News 18 SheShakthi 2024: രാജ്യത്തിന്റെ വികസനത്തിനും വിജയത്തിനും സ്ത്രീകളുടെ സുരക്ഷയും അന്തസ്സും നിര്‍ണായകം; രാഷ്ട്രപതി

Last Updated:

ഏതൊരു രാജ്യത്തിന്റെയും വികസനത്തിനും വിജയത്തിനും സ്ത്രീകളുടെ സുരക്ഷയും അന്തസ്സും വളരെ നിര്‍ണായകമായ ഘടകങ്ങളാണ്.

രാജ്യത്തിന്റെ വികസനത്തിനും വിജയത്തിനും സ്ത്രീകളുടെ സുരക്ഷയും അന്തസ്സും നിര്‍ണായകമാണെന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മു. ന്യൂഡല്‍ഹിയില്‍ നടക്കുന്ന ന്യൂസ് 18 sheshakti പരിപാടിയുടെ രണ്ടാം എഡിഷന് ആശംസകള്‍ അര്‍പ്പിച്ചുള്ള സന്ദേശത്തിലാണ് രാഷ്ട്രപതി ഇക്കാര്യം പറഞ്ഞ്.
''നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഇന്ത്യയുടെ സംസ്‌കാരത്തില്‍ നമ്മുടെ രാജ്യത്തിന് മാതൃരാജ്യമെന്ന പദവിയാണ് നല്‍കിയിരിക്കുന്നത്. നാം നമ്മുടെ ജന്മസ്ഥലത്തെയും ഭൂമിയെയും അമ്മയായി കരുതുകയും ചെയ്യുന്നു. സ്ത്രീകളെ ഏറ്റവും ആദരവോടെ കാത്തുസൂക്ഷിക്കുന്ന പാരമ്പര്യമാണ് നമ്മുടെ സംസ്കാരത്തിനുള്ളത്,'' രാഷ്ട്രപതി പറഞ്ഞു.
നമ്മുടെ പല ദേവതകളും പല രൂപങ്ങള്‍ സ്വീകരിച്ചിട്ടുണ്ട്. ഒരു വശത്ത് അസുരന്മാരെ നശിപ്പിക്കുന്ന കാളി, ദുര്‍ഗ തുടങ്ങിയ ഉഗ്രരൂപങ്ങള്‍ സ്വീകരിക്കുന്നു. മറുവശത്ത് അവര്‍ നമ്മെ ലക്ഷ്മിയായും സരസ്വതിയായും അനുഗ്രഹിക്കുകയും നമുക്ക് സമാധാനവും ഐശ്വര്യവും അറിവും പകര്‍ന്നു നല്‍കുകയും ചെയ്യുന്നു.
advertisement
''നമ്മുടെ രാജ്യത്ത് സ്ത്രീകളെ അധികാരത്തിന്റെ മൂര്‍ത്തീഭാവമായാണ് കരുതുന്നത്.  രാജ്യത്തിന്റെ യഥാര്‍ത്ഥ ശക്തി സ്ത്രീ ശാക്തീകരണമാണ്. നമ്മുടെ രാജ്യത്തെ സ്ത്രീകള്‍ എല്ലായ്‌പ്പോഴും കരുത്തും ധൈര്യവും പ്രകടിപ്പിച്ചിട്ടുണ്ട്. അവര്‍ എല്ലാ പ്രതിബന്ധങ്ങളെയും മറികടന്ന് മുന്നോട്ട് നീങ്ങുന്നു'', രാഷ്ട്രപതി പറഞ്ഞു.
''നമ്മുടെ രാജ്യത്ത് സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട് കര്‍ശനമായ നിയമങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. പക്ഷേ, അരക്ഷിതാവസ്ഥ നിലനില്‍ക്കുന്നുവെന്നത് ദൗര്‍ഭാഗ്യകരമാണ്. നമ്മുടെ സമൂഹത്തില്‍ നിരവധി മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ടെങ്കിലും ചില സാമൂഹിക മുന്‍വിധികള്‍ ഇപ്പോഴും ആഴത്തില്‍ വേരൂന്നിയതാണ്. ഇത് സ്ത്രീകളുടെ സമത്വത്തിന് തടസ്സങ്ങള്‍ സൃഷ്ടിക്കുന്നു'', അവര്‍ പറഞ്ഞു.
