റംസാൻ നോമ്പ് കാലത്ത് മുസ്ലീം സ്കൂൾ ജീവനക്കാർക്ക് ഒരു മണിക്കൂർ ഇളവുമായി പശ്ചിമബംഗാൾ സർക്കാർ

Last Updated:

റമദാന്‍ മാസത്തില്‍ മുസ്ലിം സ്‌കൂള്‍ ജീവനക്കാരുടെ ജോലിസമയം വൈകുന്നേരം 3.30 വരെയാക്കി പശ്ചിമ ബംഗാള്‍

കൊല്‍ക്കത്ത: റമദാന്‍ മാസത്തില്‍ മുസ്ലിം സ്‌കൂള്‍ ജീവനക്കാരുടെ ജോലിസമയം 3.30 വരെയാക്കി പശ്ചിമ ബംഗാള്‍ സർക്കാർ. പശ്ചിമ ബംഗാള്‍ ബോര്‍ഡ് ഓഫ് സെക്കന്ററി എജ്യുക്കേഷന് കീഴിലുള്ള എല്ലാ സ്ഥാപന മേധാവികള്‍ക്കും ഈ നിര്‍ദ്ദേശം അയച്ചതായാണ് റിപ്പോര്‍ട്ട്. ഡ്യൂട്ടി സമയത്തിന് ഒരു മണിക്കൂര്‍ മുന്നേ മുസ്ലിം ജീവനക്കാര്‍ക്ക് വീട്ടിലേക്ക് പോകാവുന്നതാണ് എന്നാണ് പുതിയ നിര്‍ദ്ദേശത്തില്‍ പറയുന്നത്. മുഖ്യമന്ത്രി മമത ബാനര്‍ജി ന്യൂനപക്ഷ വകുപ്പിന്റെയും മദ്രസ വിദ്യാഭ്യാസ വകുപ്പിന്റെയും ചുമതലയേറ്റെടുത്തതിന് പിന്നാലെയാണ് ഈ നിര്‍ദ്ദേശം.
”പശ്ചിമ ബംഗാളിലെ ഡബ്ല്യുബിബിഎസ്ഇയുടെ കിഴിലുള്ള എല്ലാ അംഗീകൃത സ്‌കൂളുകളിലെയും മുസ്ലിം വിഭാഗത്തില്‍പ്പെട്ട ടീച്ചിംഗ് നോണ്‍ ടീച്ചിംഗ് ജീവനക്കാര്‍ക്ക് റംസാന്‍ മാസത്തില്‍ 3.30 വരെ ജോലി ചെയ്താല്‍ മതിയാകും. ധനകാര്യ മന്ത്രാലയം, ഓഡിറ്റ് ബ്രാഞ്ച് , പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ എന്നിവയുടെ മെമ്മോറാണ്ടം അടിസ്ഥാനപ്പെടുത്തിയാണ് തീരുമാനം”, എന്നാണ് വിജ്ഞാപനത്തില്‍ പറയുന്നത്.
സ്‌കൂള്‍ ജീവനക്കാര്‍ക്കായാണ് ഈ പ്രത്യേക തീരുമാനം പുറപ്പെടുവിച്ചതെങ്കിലും എല്ലാ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ഈ തീരുമാനം ബാധമാക്കിയിട്ടുണ്ടെന്നാണ് വിവിധ വൃത്തങ്ങള്‍ നല്‍കുന്ന വിവരം. തെക്കന്‍ ബംഗാളിലെ ജില്ലാ മജിസ്‌ട്രേറ്റും ഇക്കാര്യം സ്ഥിരീകരിച്ചു. ”റമദാന്‍ മാസത്തില്‍ മുസ്ലിം ജീവനക്കര്‍ക്ക് 3.30 വരെ മാത്രം ജോലി സമയം അനുവദിക്കണമെന്ന നിര്‍ദ്ദേശം ഞങ്ങള്‍ക്കും ലഭിച്ചിട്ടുണ്ട്. രേഖാമൂലമുള്ള ഉത്തരവുകളൊന്നും ലഭിച്ചിട്ടില്ല”, എന്നാണ് ഇദ്ദേഹം പറഞ്ഞത്.
advertisement
അതേസമയം വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള മുസ്ലിം ജീവനക്കാരുടെ എണ്ണം ഇതുവരെ നിജപ്പെടുത്തിയിട്ടില്ലെന്നാണ് വകുപ്പ് മേധാവികള്‍ പറയുന്നത്. ന്യൂനപക്ഷവുമായി കൂടൂതല്‍ അടുക്കാനാണ് ഭരണപക്ഷം ഈ തീരുമാനത്തിലൂടെ ശ്രമിക്കുന്നതെന്നാണ് കരുതുന്നത്. സാഗര്‍ദിഗി ഉപതെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് പരാജയം ഏറ്റുവാങ്ങേണ്ടിവന്നിരുന്നു. 65 ശതമാനത്തിലധികം മുസ്ലിം ജനസംഖ്യയുള്ള മുര്‍ഷിദാബാദ് മണ്ഡലത്തില്‍ ഇടതുമുന്നണി പിന്തുണച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാണ് വിജയിച്ചത്.
