ഓസ്ട്രേലിയയിൽ 'എലിമഴ'; പ്ലേഗ് പ്രതിസന്ധിക്കിടെ പ്രചരിക്കുന്ന ചിത്രങ്ങൾ കണ്ട് വിശ്വസിക്കാനാവാതെ ഇന്റർനെറ്റ്

Last Updated:

ഭീതിയിലായ കർഷകർ തങ്ങൾക്കുണ്ടായ നാശനഷ്ടങ്ങൾക്ക് വിലയുടെ 50% നൽകണമെന്ന് സർക്കാരിനോട് അപേക്ഷിച്ചതിനു ശേഷം, ന്യൂ സൗത്ത് വെയിൽസ് സർക്കാർ 50 ദശലക്ഷം ഡോളർ പിന്തുണ പാക്കേജ് പ്രഖ്യാപിച്ചിരുന്നു.

ഓസ്‌ട്രേലിയൻ ബ്രോഡ്കാസ്റ്റിംഗ് കോർപ്പറേഷന്റെ (ABC) പത്രപ്രവർത്തകൻ മെയ് 11ന് രാത്രി ട്വിറ്ററിൽ ഒരു വീഡിയോ പങ്കിട്ടിരുന്നു. അതിൽ ചില എലികൾ ആകാശത്ത് നിന്ന് വീഴുന്നതായി കാണാം. ജേണലിസ്റ്റ് ലൂസി താക്കറെ പറയുന്നതനുസരിച്ച്, ഈ എലികളുടെ പ്രവാഹം ഓസ്‌ട്രേലിയയിലെ ന്യൂ സൗത്ത് വെയിൽസിൽ നടന്ന സംഭവമാണ്. ക്ലിപ്പിൽ, ചത്തതും ജീവനുള്ളതുമായ എലികൾ നിലത്തു വീഴുന്നത് കാണാം. ഓസ്‌ട്രേലിയയിലെ കിഴക്കൻ സംസ്ഥാനങ്ങളിൽ നിലനിൽക്കുന്ന പ്ലേഗിന്റെ ഭാഗമാണ് ഈ എലികളുടെ പ്രവാഹം, ഇത് സമീപ മാസങ്ങളിൽ നിരവധി കർഷകരുടെയും സമൂഹത്തിന്റെയും വ്യക്തികളുടെയും ജീവിതത്തെ ദുരിതത്തിലാക്കി. കൃഷിക്കാർ തങ്ങളുടെ വിളകളും ധാന്യങ്ങളും സൂക്ഷിക്കാൻ പാടുപെടുകയാണ്.
നിരവധി ചിത്രങ്ങളും വീഡിയോകളും ആണ് ഇൻറർനെറ്റിൽ ഇതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നത്. എലികൾ കളപ്പുരകളിലുടനീളം അലയടിക്കുന്നതും യന്ത്രസാമഗ്രികൾക്ക് ചുറ്റും തിങ്ങി നിറയുന്നതും സ്റ്റീലുകൊണ്ട് നിർമ്മിച്ച കട്ടിയുള്ള ധാന്യസംഭരണികളിൽ പ്രവേശിക്കുന്നതും കാണിക്കുന്നു. കൃഷിസ്ഥലങ്ങൾ മാത്രമല്ല, എലിശല്യം മൂന്ന് പട്ടണങ്ങളിലെ സ്കൂളുകൾ, വീടുകൾ, ഫാക്ടറികൾ, ആശുപത്രികൾ എന്നിവയെപ്പോലും ബാധിച്ചിരിക്കുന്നു. എലികളെ മുറികളിൽ നിന്ന് നിർമാർജനം ചെയ്യുന്നതിൽ പരാജയപ്പെട്ടതിനാൽ മാർച്ച് മാസത്തിൽ ഹോട്ടലുകൾ അടച്ചിട്ടിരുന്നുവെന്ന് ലൈവ് സയൻസ് റിപ്പോർട്ട് ചെയ്തിരുന്നു.
advertisement
ലക്ഷക്കണക്കിന് എലികൾ സ്വകാര്യ പൊതു സ്ഥലത്തേക്ക് കടക്കുന്ന ക്ലിപ്പ് കണ്ട് നെറ്റിസൺമാർ പരിഭ്രാന്തരാകുന്നു. എലികളുടെ നിലവിലെ ആക്രമണം രാജ്യത്തിന്റെ ഏറ്റവും ജനസംഖ്യയുള്ള സംസ്ഥാനമായ ന്യൂ സൗത്ത് വെയിൽസ് സെൻട്രൽ-വെസ്റ്റിൽ നിന്ന് മാർച്ച് പകുതിയോടെ റിപ്പോർട്ട് ചെയ്തതാണ്. തെക്കൻ ക്വീൻസ്‌ലാൻഡ്, വിക്ടോറിയ, സൗത്ത് ഓസ്‌ട്രേലിയ എന്നിവിടങ്ങളിലും ഗുരുതരമായ പകർച്ചവ്യാധികൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. സാമ്പത്തിക, പൊതുജനാരോഗ്യ പ്രതിസന്ധിയിലേക്ക് നയിച്ച ഇത് പതിറ്റാണ്ടുകളിലെ ഏറ്റവും മോശമായ പ്ലേഗിലൊന്നാണ് ഇതെന്ന് പറയപ്പെടുന്നു.
