എസ്ഡിപിഐ തമിഴ്നാട്ടിൽ കോൺഗ്രസിനും സിപിഎമ്മിനും ഒപ്പം ഡിഎംകെ മുന്നണിയിൽ
- Published by:Rajesh V
- news18-malayalam
Last Updated:
കോൺഗ്രസും സിപിഎമ്മും സിപിഐയും മുസ്ലിംലീഗുമടങ്ങുന്ന മുന്നണിയിൽ എസ് ഡി പി ഐക്ക് ഒരു സീറ്റ് അനുവദിക്കാനുള്ള കരാറിൽ ഡിഎംകെ അധ്യക്ഷൻ എം കെ സ്റ്റാലിൻ ഒപ്പുവെച്ചു
ചെന്നൈ: എസ് ഡി പി ഐ പിന്തുണയെച്ചൊല്ലി കേരളത്തിൽ എൽഡിഎഫും യുഡിഎഫും വാഗ്വാദത്തിലേർപ്പെടുമ്പോൾ തമിഴ്‌നാട്ടിൽ അവർ ഡിഎംകെയുടെ നേതൃത്വത്തിലുള്ള ഭരണ മുന്നണിയിൽ മത്സരിക്കുന്നു. കോൺഗ്രസും സിപിഎമ്മും സിപിഐയും മുസ്ലിംലീഗുമടങ്ങുന്ന മുന്നണിയിൽ എസ് ഡി പി ഐക്ക് ഒരു സീറ്റ് അനുവദിക്കാനുള്ള കരാറിൽ ഡിഎംകെ അധ്യക്ഷൻ എം കെ സ്റ്റാലിൻ ഒപ്പുവെച്ചു.
ഡിഎംകെയുടെ ഉദയസൂര്യൻ ചിഹ്നത്തിലാണ് അവർ മത്സരിക്കുക. വി എം എസ് മുഹമ്മദ് മുബാരക്കിൻ്റെ നേതൃത്വ ത്തിലുള്ള എസ് ഡി പി ഐ ലോക്സഭാ തിരഞ്ഞെടുപ്പിൽ അണ്ണാ ഡി എം കെയുടെ കൂടെയായിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഡിഎംഡികെയുടെയും എഎംഎംകെയുടെയും കൂടെ പ്രത്യേക മുന്നണിയായായാണ് മത്സരിച്ചത്.
എസ് ഡി പി ഐ 3 സീറ്റാണ് ഡിഎംകെയോട് ആവശ്യപ്പെട്ടിരുന്നത്. തമീമും അൻസാരി നേതൃത്വം നൽകുന്ന മനിതനേയ ജനനായക കക്ഷിക്കും നടൻ കരുണാസിൻ്റെ മുക്കുളത്തൂർ പുലപ്പടൈയ്ക്കും ഓരോ സീറ്റ് നൽകിയിട്ടുണ്ട്. അവരും ഡിഎംകെ ചിഹ്നത്തിൽ മത്സരിക്കും.
advertisement
Summary: While the LDF and UDF engage in a heated debate over SDPI's support in Kerala, the party has officially joined the DMK-led alliance in Tamil Nadu for the upcoming elections. DMK President and Chief Minister M.K. Stalin signed an agreement allotting one seat to the SDPI within the coalition, which also includes the Congress, CPM, CPI, and IUML. The SDPI candidate will contest under the DMK’s official 'Rising Sun' symbol.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Chennai [Madras],Chennai,Tamil Nadu
First Published :
Mar 27, 2026 9:04 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
എസ്ഡിപിഐ തമിഴ്നാട്ടിൽ കോൺഗ്രസിനും സിപിഎമ്മിനും ഒപ്പം ഡിഎംകെ മുന്നണിയിൽ







