advertisement

മന്ത്രി പി.രാജീവിന് കോവിഡ് ; മെ‍ഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Last Updated:

സിമന്റ്, കമ്പി വിലവർധന നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സിമന്റ് നിർമാതാക്കളുടെയും വിതരണക്കാരുടെയും യോഗം ചൊവ്വാഴ്ച വൈകിട്ട് അഞ്ചിന് രാജീവ് വിളിച്ചിരുന്നു.

പി രാജീവ്
പി രാജീവ്
തിരുവനന്തപുരം: വ്യവസായ മന്ത്രി പി.രാജീവിന് കോവിഡ് സ്ഥിരീകരിച്ചു. മന്ത്രിയെ തിരുവനന്തപുരം മെ‍ഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സിമന്റ്, കമ്പി വിലവർധന നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സിമന്റ് നിർമാതാക്കളുടെയും വിതരണക്കാരുടെയും യോഗം ചൊവ്വാഴ്ച വൈകിട്ട് അഞ്ചിന് രാജീവ് വിളിച്ചിരുന്നു. അരുവിക്കര എംഎല്‍എ ജി.സ്റ്റീഫനേയും കോവിഡാനന്തര അവശതകളെ തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇതിനിടെ രാജ്യത്ത് ആശ്വാസം പകർന്ന് കോവിഡ് കേസുകൾ കുറയുന്നു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 1.27 ലക്ഷം കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. കഴിഞ്ഞ 54 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ കണക്കാണിത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 2,81,75,044 ആയി ഉയർന്നു.
രോഗമുക്തി നേടുന്നവരുടെ എണ്ണവും കൂടുന്നുണ്ട്. കഴിഞ്ഞ ഒറ്റദിവസത്തിൽ 2,55,287 പേരാണ് കോവിഡ് മുക്തി നേടിയത്. ഇതുവരെ 2,59,47,629 പേരാണ് കോവിഡ് മുക്തി നേടിയത്. 92.09% ആണ് രാജ്യത്തെ രോഗമുക്തി നിരക്ക്. നിലവിൽ 18,95,520 ആക്ടീവ് കേസുകളാണ് രാജ്യത്തുള്ളത്.
advertisement
കോവിഡ് വ്യാപനം പിടിമുറുക്കിയ മെയ് മാസത്തിൽ മാത്രം 90.3 ലക്ഷം കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടത്. 1.2 ലക്ഷത്തോളം ആളുകൾ മരണത്തിന് കീഴടങ്ങുകയും ചെയ്തിരുന്നു. കോവിഡ് വ്യാപനം രൂക്ഷമായ ഘട്ടത്തിൽ നിന്നും രോഗികളുടെ എണ്ണം കുറഞ്ഞു വരുന്നത് ആശ്വാസം നൽകുന്ന കാര്യം തന്നെയാണ്.
രോഗികളുടെ എണ്ണം കുറയുന്നുണ്ടെങ്കിലും മരണനിരക്ക് ഉയർന്ന് നിൽക്കുന്നത് ആശങ്കയായി തുടരുന്നുണ്ട്. ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്‍റെ കണക്കുകൾ അനുസരിച്ച് രാജ്യത്ത് കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിൽ 2,795 മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതുവരെ 3,31,895 കോവിഡ് മരണങ്ങളാണ് സ്ഥിരീകരിച്ചിട്ടുള്ളത്.
advertisement
കോവിഡ് വകഭേദങ്ങൾക്ക് പുതിയ പേരുകൾ
ഇതിനിടെ ഇന്ത്യയിലടക്കം കണ്ടെത്തിയ കോവിഡ് വകഭേദങ്ങൾക്ക് ലോകാരോഗ്യ സംഘടന പുതിയ പേരുകൾ നിർദേശിച്ചിട്ടുണ്ട് . ഇന്ത്യയിൽ ആദ്യം കണ്ടെത്തിയ വകഭേദം ഇനി മുതൽ ഡെൽറ്റ എന്ന് അറിയപ്പെടും. ഗ്രീക്ക് പദങ്ങളാണ് പുതിയ വൈറസുകള്‍ക്ക് നല്‍കിയിരിക്കുന്നത്.
ഡെൽറ്റയ്ക്ക് മുമ്പ് കണ്ടെത്തിയ വൈറസ് കാപ്പ എന്നായിരിക്കും അറിയപ്പെടുക. ആശങ്കപ്പെടേണ്ട വകഭേദങ്ങൾക്കാണ് പുതിയ പേരുകൾ നിർദേശിച്ചിരിക്കുന്നത്. ബ്രിട്ടനിൽ ആദ്യമായി കണ്ടെത്തിയ വകഭേദം B.1.1.7 ആൽഫ എന്നായിരിക്കും അറിയപ്പെടുക. സൗത്ത് ആഫ്രിക്കയിൽ രണ്ടാമത് കണ്ടെത്തിയ വകഭേദം B.1.351 ബീറ്റ എന്നും അറിയപ്പെടും.
advertisement
ബ്രസീലിൽ കണ്ടെത്തിയ മൂന്നാം വകഭേദം ഗാമ എന്നും ഇന്ത്യയിൽ ആദ്യമായി കണ്ടെത്തിയതും നാലാമത്തെ വകഭേദം ഡെൽറ്റ എന്നും അറിയപ്പെടും. ഇനി കണ്ടെത്തുന്ന വകഭേദങ്ങൾ ഗ്രീക്ക് അക്ഷരമാലയിലെ തുടർന്നുള്ള പേരുകളായിരിക്കും നൽകുക. സാധാരണക്കാര്‍ക്ക് വേഗത്തിൽ മനസിലാക്കാന്‍ സഹായകരമാകും എന്നതിനാലാണ് ലോകാരോഗ്യ സംഘടന ഗ്രീക്ക് അക്ഷരമാലയിൽ കൊറോണ വൈറസ് വകഭേദങ്ങൾക്ക് പേര് നൽകിയിരിക്കുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Corona/
മന്ത്രി പി.രാജീവിന് കോവിഡ് ; മെ‍ഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
Next Article
advertisement
പാകിസ്ഥാനിൽ  മാൻഹോൾ മൂടി മോഷണം! സാമ്പത്തിക പ്രതിസന്ധിക്കിടെ ചർച്ച
പാകിസ്ഥാനിൽ മാൻഹോൾ മൂടി മോഷണം! സാമ്പത്തിക പ്രതിസന്ധിക്കിടെ ചർച്ച
  • പാകിസ്ഥാനിൽ സാമ്പത്തിക പ്രതിസന്ധിക്കിടെ മാൻഹോൾ മൂടി മോഷണം വ്യാപകമായി ചർച്ചയാകുന്നു

  • മോഷ്ടിക്കുന്നവർക്കും വിൽക്കുന്നവർക്കും വാങ്ങുന്നവർക്കും 1 മുതൽ 10 വർഷം വരെ തടവ് ശിക്ഷ ലഭിക്കും

  • മാൻഹോൾ കവറുകൾ ഇല്ലാതാകുന്നത് അപകടങ്ങൾക്കും മരണങ്ങൾക്കും കാരണമാകുന്നുവെന്ന് റിപ്പോർട്ടുകൾ

View All
advertisement