ദുരന്തത്തിനിടയിലും ആഘോഷം തുടർന്ന് RCB

Last Updated:

വിരാട് കോലി അടക്കമുള്ള താരങ്ങൾ പങ്കെടുത്തുകൊണ്ട് ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് ആഘോഷം അരങ്ങേറിയത്

News18
News18
ഐപിഎൽ കന്നിക്കിരീടം ചൂടിയതിന്റെ വിജയാഘോഷത്തിനിടയിൽ തിക്കിലും തിരക്കിലും പെട്ട് ആരാധകർ മരിച്ചിട്ടും ആഘോഷം തുടർന്ന് റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു. വിരാട് കോലി അടക്കമുള്ള താരങ്ങൾ പങ്കെടുത്തുകൊണ്ട് ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് ആഘോഷം അരങ്ങേറിയത്.
ആർസിബിയുടെ നേതൃത്വത്തിലാണ് ആഘോഷപരിപാടികൾ നടന്നതെന്നാണ് റിപ്പോർട്ട്. അതേസമയം ആഘോഷം ദുരന്തമായി മാറിയിട്ടും വിജയാഘോഷം നടത്തിയത് വലിയ വിമർശനങ്ങൾക്കാണ് വഴിയൊരുക്കിയത്.
ഇതിനു പിന്നാലെ വിജയാഘോഷ പരിപാടികൾ നിർത്തിവെക്കാൻ സർക്കാർ നിർദ്ദേശം നൽകി. കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറാണ് ഇത് സ്ഥിരീകരിച്ചത്. ദുരന്തത്തിൽ പോലീസിനെ കുറ്റപ്പെടുത്താനാകില്ലെന്നും ഡി.കെ. ശിവകുമാർ വ്യക്തമാക്കി.
(Summary: Despite the death of a fan in a stampede during the victory celebration of their maiden IPL title, Royal Challengers Bangalore continued their celebrations. The celebration took place at the Chinnaswamy Stadium in Bengaluru, with stars including Virat Kohli in attendance.)
മലയാളം വാർത്തകൾ/ വാർത്ത/India/
ദുരന്തത്തിനിടയിലും ആഘോഷം തുടർന്ന് RCB
Next Article
advertisement
കരൂർ ദുരന്തം: മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍
കരൂർ ദുരന്തം: മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍
  • തമിഴ്‌നാട് സര്‍ക്കാര്‍ മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം ധനസഹായം പ്രഖ്യാപിച്ചു.

  • പരിക്കേറ്റവർക്കും ഒരു ലക്ഷം രൂപ ധനസഹായം നൽകുമെന്ന് എം.കെ. സ്റ്റാലിൻ

  • ജുഡീഷ്യൽ അന്വേഷണം നടത്താനും തീരുമാനിച്ചു

View All
advertisement