'ദീദീ മാപ്പ്; BJP യിൽ പോയത് തെറ്റ്': തൃണമൂലിൽ മടങ്ങിയെത്താൻ അപേക്ഷിച്ച് കത്തെഴുതി നേതാക്കൾ
Last Updated:
തെരഞ്ഞെടുപ്പിന് മുമ്പ് പാർട്ടി വിട്ടുപോയ നിരവധി തൃണമൂൽ നേതാക്കളാണ് നിയമസഭ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് വിജയിച്ചതിനു പിന്നാലെ തിരിച്ചെടുക്കണമെന്ന ആവശ്യവുമായി മമത ബാനർജിയെ സമീപിച്ചിരിക്കുന്നത്.
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലേക്ക് ഇപ്പോൾ ഘർ വാപസിയുടെ കാലമാണ്. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് മമത ബാനർജിയോടും തൃണമൂൽ കോൺഗ്രസിനോടും ബൈ ബൈ പറഞ്ഞ് ബി ജെ പിയിൽ ചേക്കേറിയവർ ഇപ്പോൾ തൃണമൂൽ കോൺഗ്രസിലേക്ക് മടങ്ങിവരാനുള്ള ശ്രമത്തിലാണ്. തെരഞ്ഞെടുപ്പിൽ ബി ജെ പിക്കേറ്റ കനത്ത തിരിച്ചടിയാണ് ഇതിന് കാരണമായത്. ബി ജെ പിയിലേക്ക് പോയ നിരവധി തൃണമൂൽ നേതാക്കളാണ് ഇപ്പോൾ പാർട്ടിയിലേക്ക് മടങ്ങിയെത്താൻ ശ്രമം നടത്തുന്നത്. പാർട്ടിയിലേക്ക് മടങ്ങിയെത്താനുള്ള താൽപര്യം അറിയിച്ച് ദിപേന്ദു ബിശ്വാസ് മമത ബാനർജിക്ക് കത്തെഴുതി കഴിഞ്ഞു
ബി ജെ പിൽ ചേരുന്നതിനുള്ള തീരുമാനം തെറ്റായ തീരുമാനം ആയിരുന്നെന്നാണ് ദിപേന്ദു ബിശ്വാസ് പറയുന്നത്. സോണാലി ഗുഹയ്ക്കും സരള മുർമുവിനും ശേഷമാണ് ഇപ്പോൾ ദിപേന്ദു ബിശ്വാസ് തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെടുക്കണമെന്ന് ആവശ്യവുമായി എത്തിയിരിക്കുന്നത്. തിരിച്ചെടുക്കണമെന്ന് അഭ്യർത്ഥിച്ചുള്ള കത്തിൽ ബി ജെ പിയിൽ ചേരാനുള്ള തീരുമാനം മോശമായിരുന്നെന്ന് അദ്ദേഹം പറഞ്ഞു.
പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പിൽ ടിക്കറ്റ് നിഷേധിച്ചതിനെ തുടർന്നാണ് ബിശ്വാസ് തൃണമൂൽ കോൺഗ്രസിൽ നിന്ന് ബി ജെ പിയിലേക്ക് പോയത്. കത്തിൽ ബിശ്വാസ് പറയുന്നത് ഇങ്ങനെ, പാർട്ടി വിട്ട് പുറത്തുപോകാൻ തീരുമാനിച്ചത് ഒരു തെറ്റായ തീരുമാനം ആയിരുന്നു. തിരിച്ചു വരാൻ ആഗ്രഹിക്കുന്നു. പാർട്ടി വിട്ടത് വൈകാരികമായ തീരുമാനം ആയിരുന്നെന്നും നിഷ്ക്രിയനായി പോകുമോ എന്ന് താൻ ഭയപ്പെട്ടിരുന്നെന്നും കത്തിൽ ബിശ്വാസ് വ്യക്തമാക്കുന്നു. ബസിർഹത്ത് ദക്ഷിണ മണ്ഡലത്തിന് വേണ്ടി പ്രവർത്തിക്കാനുള്ള തന്റെ ആഗ്രഹവും അദ്ദേഹം പ്രകടിപ്പിച്ചു.
advertisement
തെരഞ്ഞെടുപ്പിന് മുമ്പ് പാർട്ടി വിട്ടുപോയ നിരവധി തൃണമൂൽ നേതാക്കളാണ് നിയമസഭ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് വിജയിച്ചതിനു പിന്നാലെ തിരിച്ചെടുക്കണമെന്ന ആവശ്യവുമായി മമത ബാനർജിയെ സമീപിച്ചിരിക്കുന്നത്.
