എൻസിപി അധ്യക്ഷ പദവി ഒഴിഞ്ഞ് ശരദ് പവാർ. ആത്മകഥയുടെ പ്രകാശനവേളയിലാണ് പവാറിന്റെ പ്രഖ്യാപനം. ‘രാഷ്ട്രീയ ആത്മകഥ’ എന്നാണ് ആത്മകഥയുടെ പേര്. പാർട്ടിയെ മുന്നോട്ടു നയിക്കാനും പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കാനും ഒരു കമ്മിറ്റിയെ നിയോഗിച്ചതായും ശരദ് പവാർ അറിയിച്ചു.
Also Read- സിദ്ധരാമയ്യ പാടുപെടും; വരുണയിൽ തീപാറും പോരാട്ടം എൻസിപിയിലെ മുതിർന്ന നേതാക്കളായ പ്രഫുൽ പട്ടേൽ, അജിത് പവാർ, ജയന്ത് പാട്ടീൽ തുടങ്ങിയവർ കമ്മിറ്റിയിൽ അംഗങ്ങളാണ്.
#WATCH | “I am resigning from the post of the national president of NCP,” says NCP chief Sharad Pawar pic.twitter.com/tTiO8aCAcK
— ANI (@ANI) May 2, 2023
അവസാനിക്കേണ്ടത് എപ്പോഴാണെന്ന് തനിക്കറിയാമെന്ന് പറഞ്ഞുകൊണ്ടാണ് 82 കാരനായ പവാർ അധ്യക്ഷ സ്ഥാനം ഒഴിയുന്ന കാര്യം പ്രഖ്യാപിച്ചത്. നിലവിൽ രാജ്യസഭാ എംപി കാലാവധി അവസാനിക്കാൻ മൂന്ന് വർഷം കൂടി ബാക്കിയിരിക്കേയാണ് പവാറിന്റെ പിന്മാറ്റം. കഴിഞ്ഞ 55 വർഷമായി രാഷ്ട്രീയ-സാമൂഹിക രംഗത്ത് സജീവമായിരുന്ന പവാർ തുടർന്നും തന്റെ പ്രവർത്തനം തുടരുമെന്നും അറിയിച്ചു.
#WATCH | Supporters of NCP chief Sharad Pawar protest against his announcement to step down as the national president of NCP. pic.twitter.com/LsCV601EYs
— ANI (@ANI) May 2, 2023
പാർട്ടി പ്രവർത്തകരെ അമ്പരപ്പിച്ചും ആശ്ചര്യപ്പെടുത്തുന്നതുമായിരുന്നു പവാറിന്റെ പ്രഖ്യാപനം. രാജ്യത്തിന് അദ്ദേഹത്തെ ആവശ്യമുണ്ടെന്നും തീരുമാനം പുനപരിശോധിക്കണമെന്നും പ്രവർത്തകർ ആവശ്യപ്പെട്ടു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Ncp, Sharad pawar