News18 MalayalamNews18 Malayalam
|
news18-malayalam
Updated: September 17, 2020, 7:55 AM IST
Narendra Modi, Rahul Gandhi
എഴുപതാം പിറന്നാൾ ആഘോഷിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ആശംസകളുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ട്വിറ്ററിലാണ് പ്രധാനമന്ത്രിക്കായി രാഹുലിന്‍റെ ഒറ്റവരി ആശംസ.' പ്രധാനമന്ത്രി നരേന്ദ്ര മോദി ജിക്ക് പിറന്നാൾ ആശംസകൾ നേരുന്നു' എന്നാണ് രാഹുൽ ട്വിറ്ററിൽ കുറിച്ചത്. നിലവിൽ പതിവു ആരോഗ്യപരിശോധനകൾക്കായി വിദേശത്തുള്ള അമ്മ സോണിയാ ഗാന്ധിക്കൊപ്പമാണ് രാഹുൽ.
കോവിഡ് വ്യാപന സാഹചര്യം ആയതിനാൽ പ്രധാനമന്ത്രിയുടെ പിറന്നാളിന് പതിവ് ആഘോഷചടങ്ങുകൾ ഉണ്ടായിരിക്കില്ല. 2014ന് ശേഷമുള്ള എല്ലാ പിറന്നാൾ ദിനത്തിലും നരേന്ദ്ര മോദി അമ്മ ഹീരാബായിയെ സന്ദർശിച്ചിരുന്നു. എന്നാൽ കോവിഡ് പശ്ചാത്തലത്തിൽ ഇത്തവണ അതും പ്രധാനമന്ത്രി ഒഴിവാക്കിയിരിക്കുകയാണ്.
അതേസമയം പ്രധാനമന്ത്രിയുടെ എഴുപതാം പിറന്നാൾ സേവനവാരമായി ആചരിക്കാനാണ് ബിജെപി തീരുമാനം. സെപ്റ്റംബര്‍ 20വരെ നീളുന്ന 'സേവനവാര' പരിപാടികളാണ് പാർട്ടി പ്രഖ്യാപിച്ചിരിക്കുന്നത്. പ്രധാനമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്ത് സ്വച്ഛ്ഭാരതിനും പരിസ്ഥിതി സംരക്ഷണത്തിനും ഊന്നല്‍ നല്‍കികൊണ്ടുള്ള പരിപാടികളാണ് രാജ്യത്താകമാനം നടത്തുന്നത്. കോവിഡ് പ്രോട്ടോകോൾ പാലിച്ചായിരിക്കും പരിപാടിയെന്ന് ബിജെപി വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്.
Published by:
Asha Sulfiker
First published:
September 17, 2020, 7:50 AM IST