Lakhimpur Kheri Case| കർഷകരെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസ്; കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകന്റെ ജാമ്യം സുപ്രീം കോടതി റദ്ദാക്കി

Last Updated:

ആശിഷ് മിശ്ര ഒരാഴ്ചക്കകം കീഴടങ്ങണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടു.

Ashish Mishra (in black)  (PTI/File Photo)
Ashish Mishra (in black) (PTI/File Photo)
ന്യൂഡൽഹി: ഉത്തര്‍പ്രദേശിലെ ലഖിംപുര്‍ ഖേരിയില്‍ (Lakhimpur Kheri Case)പ്രതിഷേധിച്ച കര്‍ഷകരെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയും കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകനുമായ ആശിഷ് മിശ്രയുടെ ജാമ്യം സുപ്രീംകോടതി (Supreme Court of India)റദ്ദാക്കി. അലഹബാദ് ഹൈക്കോടതി വിധിയാണ് സുപ്രീം കോടതി റദ്ദാക്കിയത്.
ആശിഷ് മിശ്ര ഒരാഴ്ചക്കകം കീഴടങ്ങണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടു. ചീഫ് ജസ്റ്റിസ് എന്‍.വി. രമണയുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് ജാമ്യം റദ്ദാക്കിയത്.  ആശിഷ് മിശ്രയുടെ ജാമ്യം റദ്ദാക്കണമെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാർ ആവശ്യപ്പെടാതിരുനതിനെ കോടതി വിമർശിച്ചിരുന്നു. അനാവശ്യമായ തിടുക്കവും പരിഗണനകളും നല്‍കിയാണ് ആശിഷ് മിശ്രയ്ക്ക് അലഹബാദ് ഹൈക്കോടതി ജാമ്യം അനുവദിച്ചതെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. ഇരകളുടെ കുടുംബത്തിന്റെ വാദം കോടതി പരിഗണിച്ചില്ലെന്നും സുപ്രീംകോടതി വിമർശിച്ചു.
advertisement
ഇരകള്‍ക്ക് ആവശ്യമായ പരിഗണന നല്‍കി വിശദമായി വാദം കേട്ട ശേഷം ആശിഷ് മിശ്രയുടെ ജാമ്യം വീണ്ടും പരിഗണിക്കാനും ഹൈക്കോടതിയോട് സുപ്രീംകോടതി നിർദ്ദേശിച്ചു. കേസ് വീണ്ടും പരിഗണിക്കുമ്പോൾ ബഞ്ച് മാറണമെന്ന് ഹൈക്കോടതി ചീഫ് ജസ്റ്റിസിനോട് ആവശ്യപ്പെടണമെന്ന് ഇരകളും കുടുംബത്തിന് വേണ്ടി ഹാജരായ  അഭിഭാഷകന്‍ ദുഷ്യന്ത് ദ വ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ഹൈക്കോടതി ചീഫ് ജസ്റ്റിസ് തീരുമാനിക്കട്ടെയെനും  സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്‍.വി. രമണ വ്യക്തമാക്കി.
advertisement
കൊല്ലപ്പെട്ട കർഷകരുടെയും മാധ്യമപ്രവർത്തകന്റെയും കുടുംബങ്ങളാണ് സുപ്രീംകോടതിയെ സമീപിച്ചത്. ആശിഷ് മിശ്രയുടെ ജാമ്യത്തിനെതിരെ അപ്പീൽ നൽകാൻ രണ്ട് തവണ യു.പി സർക്കാരിന് കത്തെഴുതിയതായി പ്രത്യേക അന്വേഷണ സംഘവും കോടതിയെ അറിയിച്ചിരുന്നു. 2021 ഒക്ടോബർ മൂന്നിനാണ് ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിൽ കർഷർക്ക് ഇടയിലേക്ക് വാഹനം ഇടിച്ചു കയറ്റിയ സംഭവം ഉണ്ടായത്.
നാല് കർഷകരും മാധ്യമ പ്രവർത്തകനും ഉൾപ്പെടെ 8 പേരാണ് സംഘർഷത്തിൽ കൊല്ലപ്പെട്ടത്. അലഹബാദ് ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെ തുടർന്ന് 2022 ഫെബ്രുവരി 16 ന് ആശിഷ് മിശ്ര ജയിൽ മോചിതനായിരുന്നു.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
Lakhimpur Kheri Case| കർഷകരെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസ്; കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകന്റെ ജാമ്യം സുപ്രീം കോടതി റദ്ദാക്കി
Next Article
advertisement
മഹാരാഷ്ട്രയിലെ തദ്ദേശ തിരഞ്ഞെടുപ്പിൽ മഹായുതി സഖ്യത്തിന് വൻ വിജയം; ബിജെപി എറ്റവും വലിയ ഒറ്റകക്ഷി
മഹാരാഷ്ട്രയിലെ തദ്ദേശ തിരഞ്ഞെടുപ്പിൽ മഹായുതി സഖ്യത്തിന് വൻ വിജയം; ബിജെപി എറ്റവും വലിയ ഒറ്റകക്ഷി
  • മഹാരാഷ്ട്ര തദ്ദേശ തിരഞ്ഞെടുപ്പിൽ മഹായുതി സഖ്യത്തിന് വൻ വിജയം; ബിജെപി 129 സീറ്റുകൾ നേടി

  • മഹാവികാസ് അഘാഡിക്ക് പലയിടത്തും തിരിച്ചടി നേരിട്ടു; കോൺഗ്രസ് 34, ശിവസേന(യുബിടി)ക്ക് 8 സീറ്റുകൾ

  • മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിലും മഹായുതി സഖ്യം വിജയം ആവർത്തിക്കുമെന്ന് ഉപമുഖ്യമന്ത്രി പറഞ്ഞു

View All
advertisement