ബിജെപിയിലേക്ക് പോയ മുൻ തൃണമൂൽ കോൺഗ്രസ് എം എൽ എ സോണാലി ഗുഹ നേരത്തെ മമത ബാനർജിക്ക് കത്ത് എഴുതിയിരുന്നു. പാർട്ടി വിട്ടതിന് ക്ഷമ ചോദിച്ച സോണാലി തന്നെ തിരികെ പാർട്ടിയിലേക്ക് എടുക്കണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു. സോഷ്യൽ മീഡിയയിൽ ഗുഹ പങ്കുവെച്ച കത്തിൽ വികാരഭരിതമായ ശേഷമാണ് പാർട്ടി വിട്ടതെന്ന് അവർ പറഞ്ഞു. വൈകാരികമായാണ് താൻ പാർട്ടി വിട്ടതെന്നും സോണാലി ഗുഹ കത്തിൽ വ്യക്തമാക്കിയിരുന്നു. 'തകർന്ന ഹൃദയത്തോടെയാണ് ഞാൻ ഈ കത്തെഴുതുന്നത്. വൈകാരികമായി മറ്റൊരു പാർട്ടിയിൽ ചേരാനെടുത്ത തീരുമാനം തെറ്റായിരുന്നു. എനിക്ക് ഇവിടെ ശീലിക്കാൻ കഴിഞ്ഞില്ല' - കത്തിൽ സോണാലി വ്യക്തമാക്കുന്നത് ഇങ്ങനെ.
advertisement
'ഒരു മത്സ്യത്തിന് വെള്ളത്തിന് പുറത്തുനിൽക്കാൻ കഴിയാത്ത വിധം, നിങ്ങൾ ഇല്ലാതെ എനിക്ക് ജീവിക്കാൻ കഴിയില്ല ദീദി. ഞാൻ നിങ്ങളോട് മാപ്പ് ചോദിക്കുന്നു തേടുന്നു. നിങ്ങൾ എന്നോട് ക്ഷമിച്ചില്ലെങ്കിൽ എനിക്ക് ജീവിക്കാൻ കഴിയില്ല. തിരിച്ചുവരാൻ എന്നെ അനുവദിക്കുക, എന്റെ ജീവിതകാലം മുഴുവൻ നിങ്ങളുടെ വാത്സല്യത്തിൽ ചെലവഴിക്കാൻ അനുവദിക്കുക' - അവർ കൂട്ടിച്ചേർത്തു. നാല് തവണ എംഎൽഎയും ഒരിക്കൽ മുഖ്യമന്ത്രിയുടെ നിഴലായി കണക്കാക്കപ്പെട്ടിരുന്ന ഗുഹയും തെരഞ്ഞെടുപ്പിന് മുമ്പ് ബി ജെ പിയിലേക്ക് പോയ ടി എംസി നേതാക്കളുടെ കൂട്ടത്തിൽ ഉൾപ്പെടുന്നു
advertisement
ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്നവർക്ക് മാത്രമേ പാർട്ടി ടിക്കറ്റ് നൽകുകയുള്ളൂവെന്നും മറ്റുള്ളവർക്ക് പാർട്ടി വിട്ട് ബിജെപിയിൽ ചേരാമെന്നും സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് വേളയിൽ മമത ബാനർജി പറഞ്ഞിരുന്നു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
June 01, 2021 2:17 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
'ദീദീ മാപ്പ്; BJP യിൽ പോയത് തെറ്റ്': തൃണമൂലിൽ മടങ്ങിയെത്താൻ അപേക്ഷിച്ച് കത്തെഴുതി നേതാക്കൾ


