'ചന്ദ്രയാന്‍-3 ലെ യാത്രക്കാര്‍ക്ക് എന്റെ സല്യൂട്ട്; ' ബഹിരാകാശത്ത് രാജസ്ഥാൻ മന്ത്രി
- Published by:Sarika KP
- news18-malayalam
Last Updated:
മനുഷ്യനെ ചന്ദ്രനിലെത്തിക്കാനുള്ള ദൗത്യമല്ലെന്നിരിക്കെയാണ് ‘ചന്ദ്രയാനിലെ യാത്രക്കാരെ’ മന്ത്രി അഭിനന്ദിച്ചത്
ഇന്ത്യയുടെ അഭിമാന ദൗത്യം ചന്ദ്രയാന്‍ 3 ചന്ദ്രോപരിതലത്തില്‍ ലാന്‍ഡ് ചെയ്തതോടെ ലോകത്തിൻരെ വിവിധ കോണുകളിൽ നിന്നാണ് അഭിനന്ദന പ്രവാഹം എത്തുന്നത്. എന്നാല്‍ ഇത്തരത്തിൽ ഒരു അഭിനന്ദന സന്ദേശമാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാക്കുന്നത്. ചന്ദ്രയാന്‍ മൂന്നിന്റെ സോഫ്റ്റ് ലാന്‍ഡിംഗിന്റെ വിജയത്തിനു മുന്നോടിയായി രാജസ്ഥാൻ മന്ത്രിയുടെ അഭിനന്ദന സന്ദേശമാണ് വൈറലായത്. ഇതോടെ എയറിലാണ് രാജസ്ഥാൻ കായികമന്ത്രി അശോക് ചന്ദ്‌ന.
Congress leader and Rajasthan’s Sports Minister, Ashok Chandna-
“I salute the passengers who went in Chandrayaan”#Chandrayaan3 pic.twitter.com/alGuVkZVda
— Megh Updates 🚨™ (@MeghUpdates) August 23, 2023
Also read-ചന്ദ്രയാന്‍ 3: ചന്ദ്രോപരിതലത്തില്‍ നിന്ന് ആദ്യ ചിത്രങ്ങള്‍ വിക്രം ലാന്‍ഡര്‍ അയച്ച് തുടങ്ങി
advertisement
‘ചന്ദ്രയാനിലെ യാത്രക്കാരെ’ അഭിനന്ദിച്ചുകൊണ്ടാണ് മന്ത്രിയുടെ പോസ്റ്റ്. എക്‌സിലാണ് മന്ത്രി ഈ വീഡിയോ പങ്കുവച്ചത്. പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വലിയ ട്രൊളാണ് മന്ത്രിക്ക് നേരിടേണ്ടി വന്നത്. ശാസ്ത്രത്തില്‍ ഒരു ചുവടുകൂടി മുന്നോട്ട് വെച്ചിരിക്കുകയാണ് നമ്മള്‍. ഈ ഘട്ടത്തില്‍ ആ ചന്ദ്രയാനിലെ യാത്രക്കാരെയും, രാജ്യത്തെ പൗരന്മാരെയും അഭിനന്ദിക്കുകയാണെന്നുമാണ് വീഡിയോയില്‍ മന്ത്രി പറയുന്നുണ്ട്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Rajasthan
First Published :
August 24, 2023 8:41 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
'ചന്ദ്രയാന്‍-3 ലെ യാത്രക്കാര്‍ക്ക് എന്റെ സല്യൂട്ട്; ' ബഹിരാകാശത്ത് രാജസ്ഥാൻ മന്ത്രി