സർക്കാർ ബസ്സിൽ മാസത്തിൽ അഞ്ച് തവണയിൽ കൂടുതൽ യാത്ര ചെയ്യുന്നവർക്ക് 50% ഇളവുമായി തമിഴ്നാട്

Last Updated:

സർക്കാർ ബസ്സിൽ വനിതാ യാത്രക്കാർക്കും ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്

ചെന്നൈ: സർക്കാർ ബസ്സിൽ സ്ഥിരമായി യാത്ര ചെയ്യുന്നവർക്ക് ഇളവ് പ്രഖ്യാപിച്ച് തമിഴ്നാട് സർക്കാർ. ഗതാഗത മന്ത്രി എസ്എസ് ശിവശങ്കർ ആണ് ബുധനാഴ്ച്ച പുതിയ ആനുകൂല്യം പ്രഖ്യാപിച്ചത്. സ്റ്റേറ്റ് എക്സ്പ്രസ്സ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (SETC) ബസ്സിൽ നേരത്തേ ടിക്കറ്റ് ബുക്ക് ചെയ്ത മാസത്തിൽ അഞ്ച് തവണയിൽ കൂടുതൽ യാത്ര ചെയ്തവർക്കാണ് കൺസെഷന് അർഹത. അടുത്ത അഞ്ച് യാത്രയ്ക്ക് 50 ശതമാനം കൺസെഷനാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.
സർക്കാർ ബസ്സിൽ വനിതാ യാത്രക്കാർക്കും ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാ SETC ബസ്സുകളിലും നാല് സീറ്റുകൾ സ്ത്രീകൾക്കായി മാറ്റിവെക്കും. യാത്ര പുറപ്പെടുന്നതിന് 24 മണിക്കൂർ മുമ്പ് വരെ വനിതാ യാത്രക്കാർക്ക് ഓൺലൈൻ റിസർവേഷനും ലഭ്യമാകും. സർക്കാർ ബസ്സിൽ സ്ത്രീകളുടെ പങ്കാളിത്തം വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ പ്രഖ്യാപനങ്ങൾ.
Also Read- റംസാൻ നോമ്പ് കാലത്ത് മുസ്ലീം സ്കൂൾ ജീവനക്കാർക്ക് ഒരു മണിക്കൂർ ഇളവുമായി പശ്ചിമബംഗാൾ സർക്കാർ
വനിതാ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനായി സർക്കാർ ബസ് ഡിപ്പോകളിൽ കാന്റീനുകൾ പ്രവർത്തിപ്പിക്കുന്നതിന് വനിതാ സ്വയം സഹായ സംഘങ്ങൾക്ക് സർക്കാർ മുൻഗണന നൽകും.ഡിപ്പോകളിൽ ജീവനക്കാർക്കായി എയർകണ്ടീഷൻ ചെയ്ത വിശ്രമമുറികളും സജ്ജമാക്കും.പേരാമ്പല്ലൂർ, അരിയല്ലൂർ തുടങ്ങിയ പ്രദേശങ്ങളിലെ യാത്രക്കാർക്കായി പേരാമ്പല്ലൂർ ജില്ലയിലെ കുന്നത്ത് 3.55 കോടി മുതൽമുടക്കിൽ പുതിയ ബസ് ഡിപ്പോ സ്ഥാപിക്കും.
advertisement
Also Read- ‘ആർഎസ്എസ് 21ാം നൂറ്റാണ്ടിലെ കൗരവർ’ പരാമർശം ; രാഹുൽ ഗാന്ധിക്കെതിരെ വീണ്ടും മാനനഷ്ടത്തിന് പരാതി
10.76 കോടി രൂപ ചെലവിൽ, തിരുവള്ളൂർ ജില്ലയിലെ ആവടിയിലെ ബസ് ഡിപ്പോയും സ്റ്റാൻഡും കോൺക്രീറ്റ് ഫ്ലോറിംഗ്, യാത്രക്കാർക്കുള്ള ഇരിപ്പിടങ്ങളോടുകൂടിയ ഷെഡുകൾ, ഉയർന്ന ടവർ ലൈറ്റുകൾ തുടങ്ങിയവയോടുകൂടി മുഖം മിനുക്കും. പത്താം ക്ലാസ്, പ്ലസ്ടു പരീക്ഷകളിൽ ഉന്ന വിജയം നേടുന്ന ട്രാൻസ്പോർട്ട് ജീവനക്കാരുടെ മക്കൾക്ക് ക്യാഷ് പ്രൈസ് നൽകും. ഇതിനായി 18.90 ലക്ഷം രൂപ വകയിരുത്തും.
മലയാളം വാർത്തകൾ/ വാർത്ത/India/
സർക്കാർ ബസ്സിൽ മാസത്തിൽ അഞ്ച് തവണയിൽ കൂടുതൽ യാത്ര ചെയ്യുന്നവർക്ക് 50% ഇളവുമായി തമിഴ്നാട്
Next Article
advertisement
Droupadi Murmu | രാഷ്ട്രപതി അരനൂറ്റാണ്ടിന് ശേഷം ശബരിമലയിൽ; അയ്യപ്പനെ കൺകുളിർക്കെ തൊഴുത് ദ്രൗപതി മുർമു
Droupadi Murmu | Droupadi Murmu | രാഷ്ട്രപതി അരനൂറ്റാണ്ടിന് ശേഷം ശബരിമലയിൽ; അയ്യപ്പനെ കൺകുളിർക്കെ തൊഴുത് ദ്രൗപതി മു
  • രാഷ്ട്രപതി ദ്രൗപതി മുർമു ശബരിമലയിൽ അയ്യപ്പനെ കൺകുളിർക്കെ തൊഴുതു.

  • 52 വർഷത്തിനു ശേഷം ശബരിമലയിൽ ദർശനം നടത്തുന്ന രണ്ടാമത്തെ രാഷ്ട്രപതി ദ്രൗപതി മുർമു.

  • പമ്പ ഗണപതി ക്ഷേത്രത്തിൽ മേൽശാന്തിമാരായ വിഷ്ണു, ശങ്കരൻ നമ്പൂതിരികൾ കെട്ടു നിറച്ചു.

View All
advertisement