സ്ത്രീയ്ക്കും പുരുഷനും തുല്യാവകാശം; വിവേചനം ഭരണഘടനാവിരുദ്ധം
Last Updated:
ന്യൂഡല്‍ഹി: വിവാഹേതര ലൈംഗിക ബന്ധത്തില്‍ പുരുഷനെ മാത്രം ശിക്ഷിക്കുന്ന ഐ.പി.സി 497 വകുപ്പ് സുപ്രീം കോടതി റദ്ദാക്കി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. ഇതോടെ വിവാഹേതര ലൈംഗിക ബന്ധം കുറ്റകരമല്ലാതാകും.
ഐ.പി.സി 497 വിവേചനപരമാണെന്നും കോടതി വിലയിരുത്തി. സ്ത്രീയുടെ ആത്മാഭിമാനം സുപ്രധാനമെന്നും സ്ത്രീയ്ക്കും പുരുഷനും തുല്യാവകാശമെന്നും സുപ്രീംകോടതി പറഞ്ഞു. സ്ത്രീയുടെ അധികാരി ഭര്‍ത്താവല്ല. വിവേചനം ഭരണഘടനാവിരുദ്ധമെന്നും കോടതി വ്യക്തമാക്കി. വിവാഹേതര ലൈംഗിക ബന്ധത്തില്‍ പുരുഷനെ മാത്രം ശിക്ഷിക്കുന്ന ഐ.പി.സി 497 വകുപ്പിന്റെ സാധുത സംബന്ധിച്ച ഹര്‍ജിയില്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെതാണ് വിധി.
നിലവില്‍ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 497ാം വകുപ്പ് വിവാഹേതര ബന്ധത്തിലേര്‍പ്പെടുന്ന പുരുഷന്മാരെ മാത്രമാണ് കുറ്റക്കാരാക്കുന്നത്. സ്ത്രീകളെ ഇരകളായി കാണുന്ന വകുപ്പ് ലിംഗ അസമത്വത്തിനു തെളിവാണ്. സ്ത്രീകളെയും നിയമത്തിനു കീഴില്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടു പൊതുപ്രവര്‍ത്തകന്‍ ജോസഫ് ഷൈനാണു കോടതിയെ സമീപിച്ചത്.
advertisement
രണ്ടു വ്യക്തികള്‍ തമ്മിലുളള ബന്ധം എങ്ങനെയാണു സമൂഹത്തിനെതിരെയുളള കുറ്റകൃത്യമാകുന്നതെന്നും കോടതി ചോദിച്ചു. അതേസമയം വിവാഹേതര ബന്ധങ്ങള്‍ പൊതുകുറ്റകൃത്യമാണെന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ നിലപാട്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 27, 2018 10:57 AM IST