മുടി നീളം കുറച്ചു വെട്ടിയതിന് 2 കോടി നഷ്ടപരിഹാരത്തിനുള്ള വിധി സുപ്രീംകോടതി റദ്ദാക്കി

Last Updated:

പറഞ്ഞതിനേക്കാൾ കൂടുതൽ മുടി വെട്ടിയെന്നും ഇത് തന്റെ ജോലിയെ വരെ ബാധിച്ചെന്നും മോഡൽ പരാതിയിൽ പറഞ്ഞിരുന്നു

പറഞ്ഞതിനു വിപരീതമായി മുടി മുറിച്ചെന്ന മോഡലിന്റെ പരാതിയിൽ രണ്ടു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷന്റെ (NCDRC) ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. പരാതിയിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളുടെ മാത്രം അടിസ്ഥാനത്തിലല്ല, മറിച്ച് ഭൗതിക തെളിവുകളുടെ അടിസ്ഥാനത്തിലാണ് നഷ്ടപരിഹാരം കണക്കാക്കേണ്ടതെന്ന് കോടതി ചൂണ്ടിക്കാട്ടി. താൻ പറഞ്ഞതിനേക്കാൾ കൂടുതൽ മുടി വെട്ടിയെന്നും മുടിക്കും തലയോട്ടിക്കും കേടുപാടുകൾ വരുത്തിയെന്നും ഇത് തന്റെ ജോലിയെ വരെ ബാധിച്ചെന്നും മോഡൽ പരാതിയിൽ പറഞ്ഞിരുന്നു.
മോഡലിനുണ്ടായ വരുമാനനഷ്ടം, മാനസിക വിഷമം, എന്നിവയ്ക്ക് പരിഹാരമായി രണ്ടു കോടി രൂപ നഷ്ടപരിഹാരമായി നൽകാനാണ് ദേശീയ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ വിധിച്ചത്. ഈ ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് സുപ്രീംകോടതി സുപ്രധാന നിരീക്ഷണങ്ങൾ നടത്തിയത്. കേശസംരക്ഷണ ഉത്പന്നങ്ങൾ നിർമിക്കുന്ന പാന്റീൻ, വിഎൽസിസി എന്നിവയുടെ മുൻ മോഡലാണ് പരാതിക്കാരി.
Also Read- രാജസ്ഥാനിൽ കെട്ടുപൊട്ടിച്ചോടിയത് നിയന്ത്രിക്കാൻ ശ്രമിക്കുന്നതിനിടെ ഉടമയുടെ തല ഒട്ടകം കടിച്ചെടുത്തു
NCDRCയുടെ ഉത്തരവിനെ ചോദ്യം ചെയ്ത് ഐടിസി ലിമിറ്റഡ് ആണ് സുപ്രീംകോടതിയിൽ അപ്പീൽ നൽകിയത്. ജസ്റ്റിസുമാരായ അനിരുദ്ധ ബോസ്, വിക്രം നാഥ് എന്നിവരടങ്ങിയ ബെഞ്ച് ആണ് ഹർജി പരി​ഗണിച്ചത്. പ്രതിഭാഗം മുന്നോട്ടു വെച്ച വിവിധ വാദങ്ങൾ പരിഗണിച്ച്, ന്യായമായ വിധിയല്ല എൻസിഡിആർസി പുറപ്പെടുവിച്ചതെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.
advertisement
Also Read- ഉത്തർപ്രദേശിലെ ഗാസിയാബാദ് കോടതിയിൽ പുലിയിറങ്ങി; 5 പേർക്ക് പരിക്ക്
”നഷ്ടപരിഹാരം കണക്കാക്കുന്നതിനുള്ള ഏതെങ്കിലും ഭൗതിക തെളിവുകൾ പരാതിക്കാരി ഹാജരാക്കിയതായി ഞങ്ങൾ കണ്ടെത്തിയിട്ടില്ല. കോടതിയിൽ നേരിട്ട് ഹാജരായി അത്തരം തെളിവുകൾ സമർപ്പിക്കാൻ പരാതിക്കാരിയോട് ആവർത്തിച്ച് ആവശ്യപ്പെട്ടിരുന്നു. 2018 ഏപ്രിൽ12 നാണ് സംഭവം നടന്നത് എന്നാണ് പരാതിയിൽ പറയുന്നത്. പരാതിക്കാരിയുടെ ജോലിയെ സംഭവം ബാധിച്ചു എന്നും എൻസിഡിആർസിയുടെ മുമ്പാകെ സമർപ്പിച്ച പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു. പരാതിക്കാരി മുൻകാലങ്ങളിൽ ചെയ്ത പരസ്യങ്ങളെക്കുറിച്ചോ, മോഡലിം​ഗ് വർക്കുകളെ സംബന്ധിച്ചോ ഉള്ള തെളിവുകൾ കോടതിക്ക് ലഭിച്ചിട്ടില്ല. സംഭവം നടക്കുമ്പോഴോ അത് കഴിഞ്ഞോ ഏതെങ്കിലും ബ്രാൻഡുകളുമായി സഹകരിച്ചു പ്രവർത്തിക്കാനുള്ള കരാർ സംബന്ധിച്ച തെളിവുകൾ ഹാജരാക്കാനും ആവശ്യപ്പെട്ടിരുന്നു. അതും ലഭിച്ചിട്ടില്ല. മേൽപ്പറഞ്ഞ ചോദ്യങ്ങൾ സംബന്ധിച്ച്, എൻസിഡിആർസിക്ക് മുമ്പായോ ഈ കോടതിയുടെ മുമ്പാകെയോ തെളിവുകൾ ഹാജരാകുന്നതിൽ പരാതിക്കാരി തീർത്തും പരാജയപ്പെട്ടു”, എന്നും സുപ്രീംകോടതി ബെഞ്ച് ചൂണ്ടിക്കാട്ടി.
advertisement
മൂന്ന് കോടി നഷ്ടപരിഹാരം വേണം എന്നായിരുന്നു യുവതി പരാതിയിൽ പറഞ്ഞിരുന്നത്. എന്നാൽ രണ്ടു കോടി രൂപ തന്നെ വളരെ കൂടുതലാണെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ”യുവതിക്കുണ്ടായ വേദനയും ആഘാതവും കാണിക്കലെടുത്താണ് പിഴ വിധിച്ചത്. പക്ഷേ രണ്ടു കോടി രൂപ പിഴ എന്നത് വളരെ കൂടുതലാണ്. ഇക്കാര്യത്തിൽ എൻസിഡിആർസിക്ക് പിഴവ് സംഭവിച്ചു”, എന്നും സുപ്രീം കോടതി ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
മുടി നീളം കുറച്ചു വെട്ടിയതിന് 2 കോടി നഷ്ടപരിഹാരത്തിനുള്ള വിധി സുപ്രീംകോടതി റദ്ദാക്കി
Next Article
advertisement
'ശബരിമല പ്രശ്നത്തിൽ കേസിന് പോയപ്പോ ഓടി' ബിജെപിക്കെതിരെ ആഞ്ഞടിച്ച് ജി സുകുമാരൻ നായർ
'ശബരിമല പ്രശ്നത്തിൽ കേസിന് പോയപ്പോ ഓടി' ബിജെപിക്കെതിരെ ആഞ്ഞടിച്ച് ജി സുകുമാരൻ നായർ
  • പത്തര വർഷം കേന്ദ്രം ഭരിച്ചിട്ടും ശബരിമല ക്ഷേത്രത്തിന് വേണ്ടി ബിജെപി ഒന്നും ചെയ്തില്ലെന്ന് ആരോപണം

  • എൻഎസ്എസ് കേസിന് പോയപ്പോൾ ബിജെപി പിന്തിരിഞ്ഞുവെന്നും നിയമഭേദഗതി വാഗ്ദാനം പാലിച്ചില്ലെന്നും വിമർശനം

  • പമ്പ നദി ശുദ്ധീകരണത്തിൽ ബിജെപി നടപടിയില്ല, ശബരിമല വികസനത്തിൽ ഇടതുപക്ഷം ശ്രമം നടത്തുന്നു

View All
advertisement