advertisement
''ഏതൊരു രാജ്യത്തിന്റെയും വികസനത്തിനും വിജയത്തിനും സ്ത്രീകളുടെ സുരക്ഷയും അന്തസ്സും വളരെ നിര്‍ണായകമായ ഘടകങ്ങളാണ്. നമ്മുടെ രാജ്യത്തെ സ്ത്രീകളുടെ ബഹുമാനവും അന്തസ്സും സംരക്ഷിക്കാനും അവരുടെ പുരോഗതി ഉറപ്പാക്കാനും നമ്മളെല്ലാവരും ഒത്തുചേരുകയും പ്രതിജ്ഞയെടുക്കുകയും ചെയ്യേണ്ടത് അത്യന്താപേക്ഷിതമാണ്. ലിംഗഭേദത്തിന്റെ പരിമിതികള്‍ക്കപ്പുറം അസാധാരണമായ നേട്ടങ്ങള്‍ കൈവരിച്ച സ്ത്രീകളെ ആദരിക്കാന്‍ ലക്ഷ്യമിടുന്നതാണ് ന്യൂസ് 18 നെറ്റ്‌വര്‍ക്കിന്റെ ഷീശക്തി സംരംഭം. ഈ സ്ത്രീകള്‍ അവിശ്വസനീയമായ നേട്ടങ്ങളാണ് കൈവരിച്ചിരിക്കുന്നത്. എല്ലാ അതിര്‍വരമ്പുകളും ഭേദിച്ച്, വിവേചനപരമായ മാനദണ്ഡങ്ങളെ വെല്ലുവിളിച്ചുകൊണ്ട് അവര്‍ മികച്ച വിജയം കൈവരിച്ചിരിക്കുന്നു,'' രാഷ്ട്രപതി പറഞ്ഞു.
advertisement
'വെല്ലുവിളികളെ തകര്‍ക്കുക' എന്നതാണ് ന്യൂസ് 18 Sheshakthi യുടെ ഈ വര്‍ഷത്തെ പ്രമേയം. രാഷ്ട്രീയം, സിനിമ, സാമൂഹിക പ്രവര്‍ത്തനം തുടങ്ങിയ മേഖലകളിലെ പ്രശസ്തരായ സ്ത്രീകളും പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്.‌
മലയാളം വാർത്തകൾ/ വാർത്ത/India/
News 18 SheShakthi 2024: രാജ്യത്തിന്റെ വികസനത്തിനും വിജയത്തിനും സ്ത്രീകളുടെ സുരക്ഷയും അന്തസ്സും നിര്‍ണായകം; രാഷ്ട്രപതി
Next Article
advertisement
Arivaan | 'പ്രേമം' സിനിമയിലെ മലർ മിസിന്റെ ചുള്ളൻ മുറച്ചെറുക്കനെ ഓർമ്മയുണ്ടോ? അനന്ത് നാഗ് നായകനാവുന്ന 'അറിവാൻ' ട്രെയ്‌ലർ
'പ്രേമം' സിനിമയിലെ മലർ മിസിന്റെ ചുള്ളൻ മുറച്ചെറുക്കനെ ഓർമ്മയുണ്ടോ? അനന്ത് നാഗ് നായകനാവുന്ന 'അറിവാൻ' ട്രെയ്‌ലർ
  • അനന്ത് നാഗ് നായകനാവുന്ന തമിഴ് ഇൻവെസ്റ്റിഗേഷൻ ത്രില്ലർ 'അറിവാൻ' ട്രെയ്‌ലർ റിലീസായി.

  • അനന്ത് നാഗ്, ജനനി, റോഷ്നി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അരുൺ പ്രസാദ് സംവിധാനം.

  • നവംബർ ഏഴിന് എ.സി.എം. സിനിമാസ്, പവിത്ര ഫിലിംസ് പ്രദർശനത്തിനെത്തിക്കുന്ന ചിത്രം.

View All
advertisement