തെലുങ്ക് ചാനലിലെ അവതാരകയെ മരിച്ച നിലയിൽ കണ്ടെത്തി; ജീവനൊടുക്കിയതെന്ന് സൂചന
- Published by:ASHLI
- news18-malayalam
Last Updated:
അവതാരകയുടെ മരണത്തിന് കാരണമെന്ന് ആരോപിച്ച് പിതാവ് ഒരു വ്യക്തിയുടെ പേര് വെളിപ്പെടുത്തിയതായും റിപ്പോർട്ട്
തെലുങ്ക് ചാനലിലെ അവതാരകയെ മരിച്ച നിലയിൽ കണ്ടെത്തി. അവതാരകയായ സ്വെഛ വോതർക്കറെ (40) യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ജീവനൊടുക്കിയതെന്ന് സൂചന. വെള്ളിയാഴ്ച രാത്രി ഹൈദരാബാദിലെ വീട്ടിലാണ് സംഭവം. ഒരു പ്രമുഖ തെലുങ്ക് വാർത്താ ചാനലിലാണ് ഇവർ പ്രവർത്തിച്ചിരുന്നത്.
ഹൈദരാബാദ് പോലീസ് പറയുന്നതനുസരിച്ച്, ജേണലിസ്റ്റ് കോളനിയിലെ വീട്ടിലെ സീലിംഗ് ഫാനിൽ തൂങ്ങിമരിച്ച നിലയിലാണ് സ്വെഛ കണ്ടെത്തിയത്. സംഭവസ്ഥലത്ത് നിന്ന് ആത്മഹത്യാക്കുറിപ്പൊന്നും കണ്ടെത്തിയിട്ടില്ലെന്ന് പിടിഐ റിപ്പോർട്ട് ചെയ്തു. അതേസമയം അവതാരകയുടെ മരണത്തിന് കാരണമെന്ന് ആരോപിച്ച് പിതാവ് ഒരു വ്യക്തിയുടെ പേര് വെളിപ്പെടുത്തിയതായും റിപ്പോർട്ട്.
ഇയാൾക്കെതിരെ ഐപിസി സെക്ഷൻ 306 (ആത്മഹത്യ പ്രേരണ) പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. മിന്റ് റിപ്പോർട്ട് ചെയ്തതനുസരിച്ച്, സ്വെച്ചയുടെ മാതാപിതാക്കൾ അവരെ കാണാൻ പോയപ്പോൾ വാതിൽ അകത്തു നിന്ന് പൂട്ടിയ നിലയിലായിരുന്നു. അയൽക്കാരുടെ സഹായത്തോടെയാണ് പിന്നീട് വാതിൽ പൊളിച്ച് അകത്ത് കടന്നത്.
advertisement
സ്വെഛ വോതർക്കറിന്റെ മരണത്തിൽ ബിആർഎസിന്റെ വർക്കിംഗ് പ്രസിഡന്റ് കെടി രാമറാവു അനുശോചനം രേഖപ്പെടുത്തി. ഷണം പുരോഗമിക്കുകയാണ്. പരാതിയിൽ പരാമർശിച്ചിരിക്കുന്ന വ്യക്തിയെ ചോദ്യം ചെയ്തുവരികയാണെന്നും കണ്ടെത്തലുകളെ ആശ്രയിച്ചിരിക്കും തുടർനടപടികൾ സ്വീകരിക്കുന്നതെന്നും പോലീസ് അറിയിച്ചു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
June 28, 2025 4:53 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
തെലുങ്ക് ചാനലിലെ അവതാരകയെ മരിച്ച നിലയിൽ കണ്ടെത്തി; ജീവനൊടുക്കിയതെന്ന് സൂചന