റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെയും റിലയൻസ് ഫൗണ്ടേഷൻ ചെയർപേഴ്സൺ നിത അംബാനിയുടെയും മകൻ ആനന്ദ് അംബാനിയുടെ വിവാഹ നിശ്ചയം നടന്നു. വധു രാധിക മെർച്ചന്റ്. എൻകോർ ഹെൽത്ത് കെയർ സിഇഒ വീരേൻ മർച്ചന്റിന്റെയും ഷൈല മർച്ചന്റിന്റെയും മകളാണ് രാധിക മെർച്ചന്റ്. നിലവിൽ എൻകോർ ഹെൽത്ത് കെയറിലെ ബോർഡ് ഓഫ് ഡയറക്ടരാണ് രാധിക.
ഗുജറാത്തിലെ കച്ച് സ്വദേശിയായ രാധിക വർഷങ്ങളായി മുംബൈയിലാണ്. രാധിക മെർച്ചന്റ് അംബാനി കുടുംബത്തിൻറെ പരിപാടികളിലും കാണാറുണ്ട്. ഇഷ അംബാനി-ആനന്ദ് പിരാമല്‍, ആകാശ് അംബാനി-ശ്ലോക മേത്ത വിവാഹങ്ങളിൽ രാധിക പങ്കെടുത്തിരുന്നു.
പരിശീലനം ലഭിച്ച ഭരതനാട്യം നർത്തകിയാണ് ഇരുപത്തിനാലുകാരിയായ രാധിക മെർച്ചന്റ് . മുംബൈയിലെ ജിയോ വേൾഡ് സെന്ററിൽ ജൂണിലായിരുന്നു അരങ്ങേറ്റം. ശ്രീ നിഭ ആർട്‌സിലെ ഗുരുഭവന തകറിന്റെ ശിഷ്യയാണ് രാധിക മർച്ചന്റ്.
മുംബൈയിലെ ഐക്കണിക് കത്തീഡ്രലിലും ജോൺ കോണൺ സ്‌കൂളിലും ജുഹുവിലുള്ള എക്കോൾ മൊണ്ടിയേൽ വേൾഡ് സ്‌കൂളിലുമായിരുന്നു സ്‌കൂൾ വിദ്യാഭ്യാസം. പിന്നീട് രാധിക ഉപരിപഠനത്തിനായി ന്യൂയോർക്കിലേക്ക് പോയി. ന്യൂയോർക്ക് യൂണിവേഴ്‌സിറ്റിയിൽ നിന്ന് രാഷ്ട്രീയത്തിലും സാമ്പത്തിക ശാസ്ത്രത്തിലും ബിരുദം നേടിയ രാധിക മൃഗങ്ങളുടെ സംരക്ഷണത്തിലും സജീവമാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.