കേന്ദ്ര സർക്കാരിന‍്റെ കാർഷിക ബില്ലിനെതിരെ സമരം ചെയ്ത കർഷകൻ വിഷം കഴിച്ചു മരിച്ചു. കഴിഞ്ഞ ദിവസമാണ് എഴുപത് വയസ്സുള്ള കർഷകൻ വിഷം കഴിച്ചതിനെ തുടർന്ന് ഗുരുതരാവസ്ഥയിലായത്. ബില്ലിനെതിരെ പഞ്ചാബിൽ കർഷകരുടെ സമരം തുടരുന്നതിനിടെയാണ് ആത്മഹത്യ.
ഭാരതീയ കിസാൻ യൂണിയന്റെ നേതൃത്വത്തിൽ ബില്ലിനെതിരെ ബാദൽ ഗ്രാമത്തിൽ നടക്കുന്ന പ്രതിഷേധത്തിൽ സെപ്റ്റംബ്‍ 15 മുതൽ പ്രീതം സിങ് പങ്കെടുത്തിരുന്നു.
പ്രീതംസിങ്ങിന്റെ കുടുംബത്തിന് സർക്കാർ നഷ്ടപരിഹാരം നൽകണമെന്ന് ഭാരതീയ കിസാൻ യൂണിയൻ ജനറൽ സെക്രട്ടറി സുഖ്ദേവ് സിങ് ആവശ്യപ്പെട്ടു. അതേസമയം, പ്രീതംസിങ്ങിന്റെ മരണ കാരണം വ്യക്തമല്ലെന്നാണ് പൊലീസ് പറയുന്നത്. ഇദ്ദേഹത്തിന് കടബാധ്യതയുണ്ടായിരുന്നതായും റിപ്പോർട്ടുണ്ട്.
Published by:Naseeba TC
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.