ചൊവ്വാഴ്ച പ്രക്ഷോഭകർ നടത്തിയ ട്രാക്ടർ റാലി അക്രമാസക്തമായതിനെ തുടർന്ന് കർഷകർ ഡൽഹിയിൽ നിന്ന് മടങ്ങാൻ ആവശ്യപ്പെട്ട് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്. കാർഷിക പരിഷ്കരണ നിയമങ്ങളിൽ പ്രതിഷേധിക്കുന്ന യഥാർത്ഥ കർഷകർ അതിർത്തിയിലേക്ക് മടങ്ങാൻ അമരീന്ദർ സിംഗ് ആവശ്യപ്പെട്ടു.
ഡൽഹി നഗരത്തിൽ കണ്ട രംഗങ്ങൾ ‘ഞെട്ടിപ്പിക്കുന്നതാണ്’. അക്രമം അംഗീകരിക്കാനാവില്ല, സമാധാനപരമായി പ്രതിഷേധിക്കുന്ന കർഷകർ സൃഷ്ടിക്കുന്ന സൽസ്വഭാവത്തെ ഇത് നിരാകരിക്കും. കര്‍ഷകരോട് എത്രയും വേഗം അതിര്‍ത്തിയിലേക്ക് മടങ്ങാനനും അമരീന്ദര്‍ സിംഗ് ആവശ്യപ്പെട്ടു.
റിപബ്ലിക് ദിനത്തിലെ കര്‍ഷക റാലിക്കിടെ വലിയ രീതിയില്‍ അക്രമസംഭവങ്ങള്‍ അരങ്ങേറിയിരുന്നു. ചെങ്കോട്ട പിടിച്ചെടുത്ത കര്‍ഷകര്‍ അവിടെ കൊടി ഉയര്‍ത്തി. ഡല്‍ഹി ഐ.ടി.ഒയില്‍ സംഘര്‍ഷത്തിനിടെ ഒരു കര്‍ഷകന്‍ മരിച്ചു. പൊലീസിന്‍റെ വെടിവെപ്പിനിടെയാണ് കര്‍ഷകന്‍ മരിച്ചതെന്ന് കര്‍ഷകര്‍ പറഞ്ഞു. എന്നാല്‍ വെടിവെച്ചിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്.
Shocking scenes in Delhi. The violence by some elements is unacceptable. It'll negate goodwill generated by peacefully protesting farmers. Kisan leaders have disassociated themselves & suspended #TractorRally. I urge all genuine farmers to vacate Delhi & return to borders.
ഡൽഹിയിലെ നിരവധി സ്ഥലങ്ങളിൽ പൊലീസ് സേനയും പ്രതിഷേധിച്ച കർഷകരും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായതിനാൽ നിയമം കൈയിലെടുക്കരുതെന്നും സമാധാനം നിലനിർത്തണമെന്നും ഡൽഹി പോലീസ് കർഷകരോട് അഭ്യർത്ഥിച്ചു. ട്രാക്ടർ റാലി പരേഡിനായി മുൻകൂട്ടി തീരുമാനിച്ച റൂട്ടുകളിലേക്ക് തിരിച്ചുപോകാനും പോലീസ് കർഷകരോട് ആവശ്യപ്പെട്ടു.
ട്രാക്ടർ പരേഡിന് അനുവദിച്ച സമയത്തിന് വളരെ മുമ്പുതന്നെ വിവിധ അതിർത്തി സ്ഥലങ്ങളിൽ നിന്ന് മാർച്ച് ആരംഭിച്ച കർഷകർ സെൻട്രൽ ഡൽഹിയിലെ ഐടിഒയിലെത്തി ല്യൂട്ടീൻ മേഖലയിലേക്ക് പോകാൻ ശ്രമിച്ചു. ഐടിഒയിൽ പ്രതിഷേധക്കാർ വടികൊണ്ട് പൊലീസുമായി ഏറ്റുമുട്ടിയിരുന്നു.
Published by:user_49
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.