പാകിസ്ഥാനെ സമ്മർദ്ദത്തിലാക്കാനോ? ക്വാർ അണക്കെട്ട് വേഗത്തിൽ പൂർത്തിയാക്കാൻ മോദി സർക്കാർ 3,119 കോടി രൂപ വായ്പ തേടുന്നു

Last Updated:

ജമ്മു കാശ്മീരിലെ കിഷ്ത്വാർ ജില്ലയിലാണ് ചെനാബ് നദിക്കരയിലുള്ള ഈ പദ്ധതി സ്ഥിതി ചെയ്യുന്നത്

News18
News18
ജമ്മു കശ്മീരിലെ കിഷ്ത്വാറിൽ ചെനാബ് നദിയിൽ നിർമ്മിക്കുന്ന ക്വാർ അണക്കെട്ടിന്റെ നിർമ്മാണം വേഗത്തിലാക്കാൻ ഇന്ത്യാ ഗവൺമെന്റ് 3,119 കോടി രൂപയുടെ വായ്പ തേടുന്നതായി റിപ്പോർട്ട്. സിന്ധു നദീജല ഉടമ്പടിയിൽ ഇന്ത്യ താൽക്കാലികമായി നിർത്തിവച്ചതിനുശേഷം പാകിസ്ഥാനിലേക്കുള്ള ജലപ്രവാഹത്തെ ബാധിച്ചേക്കാവുന്ന പ്രധാനപ്പെട്ട ജല സംഭരണ ​​പദ്ധതിയാണിത്.
എൻഎച്ച്പിസി ലിമിറ്റഡിന്റെയും ജമ്മു ആന്റ് കശ്മീർ സ്റ്റേറ്റ് പവർ ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡിന്റെയും സംയുക്ത സംരംഭമായ ചെനാബ് വാലി പവർ പ്രോജക്ട്സ് ലിമിറ്റഡ് (സിവിവിപിഎൽ) ആണ് പദ്ധതി നടപ്പിലാക്കുന്നത്. ഇത് വേ​ഗത്തിൽ പൂർത്തിയാക്കുന്നതിന് വേണ്ടി സിവിവിപിഎൽ ഇപ്പോൾ വിവിധ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും ബാങ്കുകളിൽ നിന്നും 3,119 കോടി രൂപ വായ്പ തേടുന്നുവെന്നാണ് റിപ്പോർട്ട്. നിർമ്മാണത്തിലിരിക്കുന്ന മുഴുവൻ പദ്ധതിയുടെയും മൂല്യം 4,526 കോടി രൂപയാണെന്ന് സിഎൻഎൻ-ന്യൂസ് 18 റിപ്പോർട്ട് ചെയ്തു.
advertisement
പദ്ധതിയുടെ പ്രധാന നാഴികക്കല്ല് അതായത് ചെനാബ് നദിയുടെ വഴിതിരിച്ചുവിടൽ 2024 ജനുവരിയിൽ കൈവരിച്ചു. ഇത് പദ്ധതിയുടെ ഒരു പ്രധാന നാഴികക്കല്ലാണ്, കാരണം ഇത് പുരോഗമിക്കുന്ന പ്രധാന അണക്കെട്ടിന്റെ പ്രവൃത്തികൾ ആരംഭിക്കുന്നതിന് വഴിയൊരുക്കി. കൂടാതെ, പദ്ധതിയുടെ വിവിധ ജോലികൾ ഈ കാലയളവിൽ ആരംