Pahalgam| ഓപ്പറേഷന്‍ സിന്ദൂര്‍ പ്രമേയമാക്കിയുള്ള ചിത്രവുമായി മേജർ രവി; 'പഹൽഗാം' പൂജ നടന്നു

Last Updated:

പാൻ-ഇന്ത്യ റിലീസായാണ് ചിത്രം ഒരുങ്ങുന്നത്

News18
News18
ഓപ്പറേഷസിന്ദൂർ, ഓപ്പറേഷമഹാദേവ് എന്നീ സൈനിക മുന്നേറ്റങ്ങൾ പശ്ചാത്തലമാക്കി മേജർ രവി സംവിധാനം ചെയ്യുന്ന പഹൽഗാം എന്ന ചിത്രത്തിന്റെ പൂജ മൂകാംബിക ക്ഷേത്രത്തിൽ നടന്നു. പ്രസിഡൻഷ്യമൂവീസ് ഇന്‍റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിലൊരുങ്ങുന്ന ചിത്രത്തിന്റെ നിർമാണം സംവിധായകൻ മേജർ രവിയും നിർമ്മാതാവ് അനൂപ് മോഹനും ചേർന്നാണ് നിർവഹിക്കുന്നത്. പ്രശസ്ത ജ്യോതിഷ പണ്ഡിതൻ ജിതേഷ് പണിക്കർ, സംവിധായകൻ ജയറാം കൈലാസ് എന്നിവരുൾപ്പെടെയുള്ള മലയാള ചലച്ചിത്രലോകത്തെ പ്രമുഖർ പൂജാ ചടങ്ങിൽ പങ്കെടുത്തു.
advertisement
ഇന്ത്യൻ സൈനികരുടെ ദേശസ്നേഹം, ത്യാഗം, വികാരം, ആക്ഷൻ, കരുത്ത് എന്നിവ ആസ്പദമാക്കിയുള്ള ചിത്രം പാൻ-ഇന്ത്യ റിലീസായാണ് ഒരുങ്ങുന്നത്. ചിത്രം ഒന്നിലധികം ഭാഷകളിലേക്ക് ഡബ് ചെയ്യാനുള്ള പദ്ധതിയുമുണ്ട്.സ്‌ക്രിപ്റ്റ് പൂജ പൂർത്തിയായതോടെ, ചിത്രീകരണത്തിനായുള്ള ഒരുക്കങ്ങളും ആരംഭിച്ചിരിക്കുകയാണ്.
മേജർ രവിയോടൊപ്പം ഈ യാത്ര ആരംഭിക്കുന്നതിഅതിയായ സന്തോഷത്തിലാണെന്നും സിനിമയുടെ കഥ അത്യന്തം ശക്തമാണെന്നും പഹൽഗാം പ്രേക്ഷകർക്ക് എല്ലാ ഭാഷകളിലും ആഴത്തിൽ ബന്ധപ്പെടുമെന്ന് ഞങ്ങവിശ്വസിക്കുന്നുവെന്നും നിർമ്മാതാവ് അനൂപ് മോഹൻ പറഞ്ഞു.
advertisement
'കീർത്തിചക്ര' ഉള്‍പ്പെടെയുള്ള ഒട്ടേറെ ദേശസ്നേഹ സിനിമകപ്രേക്ഷകർക്ക് മുന്നിലെത്തിച്ചിട്ടുള്ള മേജർ രവി 'പഹൽഗാം' എന്ന ചിത്രത്തിലൂടെ അത് വീണ്ടും ആവർത്തിക്കുമെന്നും അതിശക്തമായ ആക്ഷനും വികാരഭരിതമായ കഥയും ചേർന്ന ഒരു ദൃശ്യാനുഭവമായിരിക്കും ചിത്രമെന്നും അണിയറപ്രവർത്തകർ വ്യക്തമാക്കി
ഛായാഗ്രഹണം: എസ്. തിരുനാവുക്കരാസു, എഡിറ്റിംഗ്: ഡോമാക്സ്, സംഗീതം: ഹർഷവർധരമേശ്വർ, പ്രൊഡക്ഷഡിസൈൻ: വിനീഷ് ബംഗ്ലാൻ, മേക്കപ്പ്: റോണെക്സ് സേവ്യർ, ആക്ഷഡയറക്ഷൻ: കേച ഖംഫഖ്ഡീ, സെക്കൻഡ് യൂണിറ്റ് ക്യാമറ: അർജുൻ രവി, പിആർഒ ആതിര ദിൽജിത്ത്.
advertisement
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
Pahalgam| ഓപ്പറേഷന്‍ സിന്ദൂര്‍ പ്രമേയമാക്കിയുള്ള ചിത്രവുമായി മേജർ രവി; 'പഹൽഗാം' പൂജ നടന്നു
Next Article
advertisement
ബംഗ്ലാദേശിൽ വീണ്ടും ക്രൂരത; ഹിന്ദു യുവതിയെ കൂട്ടബലാത്സംഗം ചെയ്ത് മരത്തിൽ കെട്ടിയിട്ട് മുടിമുറിച്ചു, ദൃശ്യങ്ങൾ പ്രചരിപ്പിച്ചു
ബംഗ്ലാദേശിൽ ഹിന്ദു യുവതിയെ കൂട്ടബലാത്സംഗം ചെയ്ത് മരത്തിൽ കെട്ടിയിട്ട് മുടിമുറിച്ചു, ദൃശ്യങ്ങൾ പ്രചരിപ്പിച്ചു
  • ബംഗ്ലാദേശിലെ കാളിഗഞ്ചിൽ 40 വയസുള്ള ഹിന്ദു യുവതിയെ കൂട്ടബലാത്സംഗം ചെയ്ത് മരത്തിൽ കെട്ടി മുടി മുറിച്ചു.

  • ബലാത്സംഗ ദൃശ്യങ്ങൾ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച സംഭവത്തിൽ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

  • ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണങ്ങൾ വർധിക്കുന്നതായി റിപ്പോർട്ട്, ഇന്ത്യ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.

View All
advertisement