തെറ്റിന്റെ പേരിൽ ഒരു സമുദായത്തെ ഒറ്റപ്പെടുത്തരുതെന്ന് RSS അധ്യക്ഷൻ മോഹൻ ഭാഗവത്; രാജ്യവിരുദ്ധ ശക്തികൾക്കെതിരെ കരുതൽ വേണം
- Published by:Rajesh V
- news18-malayalam
Last Updated:
Mohan Bhagwat | സംഘപരിവാർ പ്രവർത്തകരെ ഓൺലൈൻ വഴി അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ന്യൂഡൽഹി: തെറ്റുകളുടെ പേരിൽ ഒരു സമുദായത്തെ ഒറ്റപ്പെടുത്തരുതെന്നും രാജ്യവിരുദ്ധ ശക്തികൾക്ക് ഈ അവസരം ഉപയോഗിക്കാനുള്ള അവസരം നൽകരുതെന്നും ആർഎസ്എസ് അധ്യക്ഷൻ മോഹൻ ഭാഗവത്. കൊറോണ വൈറസ് ബാധിതരുടെ എണ്ണം കൂടാൻ കാരണമായി പറയപ്പെടുന്ന തബ് ലീഗ് ജമാഅത്ത് സമ്മേളനത്തെ കുറിച്ചുള്ള പരാമർശത്തിനിടെയാണ് ആർഎസ്എസ് അധ്യക്ഷൻ ഇക്കാര്യം വ്യക്തമാക്കിയത്.
''ക്രമസമാധാന പാലനം നടത്തേണ്ടത് ഭരണസംവിധാനത്തിന്റെ ഉത്തരവാദിത്തമായിരുന്നു. ആരെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അവരെ സമൂഹത്തിൽ നിന്ന് അകറ്റി നിർത്തരുത്. ദേഷ്യപ്പെടരുതെന്നും തെറ്റിദ്ധരിക്കപ്പെടരുതെന്നും സമുദായ നേതാക്കൾ ആളുകളോട് പറയണം, ”- സംഘപരിവാർ പ്രവർത്തകരെ ഓൺലൈൻ വഴി അഭിസംബോധന ചെയ്തുകൊണ്ട് ഭാഗവത് പറഞ്ഞു.
മഹാമാരി പടർന്നുപിടിക്കുന്ന ഈ സമയം പോലും രാജ്യത്തെ തകർക്കാനുള്ള അവസരമായി കാണുന്ന ദേശവിരുദ്ധ ശക്തികളുണ്ടെന്നും അദ്ദേഹം പറഞ്ഞു. മാർച്ച് മധ്യത്തിൽ നടന്ന ജമാഅത്ത് സമ്മേളനമാണ് രോഗവ്യാപനം വർധിപ്പിച്ചതെന്നുള്ള പ്രസ്താവനകളും വിദ്വേഷ പ്രസംഗങ്ങളും ഉയരുന്ന സാഹചര്യത്തിലാണ് മോഹൻ ഭാഗവതിന്റെ പ്രസ്താവന.
advertisement
BEST PERFORMING STORIES:ഒന്നല്ല, രണ്ടുമാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുമെന്ന് കോൺഗ്രസുകാരനായ അധ്യാപകൻ[NEWS]കേരളത്തിൽ ചിലയിടങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട് [NEWS]ദുരൂഹത നിറച്ച് കിം ജോംഗ് ഉന്നിന്റെ തിരോധാനം: മരിച്ചെന്നും ജീവച്ഛവമായെന്നുമുള്ള തരത്തിൽ റിപ്പോര്‍ട്ടുകൾ [NEWS]
സർക്കാരിന്റെ കണക്കുപ്രകാരം ഇപ്പോൾ രജിസ്റ്റർ ചെയ്യുന്ന കോവിഡ് കേസുകളിൽ അഞ്ചിൽ ഒന്ന് നിസാമുദ്ദീൻ സമ്മേളനവുമായി ബന്ധപ്പെട്ടാണ്. പൗരത്വ ഭേദഗതി നിയമത്തിന്റെ പേരിൽ ഉണ്ടായ സമുദായങ്ങൾക്കിടയില്‍ ഉടലെടുത്ത ഭിന്നത ജമാഅത്ത് ആരോപണങ്ങളുടെ പേരിൽ വർധിച്ചിരിക്കുകയാണ്. ബിജെപി നേതാക്കൾ അടക്കം ടിവിയിലും ദിനപത്രങ്ങളിലും 'ജമാഅത്ത്' സംഭവത്തെ കൊറോണ ഭീകരവാദം എന്ന ലേബലില്‍ അവതരിപ്പിക്കുകയും ചെയ്തു.
advertisement
മുസ്ലിംവിഭാഗത്തെ ലക്ഷ്യമിട്ട് തെറ്റായ വാർത്തകളും വീഡിയോകളും പ്രചരിച്ചു. ഏപ്രിൽ ഒന്നിന് കൊറോണ ജിഹാദ് എന്ന വാക്ക് ട്വിറ്ററിൽ ട്രെൻഡിങ് ആയിരുന്നു. ഒരുവിഭാഗം ചെയ്ത കുറ്റത്തിന്റെ പേരിൽ മുഴുവൻ മുസ്ലിം സമുദായത്തെയും കുറ്റപ്പെടുത്തരുതെന്ന് ന്യൂനപക്ഷ ക്ഷേമകാര്യമന്ത്രി മുഖ്താർ അബ്ബാസ് നഖ്വി അടുത്തിടെ പറഞ്ഞിരുന്നു. ന്യൂനപക്ഷ സമുദായ അംഗങ്ങളിൽ ഭൂരിഭാഗവും ഈ ഒരു വിഭാഗത്തിന്റെ നടപടിയെ തള്ളിക്കളഞ്ഞ കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
April 26, 2020 8:24 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
തെറ്റിന്റെ പേരിൽ ഒരു സമുദായത്തെ ഒറ്റപ്പെടുത്തരുതെന്ന് RSS അധ്യക്ഷൻ മോഹൻ ഭാഗവത്; രാജ്യവിരുദ്ധ ശക്തികൾക്കെതിരെ കരുതൽ വേണം