• HOME
 • »
 • NEWS
 • »
 • india
 • »
 • കശ്മീർ തീരുമാനത്തെ എതിർക്കുന്നവരുടെ ഹൃദയം തുടിക്കുന്നത് ഭീകരർക്കും മാവോയിസ്റ്റുകൾക്കുംവേണ്ടി: പ്രധാനമന്ത്രി

കശ്മീർ തീരുമാനത്തെ എതിർക്കുന്നവരുടെ ഹൃദയം തുടിക്കുന്നത് ഭീകരർക്കും മാവോയിസ്റ്റുകൾക്കുംവേണ്ടി: പ്രധാനമന്ത്രി

ജമ്മു കശ്മീർ, മെഡിക്കൽ ബിൽ എന്നിവ സംബന്ധിച്ച് പ്രധാനമന്ത്രി നയം വ്യക്തമാക്കുന്നു.

modi

modi

 • Last Updated :
 • Share this:
  ന്യൂഡൽഹി: രണ്ടാം മോദി സർക്കാർ 75 ദിവസം പിന്നിട്ടിരിക്കുന്നു. ഇക്കാലയളവിൽ നടപ്പാക്കുന്ന പദ്ധതികളെ കുറിച്ചും സർക്കാരിന്‍റെ കാഴ്ചപ്പാടുകളും പ്രധാനമന്ത്രി നരേന്ദ്രമോദി ഐഎഎൻസ് ചീഫ് എഡിറ്റർ സന്ദീപ് ബെംസായിക്ക്  നൽകിയ അഭിമുഖത്തിൽ വിശദീകരിക്കുന്നു. ജമ്മു കശ്മീർ, മെഡിക്കൽ ബിൽ എന്നിവ സംബന്ധിച്ചും പ്രധാനമന്ത്രി നിലപാട് വ്യക്തമാക്കുന്നു.

  സർക്കാർ 75 ദിവസം പൂർത്തിയാക്കുന്നു. ഈ കാലയളവിൽ ചില കാര്യങ്ങൾ ചെയ്യാൻ ഏതൊരു സർക്കാരും ശ്രമിക്കും. ഈ സാഹചര്യത്തിൽ ഈ സർക്കാർ വ്യത്യസ്തമാണെന്ന് എങ്ങനെ പറയാനാകും?

  വളരെ വേഗത്തിലാണ് സർക്കാർ കാര്യങ്ങൾ ചെയ്യുന്നത്. 'സ്പാഷ് നീതി, സാഹി ദിഷ (ശരിയായ ഉദ്ദേശ്യങ്ങൾ, വ്യക്തമായ നയം)' എന്ന മുദ്രാവാക്യവുമായാണ് സർക്കാർ മുന്നോട്ടു പോകുന്നത്. നമ്മുടെ സർക്കാരിന്റെ ആദ്യ 75 ദിവസങ്ങളിൽ നിരവധി നടപടികൾ സ്വീകരിച്ചു. കുട്ടികളുടെ സുരക്ഷ മുതൽ ചന്ദ്രയാൻ -2 വരെ, അഴിമതിക്കെതിരായ നടപടി മുതൽ മുസ്ലീം സ്ത്രീകളെ മുത്തലാഖിൽനിന്ന് മോചിപ്പിക്കുന്നത് വരെ, കശ്മീർ മുതൽ കിസാൻ വരെ, ജനങ്ങൾക്കുവേണ്ടി ഉത്തരവാദിത്വത്തോടെ പ്രവർത്തിക്കണമെന്ന് ദൃഢ നിശ്ചയമുള്ള സർക്കാരിന് എന്ത് നേട്ടമുണ്ടാക്കാമെന്ന് ഞങ്ങൾ കാണിച്ചുതന്നു. ജലവിതരണം മെച്ചപ്പെടുത്തുന്നതിനും ജലസംരക്ഷണത്തിനുമായി ജലശക്തി എന്ന പേരിൽ മന്ത്രാലയം രൂപീകരിച്ചു.

  ജനങ്ങളോടുള്ള പ്രതിബദ്ധത ഉറപ്പിക്കാൻ എത്രമാത്രം സാധിച്ചിട്ടുണ്ട്? നയരൂപീകരണത്തിൽ പാർലമെന്‍റിലെ ഇടപെടൽ എത്രത്തോളം സർക്കാരിനെ സഹായിച്ചിട്ടുണ്ട്?

  ആദ്യ 75 ദിവസത്തിനുള്ളിൽ വളരെയധികം നല്ല കാര്യങ്ങൾ ചെയ്യാനായി. കഴിഞ്ഞ അഞ്ച് വർഷംകൊണ്ട് ഉണ്ടാക്കിയ അടിത്തറയിൽ മുന്നോട്ടുപോകുന്നതുകൊണ്ടാണ് ഇത് സാധിച്ചത്. കഴിഞ്ഞ വർഷങ്ങളിൽ ജനങ്ങൾ ആഗ്രഹിച്ച നൂറുകണക്കിന് പരിഷ്കാരങ്ങൾ നടപ്പാക്കാനും രാജ്യത്തിന്‍റെ ഉന്നതിക്ക് കരുത്തേകാനും സർക്കാരിന് സാധിച്ചു. പതിനേഴാമത് ലോക്സഭയുടെ ആദ്യ സെഷൻ തന്നെ റെക്കോർഡ് സൃഷ്ടിച്ച ഒന്നാണ് - ഇത് 1952 ന് ശേഷമുള്ള ഏറ്റവും ശ്രദ്ധേയമായ സെഷനായിരുന്നു. ജനങ്ങൾക്കുവേണ്ടിയുള്ള കാര്യങ്ങൾ നടപ്പാക്കുന്നതിനുള്ള ഇടപെടലാണ് പാർലമെന്‍റിൽ നിന്ന് ഉണ്ടാകുന്നത്. കർഷകർക്കും വ്യാപാരികൾക്കുമുള്ള പെൻഷൻ പദ്ധതികൾ, മെഡിക്കൽ മേഖലയുടെ പരിഷ്കരണം, ബാങ്കിങ് മേഖലയിലെ പ്രധാന ഭേദഗതികൾ, തൊഴിൽ പരിഷ്കാരങ്ങളുടെ തുടക്കം തുടങ്ങി നിരവധി സുപ്രധാന സംരംഭങ്ങൾ തുടക്കമിട്ടു. സദുദ്ദേശപരമായ കാര്യങ്ങൾ ചെയ്യുന്നതുകൊണ്ട് എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണ സർക്കാരിന് ലഭിക്കുന്നുണ്ട്.

  മെഡിക്കൽ പരിഷ്കരണ ബില്ലിനെതിരെ വ്യാപകമായ പരാതിയുണ്ട്. ഈ ബിൽ രൂപപ്പെടുത്തിയത് നന്നായി ആലോചിച്ചിട്ടുതന്നെയാണോ?

  നിലവിലുള്ള മെഡിക്കൽ വിദ്യാഭ്യാസ സമ്പ്രദായത്തെക്കുറിച്ചുള്ള ആശങ്കകൾ 2014ൽ സർക്കാർ രൂപീകരിച്ചപ്പോൾത്തന്നെ ഞങ്ങളുടെ പരിഗണനയിലുണ്ടായിരുന്നു. മുൻകാലങ്ങളിൽ ഇന്ത്യയിലെ മെഡിക്കൽ വിദ്യാഭ്യാസത്തിന് മേൽനോട്ടം വഹിക്കുന്ന സ്ഥാപനത്തിനെതിരെ കോടതിയുടെ വിമർശനങ്ങൾ പതിവായിരുന്നു. ഇത് "അഴിമതിയുടെ കേന്ദ്രം" ആണെന്ന ആക്ഷേപവും ശക്തമായിരുന്നു. ഒരു പാർലമെന്ററി സമിതി കർശനമായ പഠനം നടത്തുകയും മെഡിക്കൽ വിദ്യാഭ്യാസരംഗത്തെ അവസ്ഥയെക്കുറിച്ച് വളരെ അവധാനതയോടെ വീക്ഷിക്കുകയും ചെയ്തു. തെറ്റായ മാനേജ്മെന്റ്, സുതാര്യതയില്ലായ്മ, ഏകാധിപത്യം തുടങ്ങിയ പ്രശ്നങ്ങൾ സമിതി റിപ്പോർട്ടിലുണ്ടായിരുന്നു.

  മുൻ സർക്കാരുകളും ഈ മേഖലയെ പരിഷ്കരിക്കുന്നതിനെക്കുറിച്ച് ആലോചിച്ചിരുന്നുവെങ്കിലും അതുമായി മുന്നോട്ട് പോകാൻ കഴിഞ്ഞില്ല. ജനങ്ങളുടെ ആരോഗ്യത്തെയും നമ്മുടെ യുവാക്കളുടെ ഭാവിയെയും സംബന്ധിച്ചിടത്ത് ഇത് നിസാരമായി കാണേണ്ട വിഷയമല്ല. അതുകൊണ്ടുതന്നെ ആവശ്യമായ പരിഷ്ക്കാരങ്ങൾ നടപ്പാക്കാൻ തീരുമാനിച്ചു. അതിനു മുന്നോടിയായി അതേക്കുറിച്ച് പഠിക്കാൻ ഒരു വിദഗ്ധ സംഘത്തെ നിയോഗിച്ചു. ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ച് വിശദമായി ഈ സംഘം വിശകലനം ചെയ്തു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പുതിയ മെഡിക്കൽ ബിൽ കൊണ്ടുവന്നത്.

  എന്തുകൊണ്ടാണ് ബില്ലിനെ കുറിച്ച് ഇത്രയും ഒച്ചപ്പാടും ബഹളവും?

  ദേശീയ മെഡിക്കൽ കമ്മീഷൻ ഈ മേഖലയിൽ ദൂരവ്യാപകമായ പരിഷ്കരണങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ്. നിലവിലുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. അഴിമതിക്കുള്ള സാധ്യത തടയുകയും സുതാര്യത വർധിപ്പിക്കുകയും ചെയ്യുന്ന നിരവധി പരിഷ്കാരങ്ങൾ ഇതിലുണ്ട്. ലോകത്തിലെ വളർച്ചയുടെ തരംഗത്തിലെ അടുത്ത ശക്തിയായി മറ്റ് രാജ്യങ്ങൾ ഇന്ത്യയെ നോക്കിക്കാണുന്ന സമയത്ത് ആരോഗ്യമുള്ള ഒരു ജനതയ്ക്ക് മാത്രമേ ഇതിന് കഴിയുകയുള്ളൂവെന്ന് ഞങ്ങൾ മനസിലാക്കുന്നു. ആരോഗ്യത്തിന്റെ അഭാവമുള്ള ദാരിദ്ര്യത്തിന്റെ ദുഷിച്ച ചക്രത്തിൽ നിന്ന് പാവങ്ങളെ സ്വതന്ത്രമാക്കുക എന്നതാണ് ഇതിൽ പ്രധാനം. ദേശീയ മെഡിക്കൽ കമ്മീഷൻ ഈ ലക്ഷ്യം നന്നായി നിറവേറ്റുന്നു. രാജ്യത്തെ മെഡിക്കൽ വിദ്യാഭ്യാസത്തിൽ സുതാര്യത, ഉത്തരവാദിത്വം, ഗുണനിലവാരം എന്നിവ ഇത് ഉറപ്പുവരുത്തുന്നുണ്ട്.

  വിദ്യാർഥികൾക്കു മേലുള്ള ഭാരം കുറയ്ക്കുക, മെഡിക്കൽ സീറ്റ് വർധിപ്പിക്കുക, മെഡിക്കൽ വിദ്യാഭ്യാസത്തിന്റെ ചെലവ് കുറയ്ക്കുക എന്നിവയാണ് ഇത് ലക്ഷ്യം വയ്ക്കുന്നത്. വളരെ കഴിവുള്ള യുവാക്കൾ മാത്രം മെഡിസിൻ പ്രൊഫഷനായി എടുക്കുമെന്നും ഇത് മെഡിക്കൽ പ്രൊഫഷനുകളുടെ എണ്ണം വര്‍ധിപ്പിക്കാൻ ഞങ്ങളെ സഹായിക്കുമെന്നാണ് ഇതർഥമാക്കുന്നത്.
  ആയുഷ്മാൻ ഭാരത് ആരോഗ്യ പരിരക്ഷ മേഖലയിൽ ഒരു വിപ്ലവം തന്നെ കൊണ്ടുവരും. ഇത് ഗുണനിലവാരമുള്ള ആരോഗ്യ പരിരക്ഷയെ കുറിച്ച് അവബോധവും പ്രാപ്തിയും വർധിപ്പിക്കുന്നു. പ്രത്യേകിച്ച് രണ്ട്, മൂന്ന് ശ്രേണിയിലുള്ള നഗരങ്ങളിൽ. ഓരോ മൂന്ന് ജില്ലകൾക്കിടയിലും ഒരു മെഡിക്കൽ കോളജ് ഉറപ്പുവരുത്തുന്നതിനായി ഞങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ആരോഗ്യസംരക്ഷണത്തെക്കുറിച്ച് വർദ്ധിച്ചുവരുന്ന അവബോധം, വർദ്ധിച്ചുവരുന്ന വരുമാനം എന്നിവയിലൂടെ, ആവശ്യം നിറവേറ്റുന്നതിന് ഞങ്ങൾക്ക് ആയിരക്കണക്കിന് ഡോക്ടർമാരുടെ ആവശ്യമുണ്ട്. പ്രത്യേകിച്ച് ഗ്രാമീണ മേഖലകളിൽ. എല്ലാ പങ്കാളികൾക്കും മെച്ചപ്പെട്ട ഫലത്തിനായി ഈ പ്രശ്നങ്ങളെ പരിഹരിക്കാൻ എൻഎംസി ശ്രമിക്കുന്നു. ഒരു വർഷത്തിനുള്ളിൽ 2 ഡസനോളം പുതിയ സർക്കാർ മെഡിക്കൽ കോളജുകൾ സൃഷ്ടിച്ചു കൊണ്ട് 2019-20 അധ്യയന വർഷം സർക്കാർ കോളജുകളിൽ ഏറ്റവും കൂടുതൽ മെഡിക്കൽ സീറ്റുകൾ സൃഷ്ടിക്കുന്ന വർഷമായി മാറുമെന്ന് നിങ്ങൾ വായിക്കണം.

  ഞങ്ങളുടെ പാത വ്യക്തമാണ്- മെച്ചപ്പെട്ട ആരോഗ്യ പരിരക്ഷാ ഫലങ്ങളിലേക്ക് നയിക്കുന്ന സുതാര്യവും വേഗത്തിൽ ലഭിക്കുന്നതും താങ്ങാനാവുന്നതുമായ മെഡിക്കൽ വിദ്യാഭ്യാസ സമ്പ്രദായം.

  യൗവ്വനാവസ്ഥയിലുള്ള ഒരു രാജ്യത്തിന് വിദ്യാഭ്യാസം നിർണായകമാണ്. എന്നാൽ സർക്കാരുമായി ബന്ധപ്പെട്ട് ഉയർന്നു കേൾക്കുന്ന ചർച്ചകളിൽ അതേക്കുറിച്ച് ഒന്നും പറഞ്ഞു കേൾക്കുന്നില്ല.  വിദ്യാഭ്യാസരംഗത്ത്  സർക്കാർ എന്താണ് ചെയ്യാൻ ഉദ്ദേശിക്കുന്നത്? 

  വിദ്യാഭ്യാസം കേവലം നിർണായകം മാത്രമല്ല ഒരു രാജ്യത്തിന്റെ എല്ലാ മേഖലകളെയും ബാധിക്കുന്ന ഒന്നാണ്. ഇത് ഒരാളുടെ ജീവിതത്തിൽ ക്രിയാത്മകമായ മാറ്റം ഉണ്ടാക്കുക മാത്രമല്ല രാജ്യത്തിന്റെ ഭാവി നിർണയിക്കുന്നതു കൂടിയാണ്.

