advertisement

ഭക്തിനിർഭരമായ ആറാട്ടോടെ തലശ്ശേരി ജഗന്നാഥ ക്ഷേത്രോത്സവം സമാപിച്ചു

Last Updated:

ശ്രീ നാരായണ ഗുരു ശിവപ്രതിഷ്ഠ നടത്തിയ ജഗന്നാഥ ക്ഷേത്രം. വര്‍ക്കല ശിവഗിരി മഠത്തിൻ്റെ കീഴില്‍ നിക്ഷിപ്തമായ ക്ഷേത്രത്തില്‍,എട്ട് രാപ്പകലുകള്‍ നീണ്ട ഉത്സവം സമാപിച്ചു.

+
ജഗന്നാഥ

ജഗന്നാഥ ക്ഷേത്രത്തിലെ ഉത്സവ ആഘോഷം

തലശ്ശേരി ജഗന്നാഥ ക്ഷേത്രത്തില്‍ ഉത്സവം കൊടയിറങ്ങി. തൊഴുകൈകളുമായി കാത്തുനിന്ന ഭക്തരുടെ കണ്ഠങ്ങളില്‍ നിന്നുയര്‍ന്ന പഞ്ചാക്ഷരി മന്ത്രത്താല്‍ മുഖരിതമായ അന്തരീക്ഷത്തില്‍ എട്ടു ദിവസത്തെ ഉത്സവത്തിന് സമാപനമായി. ശ്രീനാരായണ ഗുരുദേവനാല്‍ പ്രതിഷ്ഠ നിര്‍വഹിക്കപ്പെട്ട ക്ഷേത്രത്തില്‍ ജഗന്നാഥൻ്റെ ഉത്സവം ഗംഭീരമാക്കി. തലശ്ശേരിക്കാരുടെ ഏറ്റവും വലിയ ഉത്സവമായ ജഗന്നാഥ ക്ഷേത്രോത്സവം, നാള്‍ക്കുനാള്‍ മതത്തിനപ്പുറം സഞ്ചരിക്കുകയാണ്.
മഹാനായ നവോത്ഥാന നായകന്‍ ശ്രീനാരായണ ഗുരു മലബാറില്‍ ആദ്യമായി പ്രതിഷ്ഠ നടത്തിയ ക്ഷേത്രമാണ് ഈ ജഗന്നാഥൻ്റെ മണ്ണ്. 1908 ല്‍ പ്രതിഷ്ഠ നടത്തിയ ക്ഷേത്രത്തിന് ഗുരു തന്നെ ജഗന്നാഥനെന്ന് പേര് നല്‍കി. തലശ്ശേരിയുടെ സാമൂഹിക നവീകരണത്തിൻ്റെയും മാറ്റത്തിൻ്റെയും അടയാളമാണ് ജഗന്നാഥ ക്ഷേത്രം.
വര്‍ക്കല ശിവഗിരി മഠത്തിൻ്റെ കീഴില്‍ നിക്ഷിപ്തമായ ക്ഷേത്രത്തില്‍, എട്ട് രാപ്പകലുകള്‍ നീണ്ട ഉത്സവം കൂടി നിന്നവര്‍ക്കുള്ള സന്ദേശം കൈമാറി പരിസമാപ്തി കുറിച്ചു. സമാപന ദിവസം വൈകിട്ട് താലപ്പൊലിയേന്തിയ ബാലികമാരുടേയും മുത്തുക്കുട, നാദസ്വരം എന്നിവയുടെ അകമ്പടിയോടെയും നടന്ന ആറാട്ട് എഴുന്നള്ളത്തില്‍ ആയിരങ്ങള്‍ പങ്കെടുത്തു. താന്ത്രിക കര്‍മ്മങ്ങള്‍ക്ക് ശേഷം ആകാശത്ത് വര്‍ണ്ണദീപങ്ങള്‍ വാരിവിതറിയ അതിഗംഭീര കരിമരുന്ന് പ്രയോഗം നടന്നു. ജനസാഗരത്തെ സാക്ഷിയാക്കി അടുത്ത വര്‍ഷം വീണ്ടും ഒത്തു ചേരാം എന്ന വാക്കും നല്‍കി എല്ലാവരും പിരിഞ്ഞു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kannur/
ഭക്തിനിർഭരമായ ആറാട്ടോടെ തലശ്ശേരി ജഗന്നാഥ ക്ഷേത്രോത്സവം സമാപിച്ചു
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement