advertisement

യുദ്ധം അടുക്കളയിലേക്ക്! പാചക വാതക ​ഗാർഹിക സിലണ്ടറിന് 60 രൂപ കൂടി

Last Updated:

പശ്ചിമേഷ്യയിലെ ഇറാൻ– യുഎസ് സംഘർഷം നീളുമെന്ന ആശങ്കയെത്തുടർന്ന് അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയർന്നതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്

News18
News18
ന്യൂഡൽഹി: സാധാരണക്കാരന്റെ കുടുംബ ബജറ്റ് താളംതെറ്റിച്ചുകൊണ്ട് ഗാർഹികാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറുകളുടെ വിലയിൽ വർധനവ്. 14.2 കിലോഗ്രാം സിലിണ്ടറിന് 60 രൂപയാണ് ഒറ്റയടിക്ക് വർദ്ധിപ്പിച്ചത്. ഇതോടെ 853 രൂപയായിരുന്ന പാചകവാതക സിലിണ്ടർ വില ഇന്നു മുതൽ 913 രൂപയായി ഉയർന്നു.
പശ്ചിമേഷ്യയിലെ ഇറാൻ– യുഎസ് സംഘർഷം നീളുമെന്ന ആശങ്കയെത്തുടർന്ന് അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയർന്നതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. ക്രൂഡ് ഓയിൽ വില 11% വർദ്ധിച്ച് ബാരലിന് 89.62 ഡോളർ എന്ന നിലയിലെത്തി.
അതേസമയം, നിലവിലെ സാഹചര്യം കണക്കിലെടുത്ത് രാജ്യത്ത് എൽപിജി ഉത്പാദനം വർധിപ്പിക്കാൻ കേന്ദ്രസർക്കാർ എണ്ണക്കമ്പനികൾക്ക് നിർദേശം നൽകിയിട്ടുണ്ട്.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
യുദ്ധം അടുക്കളയിലേക്ക്! പാചക വാതക ​ഗാർഹിക സിലണ്ടറിന് 60 രൂപ കൂടി
Next Article
advertisement
നദിയിൽ  തുണി അലക്കുന്നതിനിടെ 56 കാരിയെ ലൈംഗികമായി  പീഡിപ്പിച്ചു
നദിയിൽ തുണി അലക്കുന്നതിനിടെ 56 കാരിയെ ലൈംഗികമായി പീഡിപ്പിച്ചു
  • ആലപ്പുഴ മാന്നാറിൽ 56 കാരിയെ കുളിക്കടവിൽ തുണി അലക്കുന്നതിനിടെ പീഡിപ്പിച്ച സംഭവമുണ്ടായി

  • പമ്പാനദിയുടെ തീരത്ത് മുഖം മൂടിയ പ്രതി യുവതിയെ മുക്കി കൊല്ലാനും ശ്രമം നടത്തിയതായി പൊലീസ് പറഞ്ഞു

  • കൊലപാതകക്കേസ് ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ സബീറിനായി പൊലീസ് വ്യാപക തെരച്ചിൽ നടത്തുന്നു

View All
advertisement