കൊടും തണുപ്പില്‍ ഉപേക്ഷിക്കപ്പെട്ട പിഞ്ചോമനയ്ക്ക് രാത്രി മുഴുവന്‍ കാവലായി തെരുവുനായ്ക്കള്‍

Last Updated:

രാത്രിയില്‍ പ്രസവിച്ച ഉടനെ കുഞ്ഞിനെ അമ്മ തെരുവില്‍ ഉപേക്ഷിച്ചുപോയതാകാമെന്ന് സംശയിക്കുന്നു

Image: AI generated
Image: AI generated
കടുത്ത തണുപ്പില്‍ എല്ലാവരും മൂടിപ്പുതച്ച് ഉറങ്ങുമ്പോള്‍ തെരുവില്‍ ഉപേക്ഷിക്കപ്പെട്ട പിഞ്ചോമനയ്ക്ക് ഒരു രാത്രി മുഴുവന്‍ കാവല്‍ നിന്ന് തെരുവുനായ്ക്കള്‍. പശ്ചിമബംഗാളിലെ നദിയ ജില്ലയിലെ നബദ്വീപ് നഗരത്തിലാണ് സംഭവം. മണിക്കൂറുകള്‍ക്ക് മുമ്പ് മാത്രം ജനിച്ച ചോരക്കുഞ്ഞിന് ചുറ്റും സംരക്ഷണവലയം തീര്‍ത്തി പിറ്റേന്ന് തെരുവില്‍ ആദ്യത്തെയാള്‍ എത്തുന്നത് വരെ അവര്‍ കാവല്‍ നിന്നു. റെയില്‍വേ തൊഴിലാളി കോളനിയിലെ ഒരു കുളിമുറിക്ക് പുറത്ത് നിലത്ത് ഉപേക്ഷിക്കപ്പെട്ട നിലയിലാണ് കുഞ്ഞിനെ കണ്ടെത്തിയത്.
കുഞ്ഞിന്റെ ശരീരത്തില്‍ പ്രസവസമയത്തെ രക്തവും മറ്റും പുരണ്ടിരുന്നു. എന്നാല്‍ കുഞ്ഞിനെ പൊതിഞ്ഞു സൂക്ഷിക്കുകയോ ഒപ്പം കുറിപ്പമോ മറ്റോ ഉണ്ടായിരുന്നില്ല. അവിശ്വാസത്തോടെയാണ് നായ്ക്കളുടെ കരുതല്‍ തെരുവിലുള്ളവര്‍ തിരിച്ചറിഞ്ഞത്. ദിവസവും ആളുകള്‍ കല്ലെറിഞ്ഞും മറ്റും ഓടിക്കുന്ന നായ്ക്കൂട്ടം നവജാത ശിശുവിന് ചുറ്റും സംരക്ഷണവലയം തീര്‍ക്കുകയായിരുന്നു. ഒരിക്കല്‍ പോലും കുരയ്ക്കുകയോ അനങ്ങുകയോ ചെയ്യാതെ രാത്രി മുഴുവന്‍ അവര്‍ കാവല്‍ നിന്നും.
രാത്രി മുഴുവന്‍ ആരെയും കുഞ്ഞിനടുത്തേക്ക് വരാന്‍ നായ്ക്കള്‍ അനുവദിച്ചില്ലെന്ന് പ്രദേശവാസികള്‍ പറഞ്ഞു.
''നേരം വെളുത്തപ്പോള്‍ ഇപ്പോഴും ഞങ്ങളെ അത്ഭുതപ്പെടുത്തുന്ന ആ കാഴ്ച ഞങ്ങള്‍ കണ്ടു, കുഞ്ഞിനെ ആദ്യം കണ്ടവരില്‍ ഒരാളായ ശുക്ല മൊണ്ടാല്‍ പറഞ്ഞു. നായ്ക്കള്‍ കുഞ്ഞിനെ ആക്രമിച്ചില്ല. കുഞ്ഞ് ജീവിക്കാനായി പോരാടുകയാണെന്ന് അവര്‍ക്ക് മനസ്സിലായതുപോലെയാണ് പെരുമാറിയത്,'' ശുക്ല പറഞ്ഞു. പുലര്‍ച്ചെ ഒരു ചെറിയ കുഞ്ഞിന്റെ കരച്ചില്‍ കേട്ടിരുന്നതായി മറ്റൊരു താമസക്കാരനായ സുഭാഷ് പാല്‍ പറഞ്ഞു.
advertisement
"സമീപത്തുള്ള ഏതെങ്കിലും വീട്ടിലെ കുഞ്ഞാണ് കരയുന്നതെന്ന് ഞാന്‍ കരുതി. ഒരു നവജാതശിശു പുറത്ത് നിലത്ത് കിടക്കുന്നുണ്ടെന്നും നായ്ക്കള്‍ അതിന് കാവല്‍നില്‍ക്കുന്നുണ്ടെന്നും ഞാന്‍ ഒരുക്കിലും കരുതിയിരുന്നില്ല. അവര്‍ കാവല്‍ക്കാരെ പോലെയാണ് പെരുമാറിയത്," സുഭാഷ് പറഞ്ഞു. ഒടുവില്‍ ശുക്ല അടുത്തെത്തിയപ്പോള്‍ നായ്ക്കള്‍ മൃദുവായി മുരണ്ടുകൊണ്ട് അവിടെനിന്ന് പോകുകയായിരുന്നു.
