എട്ട് വന്ദേഭാരത് ട്രെയിനുകൾക്ക് എല്ലാ സ്റ്റേഷനുകളിലും തത്സമയ റിസർവേഷൻ; സ്റ്റേഷനിൽ എത്തുന്നതിന് 15 മിനിറ്റ് മുൻപ് ടിക്കറ്റുകൾ ബുക്ക് ചെയ്യാം

Last Updated:

നിലവില്‍ ടിക്കറ്റ് ചാര്‍ട്ട് തയാറാക്കി കഴിഞ്ഞാൽ വന്ദേഭാരത് പുറപ്പെടുന്ന സ്റ്റേഷനിൽ നിന്ന് മാത്രമേ കറന്റ് ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ കഴിയുമായിരുന്നുള്ളൂ

വന്ദേഭാരത്
വന്ദേഭാരത്
ചെന്നൈ: വന്ദേഭാരത് ട്രെയിനുകൾക്ക് സ്റ്റേഷനുകളിൽ കറന്റ് ടിക്കറ്റ് ബുക്കിങ് സൗകര്യമേര്‍പ്പെടുത്തി ദക്ഷിണ റെയില്‍വേ. ട്രെയിൻ സ്റ്റേഷനിൽ എത്തുന്നതിന് 15 മിനിറ്റ് മുമ്പ് ടിക്കറ്റുകൾ ബുക്ക് ചെയ്യാം. ദക്ഷിണ റെയില്‍വേയുടെ 8 ട്രെയിനുകളിലാണ് പുതിയ ക്രമീകരണം. കറന്റ് റിസര്‍വേഷന്‍ കൗണ്ടറുകള്‍ വഴിയും ഓണ്‍ലൈന്‍ വഴിയും ബുക്ക് ചെയ്യാൻ സാധിക്കും. നിലവില്‍ ടിക്കറ്റ് ചാര്‍ട്ട് തയാറാക്കി കഴിഞ്ഞാൽ വന്ദേഭാരത് പുറപ്പെടുന്ന സ്റ്റേഷനിൽ നിന്ന് മാത്രമേ കറന്റ് ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ കഴിയുമായിരുന്നുള്ളൂ.
ചെന്നൈ സെൻട്രൽ - വിജയവാഡ വി ബി എക്സ്പ്രസ്, ചെന്നൈ എഗ്മോർ - നാഗർകോവിൽ വി ബി എക്സ്പ്രസ് (രണ്ട് ദിശകളിലേക്കും), കോയമ്പത്തൂർ - ബെംഗളൂരു കന്റോൺമെന്റ് വി ബി എക്സ്പ്രസ്, മംഗളൂരു സെൻട്രൽ - തിരുവനന്തപുരം വി ബി എക്സ്പ്രസ് (രണ്ട് ദിശകളിലേക്കും), മംഗളൂരു സെൻട്രൽ - മഡ്ഗാവ് വി ബി എക്സ്പ്രസ്, മധുര - ബെംഗളൂരു കന്റോൺമെന്റ് വി ബി എക്സ്പ്രസ് എന്നീ ട്രെയിനുകളിലാണ് ഈ സൗകര്യം ലഭ്യമാകുക.
advertisement
ഓണത്തിന് അധികകോച്ചുകള്‍
ഓണക്കാലത്ത് രാ​ജ‍്യ​റാ​ണി​ക്കും കോ​ട്ട​യം എ​ക്സ്പ്ര​സി​നും എ.സി കോ​ച്ചു​ക​ൾ ഉ​ൾ​പ്പെ​ടെ ര​ണ്ടു വീ​തം അ​ധി​ക കോ​ച്ചു​ക​ൾ അ​നു​വ​ദി​ക്കു​മെ​ന്ന് പാ​ല​ക്കാ​ട് റെ​യി​ൽ​വേ ഡി​വി​ഷ​ന​ൽ മാ​നേ​ജ​ർ അ​രു​ൺ​കു​മാ​ർ ച​തു​ർ​വേ​ദി അറിയിച്ചു. രാ​ജ്യ​റാ​ണി എ​ക്‌​സ്പ്ര​സി​ന് ഒ​രു എ. സി ത്രീ ​ട​യ​ര്‍, ഒ​രു ജ​ന​റ​ല്‍ കോ​ച്ചു​ക​ളാ​ണ് വ​ര്‍ധി​പ്പി​ക്കു​ക.
കോ​ട്ട​യം എ​ക്‌​സ്പ്ര​സി​ന് ഒ​രു എ സി കോ​ച്ചും ഒ​രു നോ​ണ്‍ എ. സി കോ​ച്ചും അ​ധി​കം അ​നു​വ​ദി​ക്കും. ഓ​ണ​ത്തി​നു​മു​മ്പാ​യി കോ​ച്ചു​ക​ളു​ടെ വ​ർ​ധ​ന​യു​ണ്ടാ​വും. കോ​ട്ട​യം എ​ക്സ്പ്ര​സ് കൊ​ല്ലം വ​രെ നീ​ട്ടും. എ​റ​ണാ​കു​ള​ത്തു​നി​ന്ന് നി​ല​മ്പൂ​രി​ലേ​ക്ക് ട്ര​യ​ൽ റ​ൺ ന​ട​ത്തി​യ മെ​മു​വും കോ​യ​മ്പ​ത്തൂ​രി​ൽ​നി​ന്നു​ള്ള മെ​മു​വും നി​ല​മ്പൂ​രി​ലേ​ക്ക് നീ​ട്ടു​ന്ന​തി​ന് ചെ​ന്നൈ​യി​ൽ​നി​ന്നു​ള്ള അ​നു​മ​തി​ക്കാ​യി കാ​ത്തി​രി​ക്കു​ക​യാ​ണ്.
മലയാളം വാർത്തകൾ/ വാർത്ത/India/
എട്ട് വന്ദേഭാരത് ട്രെയിനുകൾക്ക് എല്ലാ സ്റ്റേഷനുകളിലും തത്സമയ റിസർവേഷൻ; സ്റ്റേഷനിൽ എത്തുന്നതിന് 15 മിനിറ്റ് മുൻപ് ടിക്കറ്റുകൾ ബുക്ക് ചെയ്യാം
Next Article
advertisement
India vs Pakistan | ജയം സൈനികർക്ക് സമർപ്പിച്ചത് ചട്ട ലംഘനം; സൂര്യകുമാർ യാദവിന് മാച്ച് ഫീയുടെ 30 ശതമാനം പിഴ ചുമത്തി
India vs Pakistan | ജയം സൈനികർക്ക് സമർപ്പിച്ചത് ചട്ട ലംഘനം; സൂര്യകുമാർ യാദവിന് മാച്ച് ഫീയുടെ 30 ശതമാനം പിഴ ചുമത്തി
  • സൂര്യകുമാർ യാദവിന് ഐസിസി മാച്ച് ഫീയുടെ 30 ശതമാനം പിഴ ചുമത്തി, ബിസിസിഐ അപ്പീൽ നൽകിയിട്ടുണ്ട്.

  • പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് സൂര്യകുമാർ യാദവിനെതിരെ ഐസിസിയിൽ ഔദ്യോഗികമായി പരാതി നൽകി.

  • പാകിസ്ഥാൻ ബൗളർ ഹാരിസ് റൗഫിന് മോശം പെരുമാറ്റത്തിന് മാച്ച് ഫീയുടെ 30 ശതമാനം പിഴ ചുമത്തി.

View All
advertisement