  സ്കൂൾ തലത്തിൽ, വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉയർത്തുക, പഠന ഫലങ്ങൾ മെച്ചപ്പെടുത്തുക, ശാസ്ത്രീയ മനോഭാവത്തിന് ഉത്തേജനം നൽകുക, അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുക, സാങ്കേതികവിദ്യ ഉപയോഗിച്ച് വിദ്യാർത്ഥികൾക്കിടയിൽ ധാരണ മെച്ചപ്പെടുത്തുക എന്നിവയ്ക്കാണ് പ്രത്യേക ശ്രദ്ധ നൽകുന്നത്. സ്കൂൾ വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിംഗ് പോലുള്ള സാങ്കേതികവിദ്യ പ്രയോജനപ്പെടുത്താൻ ഞങ്ങൾ ശ്രമിക്കുന്നു

  ഉന്നത വിദ്യാഭ്യാസ രംഗത്ത് സീറ്റുകൾ വർദ്ധിപ്പിക്കാനും രാജ്യത്തുടനീളം പ്രധാന സ്ഥാപനങ്ങളുടെ സാന്നിധ്യം വർദ്ധിപ്പിക്കാനും സ്ഥാപനങ്ങൾക്ക് കൂടുതൽ സ്വയംഭരണാവകാശം നൽകാനും ഗവേഷണവും പുതിയ കണ്ടുപിടിത്തങ്ങളും പ്രോത്സാഹിപ്പിക്കാനും ഞങ്ങൾ നിരന്തരം ശ്രമിക്കുന്നു. 2022 ഓടെ ഒരു ലക്ഷം കോടി ഫണ്ട് നൽകുക എന്ന ലക്ഷ്യത്തോടെ ഹയർ എജ്യുക്കേഷൻ ഫിനാൻസിംഗ് ഏജൻസി ഞങ്ങൾ ആരംഭിച്ചിട്ടുണ്ട്.
  21,000 കോടി രൂപയ്ക്ക് ഇതുവരെ അനുവദിച്ചിട്ടുണ്ട്. 52 സർവകലാസാലകൾ ഉൾപ്പെടെ 60 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സ്വയംഭരണം നൽകിയിട്ടുണ്ട്. ഈ യൂണിവേഴ്സിറ്റികൾ യുജിസിയുടെ പരിധിയിലാണെങ്കിലും പുതിയ കോഴ്സുകൾ ആരംഭിക്കുന്നതിനും, ക്യാംപസിന് പുറത്ത് സെൻററുകൾ ആരംഭിക്കുന്നതിനും നൈപുണ്യ വികസന കോഴ്സുകൾ, ഗവേഷണ പാർക്കുകൾ, മറ്റേതെങ്കിലും പുതിയ അക്കാദമിക് പ്രോഗ്രാമുകൾ എന്നിവ ആരംഭിക്കുന്നതിനും ഇവയ്ക്ക് സ്വാതന്ത്ര്യം ഉണ്ട്. വിദേശ ഫാക്കൽറ്റികളെ നിയമിക്കാനും വിദേശ വിദ്യാർത്ഥികളെ ചേർക്കാനും ഫാക്കൽറ്റിക്ക് പ്രോത്സാഹന അധിഷ്ഠിത ആനുകൂല്യങ്ങൾ നൽകാനും അക്കാദമിക് സഹകരണത്തിലേക്ക് പ്രവേശിക്കാനും ഓപ്പൺ വിദൂര പഠന പരിപാടികൾ നടത്താനും അവർക്ക് സ്വാതന്ത്ര്യമുണ്ടായിരിക്കും. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ദൗത്യം മുന്നോട്ടു കൊണ്ട് പോകുന്നതിൽ പുരോഗതി ഉണ്ടായിട്ടുണ്ട്. ദേശീയ വിദ്യാഭ്യാസ പോളിസിയുടെ ആദ്യ കരടിന് ലക്ഷക്കണക്കിന് നിർദേശങ്ങളാണ് പഞ്ചായത്ത്, ബ്ലോക്ക് തലം മുതൽ ലഭിച്ചത്. പ്രതികരണങ്ങള്‍ ഉൾക്കൊണ്ടും വിവിധ പങ്കാളികളുടെ താത്പര്യം അനുസരിച്ചും കമ്മറ്റി വീണ്ടുമൊരു കൂടിയാലോചന നടത്തും. വിപുലമായ കൂടിയാലോചനകൾക്കു ശേഷം വിദ്യാഭ്യാസ നയത്തിന്റെ ഏറ്റവും പുതിയ കരട് തയ്യാറാക്കും അന്തിമഘട്ട ഇൻപുട്ടുകൾക്കായി വീണ്ടും പൊതുസഞ്ചയത്തിൽ ഉൾപ്പെടുത്തും.

  വിദ്യാഭ്യാസരംഗത്തെക്കുറിച്ച് സംസ്ഥാനങ്ങളും രക്ഷകർത്താക്കളും അധ്യാപകരും വിദ്യാർത്ഥികളുമൊക്കെ ആശങ്ക ഉന്നയിക്കുന്നത് പല തവണ കേട്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ വിദഗ്ധരുടെ സഹായത്തോടെ ദേശീയ വിദ്യാഭ്യാസ നയം രൂപീകരിക്കുന്നതിലാണ് സർക്കാരിന്‍റെ ശ്രദ്ധ. ജനസംഖ്യാപരമായി മുന്നിൽനിൽക്കുന്ന നമുക്ക് ലോകത്തെ പ്രധാനപ്പെട്ട വിദ്യാഭ്യാസകേന്ദ്രമായി മാറേണ്ടതുണ്ട്.

  അഴിമതിക്കെതിരെ ഉള്ള ചില സുപ്രധാന തീരുമാനങ്ങൾ ബ്യുറോക്രസിയെ പോലും ഞെട്ടിച്ചു. ഇതിലൂടെ എന്ത് സന്ദേശമാണ് താങ്കൾ നൽകാൻ ഉദ്ദേശിച്ചത്?

  രാജ്യം സ്വാതന്ത്ര്യം നേടിയത് മുതൽ നമ്മളെ പിന്തിരിപ്പിച്ചിരുന്ന ഒരു വലിയ കാര്യമാണ് അഴിമതി. അത് പണക്കാരനെയും, പാവപ്പെട്ടവനെയും വെറുതെ വിട്ടില്ല. എന്തിന്റെയോ പ്രേരണ കൊണ്ട് പെട്ടെന്ന് കാശ് സമ്പാദിക്കാനോ, അത്യാർത്തി കൊണ്ടോ അവർ അഴിമതിയെ കൂട്ടുപിടിച്ചു. അവർ പോലും അഴിമതിക്ക് അന്ത്യം വേണമെന്ന് ആശിച്ചു. ആര്, എവിടെ നിന്നും അഴിമതിക്കെതിരെ പട പൊരുതും എന്ന ചോദ്യം എല്ലാവരുടെയും മനസ്സിലുണ്ടായി. ഇന്ത്യയുടെ വികസനത്തിന് തടസമായി അഴിമതിക്കെതിരെയുള്ള പോരാട്ടത്തിന് ജനങ്ങളുടെയും, മാധ്യമങ്ങളുടെയും, സ്ഥാപനങ്ങളുടെയും പിന്തുണ എപ്പോഴും ഉണ്ടായിരുന്നു. ഇത് പണം സംബന്ധിയായ പ്രശ്നം അല്ലായിരുന്നു. അഴിമതി നിമിത്തം സമൂഹത്തിൽ വിശ്വാസ്യത നഷ്ടപ്പെടാൻ കാരണമായി; അത് സർക്കാർ ഓഫീസോ, വിപണിയോ ആകട്ടെ. പോലീസ് സ്റ്റേഷനിൽ പോകുന്നയാൾ തനിക്ക് നീതി ലഭിക്കുമോ എന്ന് ചിന്തിക്കും, കടയിൽ പോകുന്നയാൾക്ക് മായം കലരാത്ത വസ്തുക്കൾ വാങ്ങാൻ കഴിയുമോ എന്നതാവും ചിന്ത.

  ആദ്യ ദിനം മുതൽ തന്നെ ഞങ്ങൾ അഴിമതി അവസാനിപ്പിക്കാൻ തീരുമാനിച്ചു. രാഷ്ട്രീയ പരിണിത ഫലങ്ങളെപ്പറ്റി ചിന്തിക്കാതെ ഞങ്ങൾ അതിന് തുടക്കമിട്ടു. അതിൽ നമ്മൾ വിജയിച്ചിരിക്കുന്നെന്നാണ് ഫലങ്ങൾ സൂചിപ്പിക്കുന്നത്. അഴിമതി കുറയുന്നുണ്ടെന്നു മാത്രമല്ല, സമൂഹത്തിന്റെ വിശ്വാസ്യതയും ഉയരുന്നുണ്ട്. കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ ആദായ നികുതി ഫയൽ ചെയ്യുന്നവരുടെ എണ്ണം ഇരട്ടിയായി. അഴിമതിക്ക് വിലങ്ങിടുകയും നികുതി ഫയലിംഗ്, റീഫണ്ട് പ്രക്രിയകൾ ഓൺലൈൻ ആക്കുകയും ചെയ്‌തു. നേരത്തെ തന്നെ ആദായ നികുതിദായകരുടെ റീഫണ്ട് പണം നേരിട്ട് ബാങ്ക് അക്കൗണ്ട്കളിൽ നിക്ഷേപിക്കുമായിരുന്നു.

  ഏതാനും പടികൾ കൂടി കടന്ന് ഞങ്ങൾ 'മുഖരഹിതമായ' ആദായ നികുതി നിർണ്ണയം യാഥാർഥ്യമാക്കൽ ലക്ഷ്യമിടുന്നു. നികുതി വ്യവസ്ഥയിൽ കൂടുതൽ സുതാര്യത ഉറപ്പു വരുത്തുന്നതിൽ ഇതൊരു മുതൽക്കൂട്ടാകും. അഴിമതി ഒരു തരത്തിലും അനുവദിക്കുകയോ ഏതെങ്കിലും രീതിയിലെ ചൂഷണം അനുവദിക്കുകയോ ചെയ്യില്ല എന്ന കർത്തവ്യത്തിൽ അടിയുറച്ചു നിൽക്കുകയാണ് ഞങ്ങൾ. ഇതിനായി കർശന നടപടികൾ കൈക്കൊള്ളുകയും, കഴിഞ്ഞ ഏതാനും ആഴ്ചകളായി ചില നികുതി ഉദ്യോഗസ്ഥരെ നിർബന്ധമായും വിരമിക്കാൻ അനുവദിക്കുകയും ചെയ്‌തു. കഴിഞ്ഞ ഭരണ കാലയളവിലും നൂറു കണക്കിന് സർക്കാർ ഉദ്യോഗസ്ഥരെ സർവീസിൽ നിന്നും, അതിനുള്ള കാരണം ഉണ്ടെന്നിരിക്കെ, നീക്കിയിരുന്നു. ഡയറക്റ്റ് ബെനെഫിറ് ട്രാൻസ്ഫർ ശക്തിപ്പെടുത്തുക വഴി 1.4 ലക്ഷം കോടി രൂപ ലാഭിച്ചു.

  ആർട്ടിക്കിൾ 370 സംബന്ധിച്ച തീരുമാനത്തെ ചിലർ അനുകൂലിച്ചു. മറ്റുചിലർ എതിർത്തു. സുഖകരമല്ലാത്ത ഒരു ശാന്തതയാണ് ഇപ്പോൾ നിലനിൽക്കുന്നത്. ജമ്മു കശ്മീരിലെ ജനത താങ്കൾക്കൊപ്പം നിൽക്കുമെന്ന് ചിന്തിക്കുന്നുണ്ടോ?

  കശ്മീരില്‍ സര്‍ക്കാര്‍ സ്വീകരിച്ച പുതിയ നടപടികളെ എതിര്‍ത്തവരെ നോക്കൂ- പതിവ് തല്‍പരകക്ഷികള്‍, രാഷ്ട്രീയത്തിലെ കുടുംബവാഴ്ച ആഗ്രഹിക്കുന്നവര്‍, ഭീകരവാദത്തിന് പിന്തുണ നല്‍കുന്നവര്‍, പ്രതിപക്ഷത്തിന്റെ സുഹൃത്തുക്കള്‍ തുടങ്ങിയവരാണവര്‍. സര്‍ക്കാര്‍ ജമ്മു കശ്മീരിലും ലഡാക്കിലും സ്വീകരിച്ച നടപടികളെ രാഷ്ട്രീയ വ്യത്യാസങ്ങള്‍ക്ക് ഉപരിയായി ജനങ്ങള്‍ ഒറ്റക്കെട്ടായി പിന്തുണച്ചു. ഇത് രാജ്യത്തിന്റെ വിഷയമാണ്, രാഷ്ട്രീയമല്ല.

  നടക്കില്ല എന്ന് കരുതിയിരുന്നതും ആവശ്യമുള്ളതുമായ തീരുമാനങ്ങൾ നടപ്പാക്കപ്പെടുന്നതാണ് ജനങ്ങൾ ഇപ്പോൾ കാണുന്നത്. ആർട്ടിക്കിൾ 370, 35 (A)യും ജമ്മു, കശ്മീർ, ലഡാഖ് മേഖലകളിലെ ജനങ്ങളെ എത്രത്തോളം ഒറ്റപ്പെടുത്തിയിരുന്നെന്നു വ്യക്തമായി. ഏഴു പതിറ്റാണ്ട് കാലം മുൻപ് തുടങ്ങിയ വേർതിരിവിന്റെ ഫലമായി വികസന പദ്ധതികളുടെ ഗുണഫലങ്ങൾ പോലും ഇവിടുത്തെ ജനങ്ങൾക്കു ലഭിച്ചില്ല. വരുമാനം വർധിപ്പിക്കാനുള്ള കൃത്യമായ സാമ്പത്തിക സമീപനമാർഗ്ഗങ്ങളുടെ പോരായ്മയായിരുന്നു ഏറ്റവും വലിയ പ്രശ്നം. ഞങ്ങളുടെ സമീപനം വ്യത്യസ്തമാണ് -- ദാരിദ്ര്യത്തിനു പകരം, ജനങ്ങൾക്ക് കൂടുതൽ സാമ്പത്തിക അവസരങ്ങൾ ആവശ്യമാണ്.

  ജമ്മു കശ്മീര്‍ ജനതയ്ക്കുള്ള താങ്കളുടെ സന്ദേശം എന്താണ്,  ജോലിയും മികച്ച ജീവിതവും ഉറപ്പാക്കുമെന്നതാണോ? 

