advertisement

വെറും 400 മീറ്റർ യാത്രയ്ക്ക് വിദേശ വിനോദസഞ്ചാരിയിൽ നിന്ന് വാങ്ങിയത് 18000 രൂപ; മുംബൈയിൽ ടാക്സി ഡ്രൈവർ അറസ്റ്റിൽ

Last Updated:

വിനോദസഞ്ചാരി സമൂഹമാധ്യമമായ എക്സിലൂടെ വിവരം പങ്കുവെച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.

News18
News18
മുംബൈയിൽ വെറും 400 മീറ്റർ യാത്രയ്ക്ക് വിദേശ വിനോദസഞ്ചാരിയിൽ നിന്ന് 18000 രൂപ ചാർജ് ഈടാക്കിയ ടാക്സി ഡ്രൈവർ അറസ്റ്റിൽ. ദേശ്‌രാജ് യാദവ് (50) എന്ന ടാക്സി ഡ്രൈവറെയാണ് സഹാർ പോലീസ് അറസ്റ്റ് ചെയ്തത്.മുംബൈ വിമാനത്താവളത്തിലെ ടി2 ടെർമിനലിൽ നിന്ന് തൊട്ടടുത്തുള്ള ഹോട്ടലിലേക്ക് യാത്ര ചെയ്ത അമേരിക്കൻ സ്വദേശിനിയിൽ നിന്നാണ് ടാക്സി ഡ്രൈവർ അമിത ചാർജ് ഈടാക്കിയത്.ജനുവരി 12-നായിരുന്നു കേസിനാസ്പദമായ സംഭവം.
വിമാനത്താവളത്തിൽ നിന്ന് വെറും 400 മീറ്റർ മാത്രം ദൂരമുള്ള ഹോട്ടലിലേക്ക് ഡ്രൈവറും മറ്റൊരു വ്യക്തിയും ചേർന്ന് വിദേശ യുവതിയെ 20 മിനിറ്റോളം ചുറ്റിക്കറക്കുകയും അമിത തുക ഈടാക്കുകയും ചെയ്യുകയായിരുന്നു.ജനുവരി 26-ന് യുവതി സമൂഹമാധ്യമമായ എക്സിലൂടെ വിവരം പങ്കുവെച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.
ജനുവരി 27-ന് പോലീസ് സ്വമേധയാ എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും യാദവിനെ അറസ്റ്റ് ചെയ്തെന്നും എന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.താൻ മുംബൈയിൽ എത്തിയ ശേഷം ഹിൽട്ടൺ ഹോട്ടലിലേക്ക് പോകുന്നതിനായി ടാക്സി വിളിച്ചെന്നും എന്നാൽ ഡ്രൈവറും മറ്റൊരാളും ചേർന്ന് ആദ്യം അപരിചിതമായ സ്ഥലത്തേക്ക് കൊണ്ടുപോയ ശേഷം 400 മീറ്റർ മാത്രം ദൂരമുള്ള ഹോട്ടലിൽ ഇറക്കാൻ 18,000 രൂപ വാങ്ങിയെന്നും യുവതി തന്റെ പോസ്റ്റിൽ കുറിച്ചു. ടാക്സി നമ്പറും യുവതി പോസ്റ്റിനൊപ്പം നൽകിയിരുന്നു. ഇതിന് മറുപടിയായി മുംബൈ പോലീസ് യുവതിയോട് ബന്ധപ്പെടാനുള്ള വിവരങ്ങൾ ആവശ്യപ്പെടുകയായിരുന്നു
advertisement
വലിയ രീതിയിലുള്ള പ്രതിഷേധമാണ് സംഭവത്തിനെതിരെ സോഷ്യൽ മീഡിയയിൽ ഉയർന്നത്.ടാക്സി ലൈസൻസ് റദ്ദാക്കണമെന്നും ഡ്രൈവറെ ജയിലിലടക്കണമെന്നും നെറ്റിസൺസ് ആവശ്യപ്പെട്ടു. വിനോദസഞ്ചാരികളോട് ഇത്തരത്തിൽ പെരുമാറുന്നത് ഇന്ത്യയുടെയും മഹാരാഷ്ട്രയുടെയും പ്രതിച്ഛായയെ മോശമായി ബാധിക്കുമെന്നും അവർ അഭിപ്രായപ്പെട്ടു.
"പൊട്ടിയ ടെയിൽ ലൈറ്റുകൾ, ഡ്രൈവർ യൂണിഫോം ധരിച്ചിട്ടില്ല. എങ്ങനെയാണ് ഇതൊക്കെ അനുവദിക്കുന്നത്? വിമാനത്താവളത്തിനുള്ളിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് ആരും ഇതൊന്നും പരിശോധിച്ചില്ലേ? അത്രയ്ക്ക് ഭയമില്ലാത്ത ടാക്സി മാഫിയയാണിത്. ഇതിന് ആരെയാണ് കുറ്റപ്പെടുത്തേണ്ടത്?" എന്നാണ് മറ്റൊരാൾ പ്രതികരിച്ചത്.
ഓലയോ ഉബറോ പോലുള്ള സേവനങ്ങൾ ഉപയോഗിക്കാതിരുന്നതിനെക്കുറിച്ചും ആളുകൾ കമന്റുകൾ രേഖപ്പെടുത്തി. മുംബൈയുടെ മാന്യതയ്ക്ക് കളങ്കമുണ്ടാക്കുന്ന ഇത്തരം പ്രവണതകൾക്കെതിരെ കർശന നടപടി വേണമെന്ന ആവശ്യമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
വെറും 400 മീറ്റർ യാത്രയ്ക്ക് വിദേശ വിനോദസഞ്ചാരിയിൽ നിന്ന് വാങ്ങിയത് 18000 രൂപ; മുംബൈയിൽ ടാക്സി ഡ്രൈവർ അറസ്റ്റിൽ
Next Article
advertisement
കേന്ദ്രം എന്തു ചെയ്തു? പമ്പയിൽ ഒഴുകുന്നത് തീട്ടക്കണ്ടിയല്ലേ എന്ന സുകുമാരൻ നായരുടെ ചോദ്യത്തിന് മറുപടിയോ 30 കോടിയുടെ ക്ലീൻ‌ പമ്പ
കേന്ദ്രം എന്തു ചെയ്തു? പമ്പയിൽ ഒഴുകുന്നത് തീട്ടക്കണ്ടിയല്ലേ എന്ന സുകുമാരൻ നായരുടെ ചോദ്യത്തിന് മറുപടിയോ ക്ലീൻ‌ പമ്പ
  • പമ്പാനദി മാലിന്യമുക്തമാക്കാൻ ബജറ്റിൽ 30 കോടി രൂപ നീക്കിവച്ചതായി ധനമന്ത്രി പ്രഖ്യാപിച്ചു

  • എൻഎസ്എസിന്റെ വിമർശനത്തിന് പിന്നാലെ ബജറ്റ് പ്രഖ്യാപനം ഹൈന്ദവ വോട്ടുകൾ ലക്ഷ്യമിട്ടതാണെന്ന് വിമർശനം

  • ശബരിമല മാസ്റ്റർ പ്ലാൻ പദ്ധതിക്ക് വിഹിതം വർധിപ്പിച്ച് തീർത്ഥാടകർക്ക് സൗകര്യങ്ങൾ ഉറപ്പാക്കുമെന്ന് സർക്കാർ

View All
advertisement