advertisement
ബംഗാളിലെ ആകെ ജനസംഖ്യയുടെ 30 ശതമാനവും മുസ്ലിങ്ങളാണ്. മുസ്ലിം ജനസംഖ്യ കൂടുതലുള്ള മാള്‍ഡ, മുര്‍ഷിദാബാദ് എന്നീ ജില്ലകളുടെ പിന്തുണ ലഭിക്കാന്‍ പുതിയ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കുന്ന തിരക്കിലാണ് ഭരണപക്ഷം.ഇതിന്റെ ഭാഗമായി മാള്‍ഡയില്‍ റംസാന് മുന്നോടിയായി മുഖ്യമന്ത്രിയുടെ ആശംസയടങ്ങിയ കാര്‍ഡുകള്‍ വിതരണം ചെയ്തിരുന്നു. 9000 ഇമാമുമാര്‍ക്കും മുജീനുകള്‍ക്കുമാണ് കാര്‍ഡുകള്‍ വിതരണം ചെയ്തത്. ജില്ലാ ന്യൂനപക്ഷ കാര്യ വകുപ്പിലെ ഉദ്യോഗസ്ഥരും ജീവനക്കാരുമാണ് ആശംസ കാര്‍ഡ് കൈമാറിയത്.
ഇതു കൂടാതെ മുസ്ലിം പുരോഹിതരെ ജില്ലാ ഭരണനേതൃത്വം ഔപചാരികമായി ആദരിക്കുകയും ചെയ്തിരുന്നു.ഹജ്ജ് തീര്‍ത്ഥാടകരുടെ എണ്ണം വര്‍ധിപ്പാക്കാനുള്ള നീക്കവും നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി ന്യൂനപക്ഷ വകുപ്പിന്റെ നേതൃത്വത്തില്‍ പഞ്ചായത്ത് തലത്തില്‍ ബോധവല്‍ക്കരണ ക്ലാസ്സുകളും ഹെല്‍പ്പ് ഡെസ്‌കുകളും സംഘടിപ്പിച്ചിരുന്നു.ഈ പരിപാടിയുടെ ഫലം തൃപ്തികരമാണെന്നാണ് അധികൃതര്‍ പറയുന്നത്. സാധാരണയായി മാള്‍ഡയില്‍ നിന്നുള്ള ഹജ്ജ് തീര്‍ത്ഥാടകരുടെ എണ്ണം 900 ആണ്. എന്നാല്‍ ഈ വര്‍ഷം അത് 1400 ആയി ഉയര്‍ന്നിട്ടുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/India/
റംസാൻ നോമ്പ് കാലത്ത് മുസ്ലീം സ്കൂൾ ജീവനക്കാർക്ക് ഒരു മണിക്കൂർ ഇളവുമായി പശ്ചിമബംഗാൾ സർക്കാർ
Next Article
advertisement
Monthly Horoscope October 2025 | കരിയര്‍ പുരോഗതിയും സാമൂഹിക ബന്ധങ്ങളില്‍ വളര്‍ച്ചയും ഉണ്ടാകും ; സ്വപ്നങ്ങൾ യാഥാർത്ഥ്യമാകും : മാസഫലം അറിയാം
കരിയര്‍ പുരോഗതിയും സാമൂഹിക ബന്ധങ്ങളില്‍ വളര്‍ച്ചയും ഉണ്ടാകും ; സ്വപ്നങ്ങൾ യാഥാർത്ഥ്യമാകും : മാസഫലം അറിയാം
  • മിഥുനം രാശിക്കാര്‍ക്ക് കരിയര്‍ പുരോഗതിയും സാമൂഹിക ബന്ധങ്ങളില്‍ വളര്‍ച്ചയും കാണാന്‍ കഴിയും.

  • ഇടവം രാശിക്കാര്‍ക്ക് സാമ്പത്തിക കാര്യങ്ങളില്‍ പുരോഗതിയും പ്രണയത്തില്‍ ഐക്യവും കാണാനാകും.

  • കുംഭം രാശിക്കാര്‍ ആത്മീയമായും സാമൂഹികമായും വളരും. മൊത്തത്തിലുള്ള ക്ഷേമം ശ്രദ്ധിക്കുക.

View All
advertisement