എയര്‍ ഇന്ത്യ വിമാനാപകടത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് വേണ്ടി ടാറ്റ സണ്‍സ് ട്രസ്റ്റ് രൂപീകരിക്കും

Last Updated:

അഹമ്മദാബാദ് എയര്‍ ഇന്ത്യാ അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങളെ സഹായിക്കാന്‍ ടാറ്റാ സണ്‍സ് ട്രസ്റ്റ് രൂപീകരിക്കും. ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരനായിരിക്കും ട്രസ്റ്റിന്റെ അധ്യക്ഷന്‍.

News18
News18
അഹമ്മദാബാദ് എയര്‍ ഇന്ത്യാ വിമാനാപകടത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളെ സഹായിക്കുന്നതിനായി ടാറ്റാ സണ്‍സ് ഒരു ട്രസ്റ്റ് രൂപീകരിക്കുമെന്ന് ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ ന്യൂസ് 18നോട് പറഞ്ഞു. അപകടത്തിനിരയായ എല്ലാ കുടുംബങ്ങളെയും ടാറ്റ കുടുംബത്തിന്റെ ഭാഗമായി പരിഗണിക്കാനും അവർക്ക് ദീര്‍ഘകാല പരിചരണവും സമഗ്രമായ പിന്തുണയും ഉറപ്പാക്കാനും കമ്പനി ഉദ്ദേശിക്കുന്നതായും അവര്‍ പറഞ്ഞു.
ടാറ്റ സണ്‍സ് ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരനായിരിക്കും നിര്‍ദ്ദിഷ്ട ട്രസ്റ്റിന്റെ അധ്യക്ഷ പദവി വഹിക്കുക. ഇരകളുടെ കുടുംബങ്ങള്‍ക്ക് ആവശ്യമായ എല്ലാ സഹായവും നല്‍കാന്‍ ഇതിലൂടെ ലക്ഷ്യമിടുന്നു. ഈ സംരംഭം നിലവില്‍ അതിന്റെ രൂപീകരണ ഘട്ടത്തിലാണ്. ടാറ്റ സണ്‍സും ടാറ്റാ ട്രസ്റ്റുകളും ചേര്‍ന്ന് സംയുക്തമായി ഇതിനുവേണ്ട ബജറ്റ് കണ്ടെത്തുമെന്നും വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
ജൂണ്‍ 12ന് അഹമ്മദാബാദിനടുത്ത് നടന്ന വിമാന അപകടത്തില്‍ 270 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നതിനായി ഒരു ട്രസ്റ്റ് രൂപീകരിക്കുന്നതിന് ടാറ്റ സണ്‍സ് ബോര്‍ഡ് അംഗീകാരം തേടുന്നതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
advertisement
വിമാനദുരന്തത്തിന് ശേഷം നടന്ന ആദ്യ ബോര്‍ഡ് യോഗത്തില്‍ ടാറ്റ സണ്‍സ് ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന്‍ നിര്‍ദ്ദിഷ്ട ട്രസ്റ്റിനെക്കുറിച്ച് ടാറ്റ ഗ്രൂപ്പിന്റെ നേതൃത്വത്തെ അറിയിക്കുകയും എയര്‍ ഇന്ത്യയുമായി ഏകോപിപ്പിച്ച് നടപ്പിലാക്കുന്ന ദുരിതാശ്വാസ നടപടികളെക്കുറിച്ച് ഡയറക്ടര്‍മാരെ അറിയിക്കുകയും ചെയ്തിരുന്നു.
ഗുജറാത്തിലെ അഹമ്മദാബാദ് വിമാനത്താവളത്തില്‍ നിന്ന് ലണ്ടനിലേക്ക് പോകുകയായിരുന്ന എയര്‍ ഇന്ത്യയുടെ എഐ-171 വിമാനമാണ് പറന്നുയര്‍ന്നതിന് തൊട്ടുപിന്നാലെ തകര്‍ന്നുവീണത്. സമീപകാല ഇന്ത്യന്‍ ചരിത്രത്തിലെ ഏറ്റവും വലിയ വ്യോമയാന ദുരന്തമാണ് ഇത്. സാങ്കേതിക തകരാറാണ് അപകടകാരണമെന്ന് പ്രാഥമിക റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. എന്നാല്‍ യഥാര്‍ത്ഥ കാരണം കണ്ടെത്തുന്നതിനുള്ള അന്വേഷണം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. ദുരന്തത്തിൽ മരിച്ചവരിൽ വിദേശ പൗരന്മാരും ഉൾപ്പെടുന്നു.
മലയാളം വാർത്തകൾ/ വാർത്ത/India/
എയര്‍ ഇന്ത്യ വിമാനാപകടത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് വേണ്ടി ടാറ്റ സണ്‍സ് ട്രസ്റ്റ് രൂപീകരിക്കും
Next Article
advertisement
റാഫേൽ യുദ്ധവിമാനത്തിൽ പറന്നുയർന്ന് പ്രസിഡന്റ് ദ്രൗപതി മുർമു
റാഫേൽ യുദ്ധവിമാനത്തിൽ പറന്നുയർന്ന് പ്രസിഡന്റ് ദ്രൗപതി മുർമു
  • ഹരിയാനയിലെ അംബാലയിൽ നിന്ന് 30 മിനിറ്റ് റാഫേൽ യുദ്ധവിമാനത്തിൽ പറന്നു പ്രസിഡന്റ് ദ്രൗപതി മുർമു.

  • 2023 ഏപ്രിലിൽ സുഖോയ്-30 എംകെഐയിൽ പറന്നതിന് ശേഷം മുർമുവിന്റെ രണ്ടാം യുദ്ധവിമാന പറക്കലാണ്.

  • റാഫേൽ യുദ്ധവിമാനത്തിൽ പറക്കുന്ന ആദ്യ ഇന്ത്യൻ രാഷ്ട്രപതിയാണ് ദ്രൗപതി മുർമു.

View All
advertisement