ന്യൂഡൽഹി: മഹാരാഷ്ട്രയിൽ നിന്നും കേരളത്തിലേക്കുള്ള ട്രെയിൻ തടഞ്ഞെന്നാരോപിച്ച് കേരളാ മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമർശിച്ച് കേന്ദ്ര റെയിൽവേ മന്ത്രി പീയുഷ് ഗോയൽ. സ്വന്തം നാട്ടുകാരെക്കുറിച്ച് മുഖ്യമന്ത്രിമാര്‍ക്ക് ഇങ്ങനെ ചിന്തയില്ലാതായാല്‍ എന്ത് ചെയ്യുമെന്നും മന്ത്രി ചോദിച്ചു. ന്യൂസ് 18 ഇന്ത്യയ്ക്കു നൽകിയ അഭിമുഖത്തിലാണ് പീയുഷ് ഗോയൽ മുഖ്യമന്ത്രിയെ വിമർശിച്ചത്.
You may also like:'മിന്നല്‍ മുരളി' സെറ്റ് പൊളിച്ച സംഭവം: കുപ്രസിദ്ധ ഗുണ്ടാ നേതാവ് കാരി രതീഷ് അറസ്റ്റില്‍ [NEWS]മാഹിയിൽ മദ്യശാലകൾ വൈകാതെ തുറക്കും; കുറഞ്ഞ വില എന്ന ആകർഷണം ഇനി ഉണ്ടാകുമോ? [NEWS]Covid 19 | സംസ്ഥാനത്ത് ഇന്ന് 49 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; ചികിത്സയിലുള്ളത് 359 പേർ [NEWS]
ഞായറാഴ്ച വൈകിട്ട് ആറിനാണ് മഹാരാഷ്ട‌്രയിലെ താനെയില്‍ നിന്നും എറണാകുളത്തേയ്ക്കുള്ള ശ്രമിക്ക് ട്രെയിന്‍ പുറപ്പെടേണ്ടിയിരുന്നത് . ഗര്‍ഭിണികളും രോഗികളും വിദ്യാര്‍ത്ഥികളുമടക്കമുള്ള 1603 പേരാണ് ഈ ട്രെയിനിൽ നാട്ടിലേക്കെത്താൻ ടിക്കറ്റെടുത്തത്. എന്നാൽ ഈ ട്രെയിനിന് സംസ്ഥാന സർക്കാർ അനുമതി നൽകാത്തത് ചൂണ്ടിക്കാട്ടിയാണ് കേന്ദ്രമന്ത്രി വിമർശിച്ചത്.
ട്രെയിൻ റദ്ദാക്കിയെന്ന് ഞായറാഴ്ട ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് അറിയിപ്പുണ്ടായത്. കേരള സർക്കാർ അനുമതി നൽകാത്തതിനെ തുടർന്നാണ് നടപടിയെന്നാണ് റെയിൽവെ യാത്രക്കാരെ അറിയിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Cm pinarayi, Corona, Corona death toll, Corona In India, Corona outbreak, Corona virus, Corona Virus India, Corona virus spread, Coronavirus, Coronavirus italy, Coronavirus kerala, Coronavirus symptoms, Coronavirus update, Covid 19, Railway minister piyush goel, Symptoms of coronavirus