ചാർട്ടേഡ് വിമാനത്തിൽ ജന്മദിനം ആഘോഷിച്ച് തേജസ്വി യാദവ്; ഇന്‍റർനെറ്റ് ലോകത്ത് രൂക്ഷവിമർശനം

എപ്പോൾ, എവിടെ വെച്ചാണ് ഈ ചിത്രം എടുത്തിരിക്കുന്നതെന്ന് വ്യക്തമല്ല.

News18 Malayalam | news18
Updated: November 11, 2019, 11:15 PM IST
ചാർട്ടേഡ് വിമാനത്തിൽ ജന്മദിനം ആഘോഷിച്ച് തേജസ്വി യാദവ്; ഇന്‍റർനെറ്റ് ലോകത്ത് രൂക്ഷവിമർശനം
ചാർട്ടേഡ് വിമാനത്തിൽ ജന്മദിനം ആഘോഷിക്കുന്ന തേജസ്വി യാദവ്
  • News18
  • Last Updated: November 11, 2019, 11:15 PM IST
  • Share this:
പാട്ന: ചാർട്ടേഡ് വിമാനത്തിൽ മുപ്പതാം ജന്മദിനം ആഘോഷിത്ത് ജയിലിൽ കഴിയുന്ന രാഷ്ട്രീയ ജനതാ ദൾ നേതാവ് ലാലു പ്രസാദ് യാദവിന്‍റെ ഇളയമകൻ തേജസ്വി പ്രസാദ് യാദവ്. തേജസ്വിയുടെ ചാർട്ടേഡ് വിമാനത്തിലെ ജന്മദിനാഘോഷം ഏറ്റവുമധികം കുപിതരാക്കിയത് പ്രതിപക്ഷത്തെയാണ്. ഇന്‍റർനെറ്റിൽ വൈറലായ ആഘോഷചിത്രങ്ങൾക്ക് എതിരെ രൂക്ഷവിമർശനമാണ് പ്രതിപക്ഷം ഉന്നയിച്ചിരിക്കുന്നത്.

ചിത്രത്തിൽ തേജസ്വി യാദവ് അടുത്ത സുഹൃത്തുക്കളായ സഞ്ജയ് യാദവ്, മണി യാദവ്, ലാലു പ്രസാദ് യാദവിന്‍റെ അസോസിയേറ്റ് ഭോല യാദവ് എന്നിവർക്കൊപ്പം ഇരിക്കുന്നത് കാണാം. അതേസമയം, എപ്പോൾ, എവിടെ വെച്ചാണ് ഈ ചിത്രം എടുത്തിരിക്കുന്നതെന്ന് വ്യക്തമല്ല.

NCP നേതാക്കൾ ഗവർണറെ കണ്ടു; സർക്കാർ രൂപീകരിക്കാൻ NCPക്ക് നാളെ രാത്രി 08.30 വരെ സമയം

'ഇതു പോലെയുള്ള നേതാക്കൾ വായിൽ വെള്ളിക്കരണ്ടിയുമായാണ് ജനിക്കുന്നത്. ഇത്തരം പ്രവൃത്തികളിലൂടെ അവർ പാവങ്ങളെ കളിയാക്കുക മാത്രമല്ല രാഷ്ട്രീയ പാർട്ടികളുടെ മേൽ കറുത്ത പാടുകൾ ഉണ്ടാക്കുക കൂടിയാണ് ചെയ്യുന്നതെന്ന് ബിജെപിയുടെ ബിഹാറിലെ പാർട്ടി വക്താവ് നിഖിൽ ആനന്ദ് പറഞ്ഞു.

ശനിയാഴ്ച പോളോ റോഡ് ബംഗ്ലാവിൽ 30 വൃക്ഷത്തൈ നട്ടാണ് തേജസ്വി യാദവ് ജന്മദിനം ആഘോഷിച്ചത്. 30 പൗണ്ടിന്‍റെ കേക്ക് ആയിരുന്നു ആഘോഷങ്ങളുടെ ഭാഗമായി അന്ന് മുറിച്ചത്. ജന്മദിന പാർട്ടിയിൽ പങ്കെടുത്ത തേജസ്വിയുടെ മൂത്ത സഹോദരനായ തേജ് പ്രതാപ് യാദവ് ഭഗവത് ഗിതയുടെ ഒരു കോപ്പി ആയിരുന്നു സമ്മാനമായി നൽകിയത്.

First published: November 11, 2019, 11:15 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading