കോൺഗ്രസ് ഭാരവാഹികളിൽ ഒരാളായതിൽ പിന്നെ പ്രിയങ്ക ഗാന്ധിക്ക് ലഭിച്ച ആരാധകരുടെ എണ്ണം തീരെ കുറവല്ല. സഹോദരൻ രാഹുലിന് വേണ്ടി തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങുക കൂടെ ചെയ്തതോടെ പ്രിയങ്ക തിരക്കുകളിൽ നിന്നും തിരക്കുകളിലേക്ക് പായുകയാണ്. എന്നാലിപ്പോൾ കശ്മീരി പുതുവത്സരം ആശംസിച്ച് വെട്ടിലായിരിക്കുകയാണ് പ്രിയങ്ക. മൂന്നര ലക്ഷത്തോളം ഫോളോവേഴ്‌സുമായി മുന്നേറുന്ന പ്രിയങ്കയുടെ ട്വിറ്റർ ഹാന്ഡിലിൽ പ്രത്യക്ഷപ്പെട്ട പുതുവത്സരാശംസയാണ് ഹേതു.
Nauroz Mubarak to all my Kashmiri sisters and brothers!! Despite my mother’s “don’t forget to make the thali” messages, I had no time to make my thaali yesterday but came home after road show and found it placed on the dining table. How sweet are mom’s? pic.twitter.com/Lix2hCVS8f
— Priyanka Gandhi Vadra (@priyankagandhi) April 6, 2019
കശ്മീരി സഹോദരീ സഹോദരന്മാർക്ക് ആശംസ അറിയിച്ചതിനൊപ്പം എങ്ങനെയാണ് അമ്മ തന്നെ കശ്മീരി പുതുവത്സര ദിനത്തിന്റെ ഭാഗമായ താലി ഒരുക്കിവച്ച് അത്ഭുതപ്പെടുത്തിയതെന്നും പ്രിയങ്ക കുറിക്കുന്നു. മുതുമുത്തച്ഛൻ ജവഹർലാൽ നെഹ്‌റു വഴി കശ്മീരി പണ്ഡിറ്റ് ബന്ധവും മുത്തച്ഛൻ ഫിറോസ് ഗാന്ധി വഴി പാഴ്‌സി ബന്ധവും പ്രിയങ്കയ്ക്കുണ്ട്. എന്നാൽ പുതുവത്സര ദിനത്തെ നൗറോസ് എന്ന് വിശേഷിപ്പിച്ചിടത്താണ് പിഴച്ചത്. നൗറോസ് മാർച്ച് മാസത്തിലെ പാഴ്‌സി പുതുവത്സരമാണ്, കശ്മീരികൾ ആഘോഷിക്കുന്നതാകട്ടെ നവ്രെയും. രണ്ടിലും താലി പ്രധാനം ആണ്. ഒരുപക്ഷെ അതാവും പ്രിയങ്കയ്ക്ക് മാറിപ്പോവാനുള്ള കാരണവും. എന്നാലും സോഷ്യൽ മീഡിയ ട്രോൾ മഴയുമായി പിന്നാലെ തന്നെയുണ്ട്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.