advertisement

യുപിയിൽ വിശ്വഹിന്ദു മഹാസഭാ നേതാവ് വെടിയേറ്റു മരിച്ചു

Last Updated:

പുലർച്ചെ നടക്കാനിറങ്ങിയ ബച്ചന് നേരെ ബൈക്കിലെത്തിയ ഒരു സംഘം വെടിയുതിർക്കുകയായിരുന്നു

ലക്നൗ: വലതുപക്ഷ സംഘടനയായ വിശ്വഹിന്ദു മഹാസഭ നേതാവ് രഞ്ജീത് ബച്ചൻ ആണ് അജ്ഞാതരായ അക്രമി സംഘത്തിന്റെ വെടിയേറ്റ് കൊല്ലപ്പെട്ടത്. ഉത്തർപ്രദേശ് ലക്നൗവിലെ ഹസ്തർഗഞ്ച് മേഖലയിൽ ഇന്ന് രാവിലെ 6.30ഓടെയായിരുന്നു സംഭവം.
പുലർച്ചെ നടക്കാനിറങ്ങിയ ബച്ചന് നേരെ ബൈക്കിലെത്തിയ ഒരു സംഘം വെടിയുതിർക്കുകയായിരുന്നു. ക്ലോസ് റേഞ്ചിൽ നിന്നായിരുന്നു വെടിയുതിര്‍ത്തതെന്നാണ് ദൃക്ലസാക്ഷികൾ പറയുന്നത്. ബച്ചനൊപ്പമുണ്ടായിരുന്ന സുഹൃത്ത് ആശിഷ് ശ്രീവാസ്തവയ്ക്കും വെടിവയ്പ്പിൽ പരിക്കേറ്റിട്ടുണ്ട്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
മുമ്പ് സമാജ് വാദി പാർട്ടി അംഗമായിരുന്ന രഞ്ജീത് അത് വിട്ടാണ് വിശ്വ ഹിന്ദു മഹാസഭ എന്ന സംഘടന ആരംഭിച്ചത്. സംഭവ സ്ഥലത്തെത്തിയ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സ്ഥലത്തെ സിസിറ്റിവി ദൃശ്യങ്ങൾ പരിശോധിച്ച് അക്രമികളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.
advertisement
വ്യക്തി ജീവിതത്തിലും പ്രശ്നങ്ങൾ ഉണ്ടായിരുന്ന ബച്ചൻ ഭാര്യയുമായി അകന്ന് കഴിയുകയാണ്. അതുകൊണ്ട് തന്നെ  കൊലപാതകത്തിന് പിന്നിലെ എല്ലാ സാധ്യതകളും പൊലീസ് പരിശോധിക്കുന്നുണ്ട്.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
യുപിയിൽ വിശ്വഹിന്ദു മഹാസഭാ നേതാവ് വെടിയേറ്റു മരിച്ചു
Next Article
advertisement
ICC T20 World Cup Final |ഫൈനലിലും തിളങ്ങി സഞ്ജു; കിവീസിനെ 96 റൺസിന് തകർത്ത് ഇന്ത്യയ്ക്ക് മൂന്നാം ടി20 കിരീടം
ICC T20 World Cup Final |ഫൈനലിലും തിളങ്ങി സഞ്ജു; കിവീസിനെ 96 റൺസിന് തകർത്ത് ഇന്ത്യയ്ക്ക് മൂന്നാം ടി20 കിരീടം 
  • ന്യൂസിലൻഡിനെ 96 റൺസിന് തകർത്ത് ഇന്ത്യക്ക് മൂന്നാം ടി20 ലോകകപ്പ് കിരീടം സ്വന്തമായി

  • സഞ്ജു സാംസൺ 46 പന്തിൽ 89 റൺസ് നേടി, തുടർച്ചയായി മൂന്ന് അർദ്ധസെഞ്ച്വറി നേടിയ രണ്ടാമൻ

  • ജസ്പ്രീത് ബുംറ നാല് വിക്കറ്റുകൾ വീഴ്ത്തി, അക്സർ പട്ടേൽ മൂന്ന് വിക്കറ്റും നേടി, ബൗളർമാർ തകർപ്പൻ

View All
advertisement