ശബരിമല പുനഃപരിശോധനാ ഹര്‍ജികള്‍ 22-ന് പരിഗണിക്കില്ല
Last Updated:
ശബരിമല സ്ത്രീപ്രവേശന വിധിക്കെതിരായ പുഃനപരിശോധനാ ഹര്‍ജികള്‍ ഈ മാസം 22 ന് സുപ്രീംകോടതി പരിഗണിക്കില്ല. അഞ്ചംഗ ഭരണഘടനാ ബഞ്ചിലെ ഏക വനിതയായ ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര അവധിയിലായതിനാലാണിത്.
ന്യൂഡല്‍ഹി: ശബരിമല സ്ത്രീപ്രവേശന വിധിക്കെതിരായ പുഃനപരിശോധനാ ഹര്‍ജികള്‍ ഈ മാസം 22 ന് സുപ്രീംകോടതി പരിഗണിക്കില്ല. അഞ്ചംഗ ഭരണഘടനാ ബഞ്ചിലെ ഏക വനിതയായ ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര അവധിയിലായതിനാലാണിത്. ഹര്‍ജികളിലെ നടപടികള്‍ റെക്കോഡ് ചെയ്യണമെന്നും തത്സമയം സംപ്രേഷണം വേണമെന്നും ആവശ്യപ്പെട്ട് അഭിഭാഷകനായ മാത്യു നെടുമ്പാറ ഹര്‍ജി പരിഗണിക്കുന്നതിനിടെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് ആണ് ഇക്കാര്യം സൂചിപ്പിച്ചത്.
മാത്യൂ നെടുമ്പാറയുടെ ഹര്‍ജി പരിഗണിക്കുന്നതിനിടെ ജനുവരി 22-ന് കേസ് പരിഗണനയ്ക്ക് വരുമെന്ന് ഉറപ്പുണ്ടോ എന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ മറുചോദ്യം. ജസ്റ്റിസ് ഇന്ദുമല്‍ഹോത്ര മെഡിക്കല്‍ അവധിയിലാണ്. അതിനാല്‍ പുനഃപരിശോധന ഹര്‍ജികള്‍ പരിഗണിക്കുമെ എന്നതില്‍ ഉറപ്പില്ല എന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് വ്യക്തമാക്കി.
advertisement
ശബരിമല സ്ത്രീ പ്രവേശന വിധിക്കെതിരായ ഭരണഘടനാ ബഞ്ചിന്റെ വിധിക്കെതിരായ പുനഃപരിശോധനാ ഹര്‍ജികള്‍ 22 ന് പരിഗണിക്കുമെന്ന് കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 15, 2019 11:58 AM IST