Even if grain’s in silos, mice can get to it. Like Tyler Jones discovered in Tullamore when cleaning out the auger and it started raining mice #mouseplague #mice #australia pic.twitter.com/mWOHNWAMPv
advertisement
ഭീതിയിലായ കർഷകർ തങ്ങൾക്കുണ്ടായ നാശനഷ്ടങ്ങൾക്ക് വിലയുടെ 50% നൽകണമെന്ന് സർക്കാരിനോട് അപേക്ഷിച്ചതിനു ശേഷം, ന്യൂ സൗത്ത് വെയിൽസ് സർക്കാർ 50 ദശലക്ഷം ഡോളർ പിന്തുണ പാക്കേജ് പ്രഖ്യാപിച്ചിരുന്നു. ഈ പാക്കേജിലൂടെയാണ് ബെറെജിക്ലിയൻ സർക്കാർ പ്ലേഗിനെ തുരത്തുന്നത്.
advertisement
CSIROയുടെ നേതൃത്വത്തിലുള്ള ഗ്രെയിൻസ് റിസർച്ച് ആൻഡ് ഡവലപ്മെന്റ് കോർപ്പറേഷൻ (ജി‌ആർ‌ഡി‌സി) നടത്തിയ ഒരു ഗവേഷണത്തിൽ മൗസ് ബെയ്റ്റുകളിൽ സിങ്ക് ഫോസ്ഫൈഡിന്റെ അളവ് വർദ്ധിക്കുകയാണെങ്കിൽ, അത് ശരാശരി എലികളുടെ എണ്ണത്തിനേക്കാൾ ഉയർന്ന തോതിൽ പോരാടാൻ കർഷകരെ സഹായിക്കുമെന്ന് കണ്ടെത്തി. ഈ കണ്ടെത്തിലിന്റെ അടിസ്ഥാനത്തിൽ ബ്രോമാഡിയോലോൺ എന്ന നിയമവിരുദ്ധമായ വിഷം ഉപയോഗിക്കാൻ സർക്കാർ അനുമതി നൽകി.
പോസ്റ്റ് ചെയ്ത വീഡിയോകൾ നെറ്റിസൺമാരെ നന്നായി ഭയപ്പെടുത്തുന്നുണ്ട്. ചിലരെ സംബന്ധിച്ചിടത്തോളം, 'ഈ വർഷം അവർ കണ്ട ഏറ്റവും മോശമായ കാര്യമായിരുന്നു ഇത്.' "മൗസ് പ്ലേഗ് ഫൂട്ടേജുകൾക്ക് കൂടുതൽ വഷളാകാൻ കഴിയില്ലെന്ന് ഞാൻ കരുതി, പക്ഷേ അത് സംഭവിക്കും.' - ഒരു ഉപയോക്താവ് കൂട്ടിച്ചേർത്തു.
advertisement
രാജ്യത്തിന് ഉടൻ തന്നെ ഇതിൽ നിന്ന് കരകയറാൻ കഴിയുമെന്നാണ് പ്രതീക്ഷ.
Keywords: Raining Rats, Rodent attack in Australia, mice rain, New South Wales rat attack, plague, ഓസ്ട്രേലിയയിൽ എലിശല്യം രൂക്ഷം, മൗസ് പ്ലേഗ്, ന്യൂ സൗത്ത് വെയിൽസ്
മലയാളം വാർത്തകൾ/ വാർത്ത/World/
ഓസ്ട്രേലിയയിൽ 'എലിമഴ'; പ്ലേഗ് പ്രതിസന്ധിക്കിടെ പ്രചരിക്കുന്ന ചിത്രങ്ങൾ കണ്ട് വിശ്വസിക്കാനാവാതെ ഇന്റർനെറ്റ്
Next Article
advertisement
കേരളത്തിന് വീണ്ടും വന്ദേഭാരത് അനുവദിച്ചു; സർവീസ് എറണാകുളം-ബെംഗളൂരു റൂട്ടിലെന്ന് രാജീവ് ചന്ദ്രശേഖർ
കേരളത്തിന് വീണ്ടും വന്ദേഭാരത് അനുവദിച്ചു; സർവീസ് എറണാകുളം-ബെംഗളൂരു റൂട്ടിലെന്ന് രാജീവ് ചന്ദ്രശേഖർ
  • എറണാകുളം-ബെംഗളൂരു റൂട്ടിൽ കേരളത്തിന് മൂന്നാമത്തെ വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ അനുവദിച്ചു.

  • നവംബർ പകുതിയോടെ എറണാകുളം-ബെംഗളൂരു വന്ദേഭാരത് സർവീസ് ആരംഭിക്കുമെന്ന് രാജീവ് ചന്ദ്രശേഖർ.

  • ബെംഗളൂരുവിലേക്ക് കൂടുതൽ ട്രെയിനുകൾ അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യം അംഗീകരിച്ചു.

View All
advertisement