വനിതാ സംവരണ ബില്ലിന് രാജ്യസഭയുടെയും അംഗീകാരം: പാസായത് എതിരില്ലാതെ
- Published by:Rajesh V
- news18-malayalam
Last Updated:
വോട്ടെടുപ്പിൽ 215 പേർ ബില്ലിനെ അനുകൂലിച്ചപ്പോൾ, എതിർത്ത് ആരും രംഗത്തുവന്നില്ല
ന്യൂഡൽഹി: ലോക്സഭയിലും സംസ്ഥാന നിയമസഭകളിലും 33 ശതമാനം വനിതാ സംവരണം നടപ്പാക്കാനുള്ള ഭരണഘടനാ ഭേദഗതി ബില്ലിന് രാജ്യസഭയും അംഗീകാരം നൽകി. വോട്ടെടുപ്പിൽ 215 പേർ ബില്ലിനെ അനുകൂലിച്ചപ്പോൾ, എതിർത്ത് ആരും രംഗത്തുവന്നില്ല. ലോക്‌സഭയില്‍ പരമ്പരാഗതരീതിയില്‍ ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് വോട്ടെടുപ്പ് നടത്തിയാണ് ബില്ലിന് അംഗീകാരം നല്‍കിയതെങ്കില്‍ രാജ്യസഭയില്‍ ഇലക്ട്രോണിക് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് വോട്ടെടുപ്പ് നടത്തി ബില്‍ പാസാക്കിയത്.
പാര്‍ലമെന്റിന്റെ ഇരുസഭകളും ബില്‍ പാസാക്കിയെടുത്തെങ്കിലും വനിതാസംവരണം നടപ്പിലാകാന്‍ ഏറെ കാത്തിരിക്കേണ്ടിവരും. മണ്ഡല പുനര്‍നിര്‍ണയവും സെന്‍സസും നടത്തിയതിന് ശേഷമാകും ഇത് നടപ്പിലാകുക.
Where there is a will there is a way.
A historic milestone was achieved today on the path of equitable governance as the Rajya Sabha has passed the women’s reservation bill. By fulfilling a long-pending demand, PM @narendramodi Ji has sent a powerful message of gender equality…
— Amit Shah (@AmitShah) September 21, 2023
advertisement
രാജ്യത്ത് സ്ത്രീശാക്തീകരണത്തിന്റെ നിർണായക ചുവടുവയ്പാണിതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഭരണഘടനയുടെ 128ാം ഭേദഗതി ബില്ലാണിത്. നിലവിലുള്ള 33 ശതമാനത്തിൽ സംവരണത്തിൽ ഒബിസി വിഭാഗത്തിൽപ്പെട്ടവർക്ക് പ്രത്യേക സംവരണം ഏർപ്പെടുത്തണമെന്ന് കോൺഗ്രസ് എംപിമാർ ഭേഗതിയിലൂടെ ആവശ്യപ്പെട്ടു. വനിതാ സംവരണം ഉടൻ നടപ്പിലാക്കണമെന്നും 9 എംപിമാർ ചേർന്ന് അവതരിപ്പിച്ച ഭേദഗതിയിൽ ആവശ്യപ്പെടുന്നു.
2026നകം സംവരണം പൂർണ തോതിൽ നടപ്പിലാക്കാൻ കഴിഞ്ഞില്ലെങ്കിൽ രാജിവയ്ക്കുമെന്ന് ഉറപ്പു നൽകാൻ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും തയാറാകണമെന്ന് മുൻ കോൺഗ്രസ് നേതാവ് കപിൽ സിബൽ ആവശ്യപ്പെട്ടു. നോട്ടുനിരോധനവും ലോക്ഡൗണുമെല്ലാം പെട്ടെന്നു നടപ്പിലാക്കിയ സർക്കാർ എന്തുകൊണ്ടാണ് വനിതാ സംവരണം 2024ലെ തെരഞ്ഞെടുപ്പിൽ തന്നെ നടപ്പിലാക്കുന്നതിൽനിന്നും പിന്തിരിയുന്നതെന്ന് എൻസിപി അംഗം വന്ദന ചവാൻ ചോദിച്ചു.
advertisement
ബിൽ ബുധനാഴ്ച ലോക്സഭ പാസാക്കിയിരുന്നു. 454 പേർ അനുകൂലിച്ചും 2 പേർ എതിർത്തും വോട്ടു ചെയ്തു. എഐഎംഐഎമ്മിന്റെ അസദുദ്ദീൻ ഉവൈസിയും ഇംതിയാസ് ജലീലുമാണ് ബില്ലിനെ എതിർത്ത് വോട്ട് ചെയ്‌തത്. അസദുദ്ദീൻ ഉവൈസിയുടെ ഭേദഗതി നിർദേശം സഭ ശബ്ദവോട്ടോടെ തള്ളിയിരുന്നു. പുതിയ പാർലമെന്റ് മന്ദിരത്തിലെ ആദ്യ സിറ്റിങ്ങിൽ ലോക്സഭയിൽ നിയമമന്ത്രി അർജുൻ റാം മേഘ്‌വാളാണ് ബിൽ അവതരിപ്പിച്ചത്. 8 മണിക്കൂറോളം നീണ്ട ചർച്ചകൾക്കു ശേഷമാണ് വോട്ടെടുപ്പിലൂടെ ലോക്സഭ ബിൽ പാസാക്കിയത്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
September 22, 2023 7:16 AM IST