ജമ്മുകശ്മീരിലെ സാംബയിലേക്ക് നുഴഞ്ഞുകയറിയ ജെയ്‌ഷെ ഭീകരരെ വധിച്ച് ബിഎസ്എഫ്

Last Updated:

അന്താരാഷ്ട്ര അതിർത്തി കടക്കാൻ ശ്രമിച്ച ഭീകരരെ ബിഎസ്എഫ് വെടിവെച്ച് വീഴ്ത്തുകയായിരുന്നു

News18
News18
ശ്രീന​ഗർ: ജമ്മു കശ്മീരിലെ സാംബയിൽ ഭീകരരുടെ നുഴഞ്ഞുകയറ്റശ്രമം പരാജയപ്പെടുത്തി ബിഎസ്എഫ്. നുഴഞ്ഞു കയറാൻ ശ്രമിച്ച ഏഴു ഭീകരരെയാണ് അതിർത്തി സുരക്ഷാ സേന വധിച്ചത്. ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദിലെ അം​ഗങ്ങളാണ് കൊല്ലപ്പെട്ടതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
വ്യാഴാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം നടന്നത്. അന്താരാഷ്ട്ര അതിർത്തി കടക്കാൻ ശ്രമിച്ച ഭീകരരെ ബിഎസ്എഫ് വെടിവെച്ച് വീഴ്ത്തുകയായിരുന്നു. പാകിസ്താന്‍ റേഞ്ചര്‍മാരുടെ സഹായത്തോടെയായിരുന്നു ഭീകരർ‌ നുഴഞ്ഞു കയറാൻ ശ്രമം നടത്തിയത്. നുഴഞ്ഞുകയറ്റത്തെ പ്രതിരോധിക്കുന്ന വീഡിയോ ബിഎസ്എഫ് പങ്കുവച്ചിരുന്നു. ഇന്ത്യൻ തിരിച്ചടിയിൽ പാകിസ്താന്‍റെ സൈനിക പോസ്റ്റിനും നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്.
അതേസമയം, വ്യാഴാഴ്ച രാത്രി ജമ്മുവിലെ വിവിധ മേഖലകളെ ലക്ഷ്യമാക്കി പാക് സൈന്യം നടത്തിയ ഡ്രോണ്‍-മിസൈല്‍ ആക്രമണങ്ങൾ നടത്തിയിരുന്നു. ഇതിനെ ഇന്ത്യൻ സേന ശക്തമായി തകർത്തിരുന്നു. സിവിലിയന്‍ മേഖലകള്‍, സൈനിക കേന്ദ്രങ്ങള്‍, ജമ്മു വിമാനത്താവളം തുടങ്ങിയവയെ ലക്ഷ്യമിട്ടാണ് പാകിസ്ഥാൻ നീക്കം നടത്തിയത്.
advertisement
ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ജമ്മുവിലും അതിർത്തി മേഖലകളായ രാജസ്ഥാനിലെ ബിക്കനീർ, പഞ്ചാബിലെ ജലന്ധർ എന്നിവിടങ്ങളിലും ലൈറ്റുകളണച്ച് ബ്ലാക്ക് ഔട്ടാക്കിയിരുന്നു. സാംബ,​ അഗ്നൂർ ഉൾപ്പെടെ ജമ്മു കാശ്‌മീരിലും പഞ്ചാബിലെ പത്താൻകോട്ടും പാകിസ്ഥാന്റെ ഷെല്ലാക്രമണത്തിന് ഇന്ത്യ ശക്തമായ തിരിച്ചടി നൽകി. ഡ്രോൺ ആക്രമണം തിരിച്ചറിഞ്ഞയുടൻ ജമ്മുവിൽ സൈറൺ മുഴക്കി ജനത്തെ അറിയിച്ചിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/India/
ജമ്മുകശ്മീരിലെ സാംബയിലേക്ക് നുഴഞ്ഞുകയറിയ ജെയ്‌ഷെ ഭീകരരെ വധിച്ച് ബിഎസ്എഫ്
Next Article
advertisement
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
  • ചിറയിൻകീഴ് സ്വദേശിനി വസന്ത (77) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണമടഞ്ഞു.

  • ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് 31 പേർ മരണമടഞ്ഞു.

  • വസന്ത ചികിത്സയിലായിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു.

View All
advertisement