'ജനക്കൂട്ടത്തിന് നേരെ ട്രാക്ടർ ഇടിച്ചുകയറ്റി കൊലപാതകങ്ങൾ ആസൂത്രണം ചെയ്യുന്നു'; കർഷക സമരത്തിനെതിരെ ശോഭ സുരേന്ദ്രന്‍
- Published by:user_49
Last Updated:
രാജ്യത്തിന്റെ ഹൃദയഭൂമിയിൽ കർഷക സമരം എന്ന വ്യാജേന അക്രമം അഴിച്ചുവിട്ട കലാപകാരികൾ ഇന്ത്യയെ അപമാനിക്കുകയാണെന്ന് ശോഭ സുരേന്ദ്രന്‍
ഡൽഹിയിൽ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കര്‍ഷക സമരം സംഘര്‍ഷ ഭരിതമായിരിക്കെ കടുത്ത വിമർശനവുമായി ബിജെപി നേതാവ് ശോഭ സുരേന്ദ്രന്‍. ജനക്കൂട്ടത്തിന് നേരെ ട്രാക്ടര്‍ ഇടിച്ചു കയറ്റി കൊലപാതകങ്ങള്‍ ആസൂത്രണം ചെയ്യുന്ന മനുഷ്യത്വരഹിത കലാപമാണ് ഇപ്പോള്‍ നടക്കുന്നതെന്ന് ശോഭ സുരേന്ദ്രന്‍ പറഞ്ഞു.
രാജ്യത്തിന്റെ ഹൃദയഭൂമിയിൽ കർഷക സമരം എന്ന വ്യാജേന അക്രമം അഴിച്ചുവിട്ട കലാപകാരികൾ ഇന്ത്യയെ അപമാനിക്കുകയാണ്. ഇന്ത്യയിലെ ആത്മാഭിമാനമുള്ള ജനത ഇതിനെതിരെ ശക്തമായി പ്രതികരിക്കുക തന്നെ ചെയ്യുമെന്നും ശോഭ സുരേന്ദ്രന്‍ ഫേസ്ബുക്കിൽ കുറിച്ചു.
ശോഭ സുരേന്ദ്രന്‍റെ ഫേസ്ബുക്ക് പോസ്റ്റ്
രാജ്യത്തിന്റെ ഹൃദയഭൂമിയിൽ കർഷക സമരം എന്ന വ്യാജേന അക്രമം അഴിച്ചുവിട്ട കലാപകാരികൾ ഇന്ത്യയെ അപമാനിക്കുകയാണ്. രാജ്യത്തിന് ഭരണഘടന ലഭിച്ചതിന്റെ വാർഷികം അരാജകത്വം കൊണ്ട് ആഘോഷിക്കാൻ ഒരു ദേശസ്നേഹിക്കും കഴിയില്ല.
advertisement
ഇതു മനസ്സിലാക്കിയിട്ടാണ് എന്നു തോന്നുന്നു കോൺഗ്രസിന്റെ സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പ്രത്യക്ഷ സമരത്തിൽ കോണ്ഗ്രസില്ല എന്ന് പ്രഖ്യാപിച്ചത്.
ജനക്കൂട്ടത്തിന് നേരെ ട്രാക്ടർ ഇടിച്ചു കയറ്റി കൊലപാതകങ്ങൾ ആസൂത്രണം ചെയ്യുന്ന മനുഷ്യത്വരഹിത കലാപമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. ഇന്ത്യയിലെ ആത്മാഭിമാനമുള്ള ജനത ഇതിനെതിരെ ശക്തമായി പ്രതികരിക്കുക തന്നെ ചെയ്യും.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 26, 2021 6:23 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ജനക്കൂട്ടത്തിന് നേരെ ട്രാക്ടർ ഇടിച്ചുകയറ്റി കൊലപാതകങ്ങൾ ആസൂത്രണം ചെയ്യുന്നു'; കർഷക സമരത്തിനെതിരെ ശോഭ സുരേന്ദ്രന്‍