംഒആർടിഎച്ച്) അറിയിച്ചു. ഹരിയാനയിലെ സോഹ്‌നയ്ക്കും രാജസ്ഥാനിലെ ദൗസയ്ക്കും ഇടയിലുള്ള ഈ പാത ജയ്‌പൂരിലേക്കുള്ള യാത്രക്കാർക്ക് സൗകര്യപ്രദമായിരിക്കും. ഫെബ്രുവരി നാലിന് സോഹ്‌ന-ദൗസ സ്‌ട്രെച്ച് ഉദ്ഘാടനം ചെയ്യുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്.
നേരത്തെ ഡൽഹി, ജയ്പൂർ എന്നീ രണ്ട് നഗരങ്ങളെ തമ്മിൽ ബന്ധിപ്പിച്ചിരുന്നത് ദേശീയ പാത (NH) 48 ആയിരുന്നു. ഗതാഗതത്തിരക്ക് വച്ച് കണക്കാക്കിയാൽ ഏകദേശം നാല്-അഞ്ച് മണിക്കൂർ ആയിരുന്നു കുറഞ്ഞ ഡ്രൈവ് സമയം. പുതിയ പാത തുറക്കുന്നതോടെ ഡൽഹിയിൽ നിന്നു ജയ്പുരിലേക്കുള്ള യാത്രാസമയം രണ്ടുമണിക്കൂർ കുറയുമെന്നു കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി അറിയിച്ചു.
advertisement
നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ കഴിഞ്ഞ വർഷം ഡിസംബർ 30 വരെയുള്ള വിലയിരുത്തൽ അനുസരിച്ച് ഹരിയാന, രാജസ്ഥാൻ, മധ്യപ്രദേശ്, ഗുജറാത്ത് എന്നീ നാല് സംസ്ഥാനങ്ങളിലായി 500 കിലോമീറ്റർ നീളത്തിൽ 1,386 കിലോമീറ്റർ ദൽഹി-മുംബൈ എക്സ്പ്രസ് വേയുടെ പ്രവൃത്തി അതിവേഗം പുരോഗമിക്കുകയാണ്. രാജസ്ഥാൻ (135 കി.മീ), മധ്യപ്രദേശ് (109 കി.മീ) എന്നിവിടങ്ങളിൽ നിന്ന് നാല് പാതകളും വീതവും ഗുജറാത്തിൽ (24 കി.മീ) – 268 കി.മീ – 9 പാതകളും പൂർത്തിയാക്കി.
advertisement
ഡൽഹി-മുംബൈ എക്സ്പ്രസ് വേ
ഡൽഹി, ഹരിയാന, രാജസ്ഥാൻ, മധ്യപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലൂടെ കടന്ന് പോകുന്ന ഡൽഹി-മുംബൈ എക്സ്പ്രസ് വേ ഒരു ലക്ഷം കോടി രൂപ ചെലവിലാണ് വികസിപ്പിക്കുന്നത്. ഇത് പൂർത്തിയാകുന്നതോടെ 1,386 കിലോമീറ്റർ ദൈർഘ്യമുള്ള എക്‌സ്പ്രസ് വേ ഇന്ത്യയിലെ ഏറ്റവും നീളമുള്ള റോഡ് ഗതാഗത മാർഗമായി മാറും. ഡൽഹിക്കും മുംബൈക്കും ഇടയിലുള്ള യാത്രാ സമയം ഏകദേശം 24 മണിക്കൂറിൽ നിന്ന് 12 മണിക്കൂറായി കുറയും. ദൂരം130 കിലോമീറ്റർ എങ്കിലും കുറയുമെന്നുമാണ് കണക്കാക്കുന്നത്.
advertisement
കൂടാതെ, ഡൽഹി, മുംബൈ, ജയ്പൂർ, കിഷൻഗഡ്, അജ്മീർ, കോട്ട, ചിത്തോർഗഡ്, ഉദയ്പൂർ, ഭോപ്പാൽ, ഉജ്ജയിൻ, ഇൻഡോർ, അഹമ്മദാബാദ്, വഡോദര, സൂറത്ത് തുടങ്ങിയ സാമ്പത്തിക വ്യാവസായിക കേന്ദ്രങ്ങളിലേക്കുള്ള കണക്റ്റിവിറ്റി മെച്ചപ്പെടുത്തുകയും ദശലക്ഷക്കണക്കിന് ആളുകൾക്ക് തൊഴിലും വരുമാനവും ഉണ്ടാവുകയും ചെയ്യും എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഈ പാത പ്രതിവർഷം 320 ദശലക്ഷം ലിറ്ററിലധികം ഇന്ധന ലാഭം ഉണ്ടാക്കുകയും കാർബൺ പുറന്തള്ളൽ കുറയ്ക്കുകയും ചെയ്യും. ഇത് 40 ദശലക്ഷം മരങ്ങൾ നട്ടുപിടിപ്പിക്കുന്നതിന് തുല്യമാണ് എന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. പരിസ്ഥിതി സംരക്ഷണം ലക്ഷ്യം വച്ച് എൻഎച്ച്എഐ രണ്ട് ദശലക്ഷത്തിലധികം മരങ്ങളും കുറ്റിച്ചെടികളും ഹൈവേയിൽ നട്ടുപിടിപ്പിക്കാനും പദ്ധതിയിട്ടിട്ടുണ്ട്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
January 31, 2023 5:08 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
ജയ്പൂർ ഡൽഹി ദൂരം രണ്ട് മണിക്കൂറിൽ; സോഹ‍്‍ന ടു ദൗസ പാത ഫെബ്രുവരി 12ന് പ്രധാനമന്ത്രി നാടിനു സമർപ്പിക്കും