'ഹിന്ദുക്കൾ ഇത്തരത്തിൽ പ്രവർത്തിക്കില്ല'; പഹൽഗാമിൽ വിനോദസഞ്ചാരികളെ മതംചോദിച്ച് വെടിവെച്ചുകൊന്നതിൽ മോഹൻ ഭഗവതിന്റെ പ്രതികരണം
- Published by:Rajesh V
- news18-malayalam
Last Updated:
രാവണനെ വധിക്കുന്നത് നീതി പുനഃസ്ഥാപിക്കാൻ അത്യാവശ്യമായിരുന്നതുപോലെ, ഇന്നത്തെ ചില ശക്തികളെയും സമാനമായ പാഠം പഠിപ്പിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു
ജമ്മു കശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികളെ മതംചോദിച്ച് ഭീകരർ വെടിവെച്ചുകൊന്നതിൽ പ്രതികരണവുമായി ആർഎസ്എസ് മേധാവി മോഹൻ ഭഗവത്. ഹിന്ദുക്കൾ ഒരിക്കലും ഇത്തരത്തിൽ പ്രവര്‍ത്തിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. 26 പേരെ നിഷ്ഠൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ ഭീകരർക്ക് ശക്തമായ തിരിച്ചടി നൽകണമെന്നും മോഹൻ ഭഗവത് സർക്കാരിനോട് ആവശ്യപ്പെട്ടു. ''ആളുകളുടെ മതം ചോദിച്ചശേഷമാണ് അവരെ വെടിവെച്ചുകൊന്നത്. ഇത്തരമൊരു കാര്യം ഹിന്ദുക്കള്‍ ഒരിക്കലും ചെയ്യില്ല'- മുംബൈയിൽ പൊതുപരിപാടിയിൽ സംസാരിക്കവെ ആർഎസ്എസ് മേധാവി പറഞ്ഞു.
രാവണനെ വധിക്കുന്നത് നീതി പുനഃസ്ഥാപിക്കാൻ അത്യാവശ്യമായിരുന്നതുപോലെ, ഇന്നത്തെ ചില ശക്തികളെയും സമാനമായ പാഠം പഠിപ്പിക്കേണ്ടതുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. "പഹൽഗാം കൂട്ടക്കൊലയ്ക്ക് ശേഷം നമുക്ക് വേദന മാത്രമല്ല, ദേഷ്യവുമുണ്ട്. നമുക്ക് എന്തിനാണ് സായുധ സേനയുള്ളത്? 1962 ലെ യുദ്ധത്തിൽ അലംഭാവം കാണിച്ചതിൽ നിന്ന് നമ്മുടെ രാജ്യം ഇതിനകം പാഠം പഠിച്ചു കഴിഞ്ഞു," എന്ന് അദ്ദേഹം പറഞ്ഞു.
Watch: On the Pahalgam terror attack, RSS Chief Mohan Bhagwat says, "Enmity and hostility are not our nature, but neither is it our nature to tolerate being harmed. If there is power, it should be demonstrated... At such times, power should be shown... This sends a message to the… pic.twitter.com/plWUDZfb4B
— IANS (@ians_india) April 24, 2025
advertisement
പഹൽഗാം ഭീകരാക്രമണം
പാകിസ്ഥാൻ പിന്തുണയുള്ള ലഷ്‌കർ-ഇ-തൊയ്ബ (എൽഇടി) യുമായി ബന്ധമുള്ള ഭീകര സംഘടനയായ റെസിസ്റ്റൻസ് ഫ്രണ്ടിലെ (ടിആർഎഫ്) തീവ്രവാദികൾ ചൊവ്വാഴ്ച ജമ്മു കശ്മീരിലെ പഹൽഗാമിലെ വിനോദസഞ്ചാരികളിൽ ഹിന്ദുക്കളെ വെടിയുതിർത്തു. പഹൽഗാം ഭീകരാക്രമണത്തിന് ശക്തമായ നയതന്ത്ര പ്രതികരണമായി, 1960 ലെ സിന്ധു നദീജല കരാർ താൽക്കാലികമായി നിർത്തിവച്ചതുൾപ്പെടെ പാകിസ്ഥാനെതിരെ ഇന്ത്യ നിരവധി നടപടികൾ പ്രഖ്യാപിച്ചു.
സർക്കാർ ഉത്തരവുകളെ തുടർന്ന് ബുധനാഴ്ച അട്ടാരിയിലെ സംയോജിത ചെക്ക് പോസ്റ്റും അടച്ചുപൂട്ടി, മെയ് 1 ന് മുമ്പ് സാധുവായ അംഗീകാരത്തോടെ കടന്നുപോയവർക്ക് മാത്രമേ അതേ വഴിയിലൂടെ മടങ്ങാൻ അനുവാദമുള്ളൂ.
advertisement
കൂടാതെ, പാകിസ്ഥാൻ പൗരന്മാർക്കുള്ള സാർക്ക് വിസ ഇളവ് പദ്ധതി (SVES) ആനുകൂല്യങ്ങൾ സർക്കാർ റദ്ദാക്കി. പാക് പൗരന്മാർക്ക് മുമ്പ് നൽകിയിരുന്ന എല്ലാ SVES വിസകളും റദ്ദാക്കി, നിലവിൽ ഈ പദ്ധതി പ്രകാരം ഇന്ത്യയിലുള്ളവരോട് 48 മണിക്കൂറിനുള്ളിൽ രാജ്യം വിടാൻ നിർദ്ദേശിച്ചു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Mumbai,Maharashtra
First Published :
April 25, 2025 3:48 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
'ഹിന്ദുക്കൾ ഇത്തരത്തിൽ പ്രവർത്തിക്കില്ല'; പഹൽഗാമിൽ വിനോദസഞ്ചാരികളെ മതംചോദിച്ച് വെടിവെച്ചുകൊന്നതിൽ മോഹൻ ഭഗവതിന്റെ പ്രതികരണം