  വര്‍ഷങ്ങളായി, ഭയപ്പെടുത്തല്‍ ആധിപത്യം പുലര്‍ത്തി ഇവിടെ ഭരിക്കുകയായിരുന്നു. നമുക്ക് ഇപ്പോള്‍ വികസനത്തിന് ഒരു അവസരം നല്‍കാം. ജമ്മു, കശ്മീര്‍, ലഡാക്ക് എന്നിവിടങ്ങളിലെ എന്റെ സഹോദരിമാരും സഹോദരന്മാരും അവര്‍ക്ക് മെച്ചപ്പെട്ട ഭാവി ആഗ്രഹിച്ചിരുന്നുവെങ്കിലും ആര്‍ട്ടിക്കിള്‍ 370 അത് പ്രാപ്തമാക്കിയില്ല. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എസ്ടി, പട്ടികജാതി സമുദായങ്ങള്‍ക്കുമെതിരെ അനീതി നടന്നു. ഏറ്റവും പ്രധാനമായി, ജമ്മു, കശ്മീര്‍, ലഡാക്ക് ജനങ്ങളുടെ നൂതന തീക്ഷ്ണത ഉപയോഗപ്പെടുത്തിയില്ല. ഇപ്പോള്‍, ബിപിഒകള്‍ മുതല്‍ സ്റ്റാര്‍ട്ടപ്പുകള്‍ വരെ, ഭക്ഷ്യ സംസ്‌കരണം മുതല്‍ ടൂറിസം വരെ പല വ്യവസായങ്ങള്‍ക്കും നിക്ഷേപം നേടാനും പ്രാദേശിക യുവാക്കള്‍ക്ക് അവസരങ്ങള്‍ സൃഷ്ടിക്കാനും കഴിയും. വിദ്യാഭ്യാസവും നൈപുണ്യവികസനവും അഭിവൃദ്ധിപ്പെടും. ജമ്മു കശ്മീരിലെയും ലഡാക്കിലെയും എന്റെ സഹോദരിമാര്‍ക്കും സഹോദരന്മാര്‍ക്കും ഈ പ്രദേശങ്ങള്‍ പ്രദേശവാസികളുടെ ആഗ്രഹങ്ങള്‍ക്കും സ്വപ്നങ്ങള്‍ക്കും അഭിലാഷങ്ങള്‍ക്കും അനുസൃതമായി വികസിക്കുമെന്ന് വ്യക്തമായി ഉറപ്പ് നല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഈ പ്രദേശങ്ങളുടെ വളര്‍ച്ചയ്ക്ക് പ്രഥമവും പ്രധാനവുമായത് ഈ പ്രദേശങ്ങളില്‍ നിന്നുള്ളവരാണ്. 370, 35 (എ) ആര്‍ട്ടിക്കിളുകള്‍ ആളുകളെ ബന്ധിപ്പിക്കുന്ന ചങ്ങലകള്‍ പോലെയായിരുന്നു. ഈ ശൃംഖലകള്‍ ഇപ്പോള്‍ തകര്‍ന്നിരിക്കുന്നു, ആളുകള്‍ അത്തരം ആധിപത്യത്തില്‍ നിന്ന് അഴിച്ചുമാറ്റപ്പെട്ടു, ആളുകള്‍ അവരുടെ വിധി ഇനി സ്വന്തമായി രൂപപ്പെടുത്തും.

  ജമ്മു കശ്മീരിലെ തീരുമാനങ്ങളെ എതിര്‍ക്കുന്നവര്‍ ഒരു അടിസ്ഥാന ചോദ്യത്തിന് ഉത്തരം നല്‍കണം- 370, 35 (എ) ആര്‍ട്ടിക്കിളുകള്‍ക്കുള്ള അവരുടെ പ്രതിരോധം എന്താണ്? ഈ ചോദ്യത്തിന് അവര്‍ക്ക് ഉത്തരമില്ല. സാധാരണക്കാരെ സഹായിക്കുന്ന എന്തിനെയും പ്രതിഷേധിക്കാന്‍ ഉപയോഗിക്കുന്ന അതേ ആളുകള്‍ തന്നെയാണ് ഇതിനെതിരെയും പ്രതിഷേധിക്കുന്നത്. ആളുകള്‍ക്ക് വെള്ളം നല്‍കുന്ന ഒരു പദ്ധതിയുണ്ട്, അവര്‍ അതിനെ എതിര്‍ക്കും. ഒരു റെയില്‍വേ ട്രാക്ക് നിര്‍മ്മിക്കുന്നു, അവര്‍ അതിനെ എതിര്‍ക്കും. സാധാരണ പൗരന്മാരെ മാത്രം ഭീഷണിപ്പെടുത്തിയ മാവോയിസ്റ്റുകള്‍ക്കും തീവ്രവാദികള്‍ക്കും വേണ്ടി മാത്രമാണ് അവരുടെ ഹൃദയം സ്പന്ദിക്കുന്നത്. ഇന്ന്, ഓരോ ഇന്ത്യക്കാരനും ജമ്മു, കശ്മീര്‍, ലഡാക്ക് ജനങ്ങള്‍ക്കൊപ്പം പൂര്‍ണ്ണമായും നിലകൊള്ളുന്നു. വികസനം ഉയര്‍ത്താനും സമാധാനം കൈവരിക്കാനുമുള്ള ലക്ഷ്യത്തില്‍ അവര്‍ ഞങ്ങളോടൊപ്പം നില്‍ക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.

  പക്ഷേ, ജനാധിപത്യത്തെക്കുറിച്ച് ആശങ്കകളില്ലേ? കശ്മീരിലെ ജനങ്ങളുടെ ശബ്ദം കേള്‍ക്കുമോ?

  ജനാധിപത്യത്തിന് അനുകൂലമായ ശക്തമായ പ്രതിബദ്ധതയ്ക്ക് കശ്മീര്‍ ഒരിക്കലും സാക്ഷ്യം വഹിച്ചിട്ടില്ല. പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ പോളിംഗ് ഓര്‍ക്കുന്നുണ്ടോ? ജനങ്ങള്‍ വന്‍തോതില്‍ വോട്ട് ചെയ്തു, അവര്‍ ഭീഷണികള്‍ വകവെയ്ക്കാതെയാണ് വോട്ട് ചെയ്യാന്‍ എത്തിയത്. 2018 നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ 35,000 സര്‍പഞ്ചുകള്‍ തിരഞ്ഞെടുക്കപ്പെട്ടു. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പോളിംഗ് 74 ശതമാനമാണ്. പഞ്ചായത്ത് തെരഞ്ഞെടുപ്പ് സമയത്ത് അക്രമങ്ങളൊന്നും ഉണ്ടായിരുന്നില്ല. വോട്ടെടുപ്പുമായി ബന്ധപ്പെട്ടുള്ള അക്രമത്തില്‍ ഒരു തുള്ളി രക്തം പോലും ചൊരിഞ്ഞില്ല. ഇത്, പ്രധാന കക്ഷികള്‍ക്ക് വലിയ താല്‍പര്യം ഇല്ലായിരുന്നു. വികസനം, മനുഷ്യ ശാക്തീകരണം എന്നിവയില്‍ പഞ്ചായത്തുകള്‍ മുന്‍പന്തിയില്‍ എത്തി എന്നത് വളരെ സംതൃപ്തമാണ്.

