യുക്രെയ്നിൽ (Ukraine) നിന്നും മടങ്ങിയെത്തിയ ഇന്ത്യക്കാരെ അവരവരുടെ മാതൃഭാഷയിൽ സ്വാഗതം ചെയ്ത് കേന്ദ്രമന്ത്രി സ്‌മൃതി ഇറാനി (Smriti Irani).
ബുധനാഴ്ച, ഇൻഡിഗോ വിമാനത്താവളത്തിൽ നിന്നും എത്തിയ ഒരു സംഘം ഇന്ത്യക്കാരോടാണ് മന്ത്രി അവരവരുടെ മാതൃഭാഷയിൽ ക്ഷേമാന്വേഷണം നടത്തിയത്. ഇതിന്റെ വീഡിയോ സ്‌മൃതി ഇറാനി തന്റെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ പങ്കുവെച്ചിട്ടുണ്ട്.
വിമാനത്തിലുണ്ടായിരുന്ന മലയാളി വിദ്യാർഥികളോട് എങ്ങനെയുണ്ട് എന്ന് സ്‌മൃതി ചോദിക്കുമ്പോൾ അടിപൊളി എന്നുള്ള മറുപടി അവർ തിരിച്ചുപറയുന്നത് വീഡിയോയിൽ കാണാൻ കഴിയും. മലയാളത്തിന്പുറമെ ബംഗ്ല, ഗുജറാത്തി, മറാഠി ഭാഷകളിലും സ്‌മൃതി കുട്ടികളോട് സംസാരിക്കുന്നുണ്ട്.
Also read-
Russia-Ukraine war | യുക്രെയ്ൻ വിഷയത്തിൽ ഇന്ത്യ ജാഗ്രതയോടെ നീങ്ങുന്നതിന് പിന്നിലെ അഞ്ച് കാരണങ്ങൾ
ചൊവ്വാഴ്ച വരെയുള്ള കണക്കുകൾ പ്രകാരം യുക്രെയ്നിൽ നിന്നും 12,000 ഇന്ത്യൻ വിദ്യാർഥികളെയാണ് തിരികെയെത്തിച്ചിട്ടുള്ളത്. യുക്രെയ്നിൽ നിന്ന് 1,377 ഇന്ത്യൻ പൗരന്മാരെ കൂടി രാജ്യത്ത് തിരികെ എത്തിച്ചതായി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ(External Affairs Minister S Jaishankar) ബുധനാഴ്ച പറഞ്ഞു.
ഓപ്പറേഷൻ ഗംഗയ്ക്ക് (Operation Ganga) കീഴിൽ, റൊമാനിയ, പോളണ്ട്, ഹംഗറി, യുക്രെയ്‌ന്റെ മറ്റ് അയൽ രാജ്യങ്ങൾ എന്നിവിടങ്ങളിൽ കുടുങ്ങിപ്പോയ മുഴുവൻ പൗരന്മാരെ വാണിജ്യ വിമാനങ്ങളിലും ഇന്ത്യൻ വ്യോമസേനയുടെ വിമാനങ്ങളിലുമായി തിരികെ എത്തിക്കാനുള്ള ശ്രമത്തിലാണ് കേന്ദ്രം.
Also Read-
Russian Vodka | പണികിട്ടിയത് റഷ്യൻ വോഡ്കയ്ക്ക്; ബഹിഷ്കരിച്ച് അമേരിക്കയും കാനഡയും; ബാറുകളിൽ യുക്രെയ്ൻ മദ്യം
കേന്ദ്രമന്ത്രിമാരായ ഹർദീപ് സിംഗ് പുരി, ജ്യോതിരാദിത്യ സിന്ധ്യ, ജനറൽ (റിട്ട) വി കെ സിംഗ്, കിരൺ റിജിജു എന്നിവരെ യഥാക്രമം യുക്രെയ്‌ന്റെ അയൽരാജ്യങ്ങളായ ഹംഗറി, റൊമാനിയ-മാൽഡോവ, പോളണ്ട്, സ്ലോവാക് റിപ്പബ്ലിക് എന്നിവിടങ്ങളിൽരക്ഷാദൗത്യ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും ഇന്ത്യൻ വിദ്യാർത്ഥികളെ സഹായിക്കുന്നതിനുമായി കേന്ദ്രം അയച്ചിട്ടുണ്ട്.
ഇതുകൂടാതെ, മടങ്ങിയെത്തുന്ന പൗരന്മാരെ സ്വീകരിക്കാൻ കേന്ദ്രമന്ത്രിമാരെ ഇന്ത്യൻ വിമാനത്താവളങ്ങളിൽ വിന്യസിക്കുകയും ചെയ്തിട്ടുണ്ട്.
Russia Ukraine war | മൂന്നു ദിവസം, 26 ഫ്‌ളൈറ്റുകൾ; യുക്രെയ്‌നിൽ നിന്നും മഹാ രക്ഷാദൗത്യത്തിനൊരുങ്ങി രാജ്യം
യുദ്ധത്തിൽ തകർന്ന യുക്രെയ്നിൽ (War-torn Ukraine) നിന്ന് ഒറ്റപ്പെട്ട പൗരന്മാരെ തിരികെ കൊണ്ടുവരാൻ അടുത്ത മൂന്ന് ദിവസങ്ങളിൽ 26 വിമാനങ്ങൾ ഷെഡ്യൂൾ ചെയ്തിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം (എംഇഎ) അറിയിച്ചു. യുക്രെയ്നിലെ രണ്ടാമത്തെ വലിയ കിഴക്കൻ നഗരമായ ഖർകീവിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നത് സർക്കാരിന്റെ മുൻഗണനയാണ്, ഏകദേശം 12,000 ഇന്ത്യൻ പൗരന്മാർ യുക്രെയ്‌ൻ വിട്ടു. ഇതിൽ യുക്രെയ്‌നിലുള്ള ഏകദേശം 60% ഇന്ത്യക്കാർ ഉൾപ്പെടുമെന്ന് ചൊവ്വാഴ്ച നടത്തിയ പത്രസമ്മേളനത്തിൽ വിദേശകാര്യ സെക്രട്ടറി ഹർഷ് വർധൻ ശ്രിംഗ്ല പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.