ഇക്കണോമി ടിക്കറ്റുമായി ബിസിനസ് ക്ലാസിൽ യാത്ര; ജീവനക്കാരെ തുപ്പി; സ്വയം തുണിയുരിഞ്ഞ് വിമാനയാത്രക്കാരി

Last Updated:

ഇക്കണോമി ക്ലാസ് ടിക്കറ്റുമായി ബിസിനസ് ക്ലാസിൽ യാത്ര ചെയ്യണമെന്ന് വാശിപിടിച്ച യുവതി, തന്നെ തടഞ്ഞ ജീവനക്കാരെ മർദിക്കുകയും തുപ്പുകയും സ്വയം വസ്ത്രങ്ങൾ ഊരിയെറിഞ്ഞ് അർധനഗ്നയാവുകയുമായിരുന്നു

മുംബൈ: അബുദാബി- മുംബൈ വിമാനത്തിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ജീവനക്കാരെ കൈയേറ്റം ചെയ്യുകയും ചെയ്ത ഇറ്റാലിയൻ യുവതി പവോല പെറൂഷിയോയെ സഹർ പൊലീസ് അറസ്റ്റ് ചെയ്തു. ഇക്കണോമി ക്ലാസ് ടിക്കറ്റുമായി ബിസിനസ് ക്ലാസിൽ യാത്ര ചെയ്യണമെന്ന് വാശിപിടിച്ച യുവതി, തന്നെ തടഞ്ഞ ജീവനക്കാരെ മർദിക്കുകയും തുപ്പുകയും സ്വയം വസ്ത്രങ്ങൾ ഊരിയെറിഞ്ഞ് അർധനഗ്നയാവുകയുമായിരുന്നു.
തിങ്കളാഴ്ച പുലർച്ചെ മുംബൈയില്‍ എത്തിയ എയർ വിസ്ത യുകെ 256 വിമാനത്തിലെ ജീവനക്കാരുടെ പരാതിയിലാണ് അറസ്റ്റ്. തിങ്കളാഴ്ച പുലർ‌ച്ചെ 2.03നാണ് വിമാനം അബുദാബിയില്‍ നിന്ന് പുറപ്പെട്ടത്.
“പുലർച്ചെ 2.30 ന്, ഇക്കണോമി ക്ലാസിൽ ഇരുന്ന സ്ത്രീ പെട്ടെന്ന് എഴുന്നേറ്റ് ബിസിനസ് ക്ലാസിലേക്ക് ഓടി, അവിടെ ഇരുന്നു. യാത്രക്കാരിക്ക് സഹായം ആവശ്യമുണ്ടോ എന്ന് അന്വേഷിക്കാൻ ക്യാബിൻ ക്രൂവിലെ രണ്ട് അംഗങ്ങൾ സമീപിച്ചു. വിമാനയാത്രക്കാരി പ്രതികരിക്കാത്തപ്പോൾ, അനുവദിച്ചിട്ടുള്ള സീറ്റിലേക്ക് മടങ്ങാൻ അഭ്യർത്ഥിച്ചു. ഈ സമയം, യാത്രക്കാരി അവരോട് ആക്രോശിക്കുകയും ആക്രമണാത്മക ആംഗ്യങ്ങൾ കാണിക്കുകയും ചെയ്തു”- സഹർ പൊലീസ് സ്റ്റേഷനിലെ ഒരു ഉദ്യോഗസ്ഥൻ സംഭവങ്ങളെ കുറിച്ച് പറയുന്നു.
advertisement
ക്രൂ അംഗങ്ങൾ സ്ത്രീ മോശമായി പെരുമാറുന്നത് തടയാൻ ശ്രമിച്ചപ്പോൾ, അവര്‍ ഒരാളുടെ മുഖത്ത് ഇടിക്കുകയും മറ്റേയാളെ തുപ്പുകയും ചെയ്തു. മറ്റ് ക്രൂ അംഗങ്ങൾ ഓടിയെത്തിയപ്പോൾ, സ്ത്രീ സ്വയം വസ്ത്രങ്ങൾ അഴിച്ചുമാറ്റാൻ തുടങ്ങി. “ജീവനക്കാരെയും മറ്റ് യാത്രക്കാരെയും ഭയപ്പെടുത്തുന്ന തരത്തിൽ, സ്ത്രീ അർധനഗ്നയായി ഇടനാഴിയിലൂടെ മുകളിലേക്കും താഴേക്കും നടക്കാൻ തുടങ്ങി. സ്ത്രീയെ കീഴ്‌പ്പെടുത്തുന്നതിന് മുമ്പ് വിമാനത്തിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു ”- ഉദ്യോഗസ്ഥൻ പറഞ്ഞു.
advertisement
ഒടുവിൽ, പുലർച്ചെ 4.53 ഓടെ ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനം ഇറങ്ങിയപ്പോൾ, ഫ്ലയർ എയർ വിസ്താരയുടെ സുരക്ഷാ ഉദ്യോഗസ്ഥർക്കും തുടർന്ന് സഹർ പൊലീസിനും ഇവരെ കൈമാറി. പ്രാഥമിക അന്വേഷണങ്ങൾക്ക് ശേഷം കേസ് രജിസ്റ്റർ ചെയ്തു.
1937 ലെ എയർക്രാഫ്റ്റ് റൂൾസ് പ്രകാരവും ഇന്ത്യൻ ശിക്ഷാ നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരവും പ്രതിക്കെതിരെ കേസെടുത്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ യാത്രക്കാരിയെ പിന്നീട് ജാമ്യത്തിൽ വിട്ടു- ഉദ്യോഗസ്ഥൻ പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/India/
ഇക്കണോമി ടിക്കറ്റുമായി ബിസിനസ് ക്ലാസിൽ യാത്ര; ജീവനക്കാരെ തുപ്പി; സ്വയം തുണിയുരിഞ്ഞ് വിമാനയാത്രക്കാരി
Next Article
advertisement
Bihar Election Results 2025 | 200 കടന്ന് എൻഡിഎ; തകർന്നടിഞ്ഞ് മഹാ സഖ്യം; ബീഹാറിലെ സീറ്റ് നില ഇങ്ങനെ
Bihar Election Results 2025 | 200 കടന്ന് എൻഡിഎ; തകർന്നടിഞ്ഞ് മഹാ സഖ്യം; ബീഹാറിലെ സീറ്റ് നില ഇങ്ങനെ
  • എൻഡിഎ 200ൽ അധികം സീറ്റുകൾ നേടി ചരിത്രത്തിലെ ഏറ്റവും വലിയ വിജയത്തിലേക്ക് നീങ്ങുന്നു.

  • ബിജെപി 88 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായി, ജെഡിയു 82 സീറ്റുകളിൽ വിജയിച്ചു.

  • മഹാസഖ്യം 35 സീറ്റുകളിൽ മാത്രം മുന്നേറുന്നു, ആർജെഡി 24, കോൺഗ്രസ് 6 സീറ്റുകളിൽ വിജയിച്ചു.

View All
advertisement