'ആർഎസ്എസ് 21ാം നൂറ്റാണ്ടിലെ കൗരവർ' പരാമർശം ; രാഹുൽ ഗാന്ധിക്കെതിരെ വീണ്ടും മാനനഷ്ടത്തിന് പരാതി

Last Updated:

ഭാരത് ജോഡോ യാത്രക്കിടെ നടത്തിയ പരാമർശത്തിനെതിരെയാണ് കോടതിയിൽ പരാതി നൽകിയത്

രാഹുൽ ഗാന്ധി
രാഹുൽ ഗാന്ധി
ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ വീണ്ടും മാനനഷ്ടത്തിന് പരാതി. ആർഎസ്എസിനെ 21ാം നൂറ്റാണ്ടിലെ കൗരവരെന്ന് വിളിച്ചുവെന്ന് ആരോപിച്ചാണ് മാനനഷ്ട കേസ് എടുക്കണമെന്ന പരാതി നൽകിയിരിക്കുന്നത്. ഹരിദ്വാർ കോടതിയിലാണ് രാഹുലിനെതിരെ പരാതി നൽകിയിരിക്കുന്നത്. ഭാരത് ജോഡോ യാത്രക്കിടെ രാഹുൽ നടത്തിയ പരാമർശമാണ് പരാതിക്ക് ആധാരം.
ഭാരത് ജോഡോ യാത്രക്കിടെ ആർഎസ്എസിനെ 21ാം നൂറ്റാണ്ടിലെ കൗരവരെന്ന് രാഹുൽ ഗാന്ധി വിളിച്ചിരുന്നു. ഈ പരാമർശത്തിലാണ് പരാതി നൽകിയിരിക്കുന്നത്. ആർഎസ്എസ് പ്രവർത്തകനായ കമാൽ ഭഡോരിയക്ക് വേണ്ടി അഭിഭാഷകനായ അരുൺ ഭഡോരിയയാണ് കോടതിയെ സമീപിച്ചത്. പരാതി ഏപ്രിൽ 12ന് കോടതി പരിഗണിക്കും. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) 499, 500 വകുപ്പുകൾ പ്രകാരമാണ് പരാതി നൽകിയതെന്നും അരുൺ ഭഡോരിയ കൂട്ടിച്ചേർത്തു. രണ്ട് വകുപ്പുകളും ക്രിമിനൽ അപകീർത്തിയുമായി ബന്ധപ്പെട്ടതും പരമാവധി രണ്ട് വർഷത്തെ തടവ് ശിക്ഷ ലഭിക്കാവുന്നതുമാണ്.
advertisement
കാക്കി പാന്റും ലാത്തിയുമായി ശാഖകൾ നടത്തുന്നവർ കൗരവരാണെന്നും ഇവർക്ക് പിന്നിൽ രണ്ടോ മൂന്നോ ശതകോടീശ്വരുണ്ടെന്നുമായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രസ്താവന. ജനുവരി 11ന് ഇതുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധിക്ക് വക്കീൽ നോട്ടീസ് അയച്ചുവെങ്കിലും അദ്ദേഹം പ്രതികരിച്ചില്ലെന്നും പറയുന്നു. നേരത്തെ മാർച്ച് 23ന് സൂറത്ത് കോടതി രാഹുൽ ഗാന്ധിക്ക് മാനനഷ്ട കേസിൽ രണ്ട് വർഷത്തെ തടവുശിക്ഷ വിധിച്ചിരുന്നു. തുടർന്ന് അദ്ദേഹത്തെ എം.പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കുകയും ചെയ്തിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/India/
'ആർഎസ്എസ് 21ാം നൂറ്റാണ്ടിലെ കൗരവർ' പരാമർശം ; രാഹുൽ ഗാന്ധിക്കെതിരെ വീണ്ടും മാനനഷ്ടത്തിന് പരാതി
Next Article
advertisement
Gold price | ഒരുലക്ഷം തൊടാൻ പോയി, ഇനി തിരിച്ചിറക്കം; സംസ്ഥാനത്ത് സ്വർണവിലയിൽ ഗണ്യമായ ഇടിവ്
Gold price | ഒരുലക്ഷം തൊടാൻ പോയി, ഇനി തിരിച്ചിറക്കം; സംസ്ഥാനത്ത് സ്വർണവിലയിൽ ഗണ്യമായ ഇടിവ്
  • സംസ്ഥാനത്ത് ഒരു പവൻ സ്വർണത്തിന് 92,320 രൂപയായിരുന്നിടത്ത് ഇന്നത്തെ വില 91,720 രൂപയാണ്.

  • സ്വർണവിലയിൽ കഴിഞ്ഞ ദിവസത്തെ വിലയിൽ നിന്നും 1600 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

  • സ്വർണവിലയിൽ ഈ ആഴ്ചയുടെ തുടക്കത്തിൽ വർഷങ്ങളായുള്ള ട്രെൻഡ് പരിശോധിച്ചാലത്തെ ഏറ്റവും വലിയ ഇടിവ്.

View All
advertisement