അവര്‍ ഉടന്‍ തന്നെ കുഞ്ഞിനെ തന്റെ ഷാളില്‍ പൊതിഞ്ഞ് അടുത്തുള്ള ആളുകളെ സഹായത്തിനായി വിളിച്ചു.
കുഞ്ഞിനെ ആദ്യം മഹേഷ്ഗഞ്ച് ആശുപത്രിയിലേക്കാണ് കൊണ്ടുപോയത്. അവിടെനിന്ന് കൃഷ്ണനഗര്‍ സദര്‍ ആശുപത്രിയിലേക്ക് മാറ്റി. കുഞ്ഞിന്റെ ശരീരത്തില്‍ പരിക്കുകളൊന്നും ഇല്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. രാത്രിയില്‍ പ്രസവിച്ച ഉടനെ കുഞ്ഞിനെ അമ്മ തെരുവില്‍ ഉപേക്ഷിച്ചുപോയതാകാമെന്ന് സംശയിക്കുന്നു.
advertisement
നബദ്വീപ് പോലീസും ചൈല്‍ഡ് ഹെല്‍പ് അധികൃതരും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. കുഞ്ഞിന്റെ സംരക്ഷണം സംബന്ധിച്ച് നടപടികള്‍ സ്വീകരിച്ച് വരികയാണ്.
ശല്യമാണെന്ന് തങ്ങള്‍ എപ്പോഴും പരാതിപ്പെടുന്ന അതേ നായ്ക്കളാണ് കുഞ്ഞിന് സംരക്ഷണം നല്‍കിയതെന്ന് ഒരു റെയില്‍വേ തൊഴിലാളി പറഞ്ഞു. കുഞ്ഞിനെ തെരുവില്‍ ഉപേക്ഷിച്ചവരേക്കാള്‍ കൂടുതല്‍ മനുഷ്യത്വം നായ്ക്കള്‍ കുഞ്ഞിനോട് കാണിച്ചുവെന്ന് മറ്റൊരാള്‍ പറഞ്ഞു.
Summary: While everyone was sleeping in the freezing cold, stray dogs guarded a girl abandoned on the street for an entire night. The incident took place in Nabadwip town in Nadia district of West Bengal
മലയാളം വാർത്തകൾ/ വാർത്ത/India/
കൊടും തണുപ്പില്‍ ഉപേക്ഷിക്കപ്പെട്ട പിഞ്ചോമനയ്ക്ക് രാത്രി മുഴുവന്‍ കാവലായി തെരുവുനായ്ക്കള്‍
Next Article
advertisement
ശബരിമല സ്വര്‍ണക്കൊള്ളയിലെ അന്വേഷണത്തിന് എസ്‌ഐടിക്ക് ഹൈക്കോടതി ഒരു മാസംകൂടി അനുവദിച്ചു
ശബരിമല സ്വര്‍ണക്കൊള്ളയിലെ അന്വേഷണത്തിന് എസ്‌ഐടിക്ക് ഹൈക്കോടതി ഒരു മാസംകൂടി അനുവദിച്ചു
  • ശബരിമല സ്വര്‍ണക്കൊള്ളയില്‍ അന്വേഷണത്തിന് ഹൈക്കോടതി എസ്‌ഐടിക്ക് ഒരു മാസം കൂടി സമയം അനുവദിച്ചു.

  • എഫ്‌ഐആർ പകർപ്പിനായി ഇഡിക്ക് വീണ്ടും മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കാമെന്ന് ഹൈക്കോടതി.

  • അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് അടച്ചിട്ട കോടതി മുറിയില്‍ പരിശോധിച്ചു.

View All
advertisement