LIVE: പുൽവാമ സൈനികർക്ക് രാഷ്ട്രത്തിന്റെ ആദരാഞ്ജലികൾ

Last Updated:

ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു

പുൽവാമ: കാശ്മീരിലെ പുൽവാമയിലുണ്ടായ ഭീകരാക്രമണത്തിൽ  കൊല്ലപ്പെട്ട സൈനികരുടെ മൃതദേഹത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രത്തിന്റെ ആദരവ് അർപ്പിച്ചു. ജമ്മു കാശ്മീരിൽ നിന്ന് ഡൽഹി പാലം വിമാനത്താവളത്തിലായിരുന്നു മൃതദേഹം എത്തിച്ചത്.  നേരത്തെ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങായിരുന്നു മൃതദേഹം ഏറ്റുവാങ്ങിയത്. ഇന്നലെ വൈകീട്ട് നടന്ന ആക്രമണത്തിൽ 40 സി.ആർ.പി.എഫ് ജവാൻമാരാണ് കൊല്ലപ്പെട്ടത്.
നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. സിആർപിഎഫിന്റെ വാഹനം കടന്നുപോകുന്ന വഴിയിൽ ഭീകരർ സ്ഥാപിച്ച ബോംബ് പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായത്. കഴിഞ്ഞ 20 വർഷത്തിനിടയിലെ ഏറ്റവും വലിയ ഭീകരാക്രമണമാണ് ഇത്.
ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ജമ്മുവിൽ നിന്ന് ശ്രീനഗറിലേക്ക് പോയ വാഹനമാണ് പൊട്ടി തെറിച്ചത്. 2500 ഓ​ളം സൈ​നി​ക​ർ സ​ഞ്ച​രി​ച്ചി​രു​ന്ന വാ​ഹ​ന​വ്യൂ​ഹ​ത്തി​നു നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.
മലയാളം വാർത്തകൾ/ വാർത്ത/India/
LIVE: പുൽവാമ സൈനികർക്ക് രാഷ്ട്രത്തിന്റെ ആദരാഞ്ജലികൾ
Next Article
advertisement
'ശബരിമലയിലെ ദ്വാരപാലക ശിൽപം സംസ്ഥാനത്തെ കോടീശ്വരന് വിറ്റു; ആരുടെ വീട്ടിലാണുള്ളതെന്ന് സിപിഎം വ്യക്തമാക്കണം': വി ഡി സതീശൻ
'ശബരിമലയിലെ ദ്വാരപാലക ശിൽപം സംസ്ഥാനത്തെ കോടീശ്വരന് വിറ്റു; ആരുടെ വീട്ടിലാണുള്ളതെന്ന് സിപിഎം വ്യക്തമാക്കണം'
  • ശബരിമലയിലെ ദ്വാരപാലക ശിൽപം കോടികൾക്ക് വിറ്റതിൽ ശക്തമായ പ്രക്ഷോഭം തുടരുമെന്ന് വി ഡി സതീശൻ.

  • ദേവസ്വം ബോർഡിന്റെയും സർക്കാരിന്റെയും അനുമതിയോടെ ദ്വാരപാലക ശിൽപം വിറ്റതിൽ പ്രതിപക്ഷം പ്രതിഷേധിക്കുന്നു.

  • ദേവസ്വം മന്ത്രി രാജിവെക്കണമെന്നും, ബോർഡ് പ്രസിഡന്‍റിനെ പുറത്താക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.

View All
advertisement