  ഇത്രയും വര്‍ഷമായി അധികാരത്തിലിരുന്നവര്‍ പഞ്ചായത്തുകളെ ശക്തിപ്പെടുത്തുന്നതിനായി വിവേകപൂര്‍വ്വം പ്രവര്‍ത്തിക്കുന്നത് കണ്ടില്ല. ഓര്‍ക്കുക, അവര്‍ ജനാധിപത്യത്തെക്കുറിച്ച് വലിയ പ്രഭാഷണങ്ങള്‍ നടത്തിയെങ്കിലും വാക്കുകള്‍ ഒരിക്കലും പ്രവര്‍ത്തനത്തിലേക്ക് നയിച്ചില്ല. 73-ാം ഭേദഗതി ജമ്മു കശ്മീരിന് ബാധകമല്ല എന്നത് എന്നെ അത്ഭുതപ്പെടുത്തുകയും സങ്കടപ്പെടുത്തുകയും ചെയ്തു. അത്തരം അനീതി എങ്ങനെ സഹിക്കും? കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ജമ്മു കശ്മീരിലെ പഞ്ചായത്തുകള്‍ക്ക് ജനങ്ങളുടെ പുരോഗതിക്കായി പ്രവര്‍ത്തിക്കാന്‍ കൂടുതല്‍ അധികാരങ്ങള്‍ ലഭിക്കുകയും 73-ാം ഭേദഗതി പ്രകാരം പഞ്ചായത്തുകളിലേക്ക് മാറ്റിയ വിവിധ വിഷയങ്ങള്‍ ജമ്മു കശ്മീരിലെ പഞ്ചായത്തുകളിലേക്ക് മാറ്റുകയും ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് തിരഞ്ഞെടുപ്പ് സംഘടിപ്പിക്കുന്നതിനായി പ്രവര്‍ത്തിക്കാന്‍ ഞാന്‍ ബഹുമാനപ്പെട്ട ഗവര്‍ണറോട് അഭ്യര്‍ത്ഥിച്ചു.

  അടുത്തിടെ, ജമ്മു കശ്മീര്‍ ഭരണകൂടം 'ഗ്രാമത്തിലേക്ക് മടങ്ങുക' പരിപാടി നടത്തി, അവിടെ സര്‍ക്കാര്‍ യന്ത്രങ്ങള്‍ മുഴുവന്‍ തിരിച്ചും പകരം ജനങ്ങളിലേക്ക് പോയി. ആളുകളുടെ പ്രശ്നങ്ങള്‍ ലഘൂകരിക്കാനാണ് അവര്‍ പോയത്. സാധാരണ പൗരന്മാര്‍ പ്രോഗ്രാമിനെ അഭിനന്ദിച്ചു. ഈ ശ്രമങ്ങളുടെ ഫലങ്ങള്‍ എല്ലാവര്‍ക്കും കാണാനാകും. സ്വച്ഛ് ഭാരത്, ഗ്രാമീണ വൈദ്യുതീകരണം തുടങ്ങിയ മറ്റ് സംരംഭങ്ങള്‍ താഴെത്തട്ടിലാണ്. ജനാധിപത്യം യഥാര്‍ത്ഥത്തില്‍ ഇതാണ്. എന്തായാലും, ജമ്മു കശ്മീരിലെ തെരഞ്ഞെടുപ്പ് തുടരുമെന്ന് ഞാന്‍ ജനങ്ങള്‍ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്, ഈ പ്രദേശങ്ങളിലെ ജനങ്ങള്‍ മാത്രമാണ് വലിയ ജനങ്ങളെ പ്രതിനിധീകരിക്കുന്നത്.

  അധികാരമെന്നത് ദൈവികാവകാശമാണെന്നായിരുന്നു ഇതുവരെ കശ്മീര്‍ ഭരിച്ചവരുടെ ചിന്താഗതി. യുവാക്കള്‍ നേതൃത്വത്തിലേയ്ക്ക് എത്തുന്നതില്‍ അവര്‍ക്ക് താല്‍പര്യമില്ല. കശ്മീരിലെ പ്രാദേശിക രാഷ്ട്രീയക്കാരെ സംബന്ധിച്ചിടത്തോളം കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370-ാം അനുച്ഛേദം ഭരണത്തിന്റെ സുതാര്യതയും ഉത്തരവാദിത്വങ്ങളും മറയ്ക്കാനുള്ള ഉപാധിയായിരുന്നു. 370-ാം അനുച്ഛേദം റദ്ദാക്കിയത് ജനാധിപത്യത്തെ ശക്തിപ്പെടുത്താൻ സഹായിക്കും.

  (ഐഎഎൻഎസിന്‍റെ പ്രത്യേക അനുമതിയുടെ പ്രസിദ്ധീകരിക്കുന്ന അഭിമുഖം)
  First published: