കോവിഡ് രോഗികൾക്കായി പുതുതായി നിർമ്മിച്ച കെട്ടിടം ചോർന്നൊലിക്കുന്ന ദൃശ്യം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. മധ്യപ്രദേശിലെ രാജ്ഗഡ് ജില്ലയിലുള്ള ആശുപത്രിയിലെ കോവിഡ് രോഗികൾക്ക് ഉള്ള ഐ സി യു വാർഡിലാണ് സംഭവം. 36 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ കോവിഡ് രോഗിക്കൊപ്പം ഉണ്ടായിരുന്ന ആളാണ് ചിത്രീകരിച്ച ശേഷം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.
കെട്ടിടത്തിന്റെ മുകൾഭാഗത്തെ സീലിംഗിലൂടെയാണ് മഴവെള്ളം വാർഡിലേക്ക് പതിക്കുന്നത്. രോഗികളുടെ കിടക്കകളും മറ്റ് വസ്തുക്കളും നനയാതിരിക്കാൻ വാർഡിൽ ഉള്ളവർ പാടുപെടുന്നതും വീഡിയോയിൽ കാണാം. നിലത്ത് വീണ വെള്ളം തുടക്കാൻ ശ്രമിക്കുന്നവരും ദൃശ്യത്തിലുണ്ട്.
यह राजगढ़ जिला चिकित्सालय का कोविड वार्ड है जिसे कुछ महीने पहले ही बनाया गया है, जो कि पहली ही बारिश में ये हाल है।
'കനത്ത മഴയെ തുടർന്ന് കെട്ടിടത്തിന്റെ സീലിംഗിന് മുകളിലൂടെ മഴവെള്ളം ഐ സി യു വാർഡിന്റ ഉള്ളിലേക്ക് പതിക്കുകയാണ്. തങ്ങളെ കേൾക്കാൻ ഇവിടെ ആരുമില്ല. രോഗികളായവർക്ക് മുകളിലേക്ക് വെള്ളം പതിക്കുന്ന സ്ഥിതിയാണ് നിലവിൽ ഉള്ളത്' - വീഡിയോ ചിത്രീകരിക്കുന്നതയാൾ പറയുന്നു.
വീഡിയോ ദൃശ്യം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച കോൺഗ്രസ് എം എൽ എ ബാപ്പു സിംഗ് തൽവാർ സംഭവത്തെ അപലപിച്ചു. 'പുതുതായി പണി കഴിപ്പിച്ച കോവിഡ് വാർഡാണിത്. ആദ്യമഴയിൽ തന്നെ ഇതിന്റെ അവസ്ഥ ഒന്ന് നോക്കൂ. ബഹുമാന്യ മുഖ്യമന്ത്രി ശിവരാജ് ജീ, അഴിമതി നടത്തിയുള്ള ഗുണ നിലവാരമില്ലാത്ത ഇത്തരം നിർമ്മാണ പ്രവർത്തനങ്ങളെ ഞാൻ അപലപിക്കുന്നു' - ബാപ്പു സിംഗ് ട്വിറ്ററിൽ കുറിച്ചു.
'ടൈറ്റാനിക്' നിർമാണവുമായി ചൈന മുന്നോട്ട്; ചെലവ് 1000 കോടിയോളം രൂപ
സംഭവത്തോട് പ്രതികരിച്ച രാജ്ഗഡിലെ ചീഫ് മെഡിക്കൽ ആൻഡ് ഹെൽത്ത് ഓഫീസർ ഡോക്ടർ എസ് യെദുവും അടുത്തിടെ മാത്രം നിർമ്മിച്ച വാർഡിലാണ് ചോർച്ച ഉണ്ടായത് എന്ന കാര്യം സ്ഥിരീകരിച്ചു. 70 മുതൽ 80 ലക്ഷം വരെ ചെലവഴിച്ചാണ് ഇതിന്റെ നിർമ്മാണം നടത്തിയത് എന്നും അദ്ദേഹം പറഞ്ഞു. വിശദാംശങ്ങൾ അറിയാൻ സംഭവ സ്ഥലത്തേക്ക് കീഴ് ഉദ്യോഗസ്ഥനെ പറഞ്ഞയച്ചിട്ടുണ്ടെന്നും കോവിഡ് രോഗികളുടെ സുരക്ഷയ്ക്ക് ആവശ്യമായ നടപടികൾ സ്വീകരിക്കും എന്നും മെഡിക്കൽ ഓഫീസർ വ്യക്തമാക്കി.
ഷെയർ ചെയ്യപ്പെട്ട വീഡിയോക്ക് താഴെ സർക്കാറിന്റെ അനാസ്ഥയാണിതെന്നും അഴിമതിക്കാർക്ക് എതിരെ ശക്തമായ നടപടി എടുക്കണം എന്നും ധാരാളം പേർ അഭിപ്രായപ്പെട്ടു. ടൗട്ടേ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ മഹാരാഷ്ട്ര, ഗുജറാത്ത് സംസ്ഥാനങ്ങൾക്ക് പുറമേ മധ്യപ്രദേശിലും കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി ശക്തമായ മഴയാണ് പെയ്യുന്നത്.
ഓസ്ട്രേലിയയിൽ 'എലിമഴ'; പ്ലേഗ് പ്രതിസന്ധിക്കിടെ പ്രചരിക്കുന്ന ചിത്രങ്ങൾ കണ്ട് വിശ്വസിക്കാനാവാതെ ഇന്റർനെറ്റ്
പ്രതിദിനം 6000ത്തോളം കോവിഡ് കേസുകളാണ് മധ്യപ്രദേശിൽ റിപ്പോർട്ട് ചെയ്യുന്നത്. തുടർച്ചയായ അഞ്ചു ആഴ്ച്ചകൾക്ക് ശേഷം തിങ്കളാഴ്ച്ച മാത്രമാണ് സംസ്ഥാനത്ത് പ്രതിദിന രോഗികളുടെ എണ്ണം 6000ത്തിന് താഴെ റിപ്പോർട്ട് ചെയ്തത്. 7,37,306 കോവിഡ് കേസുകളാണ് മധ്യപ്രദേശിൽ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 7069 മരണങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 11,513 പേർക്ക് കോവിഡ് മുക്തി സ്ഥിരീകരിച്ചിട്ടുണ്ട്. സർക്കാർ കണക്കുകൾ പ്രകാരം 88,983 ആക്ടീവ് കോവിഡ് കേസുകളാണ് സംസ്ഥാനത്ത് നിലവിൽ ഉള്ളത്. 6,41,254 പേർ ഇതുവരെ കോവിഡ് മുക്തരായി.
Keywords: Rainwater, Leak, Covid, Covid Ward, Newly Built, MP, Madhya Pradesh, ചോർച്ച, കോവിഡ്, ആശുപത്രി, കോവിഡ് വാർഡ്, മധ്യപ്രദേശ്ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.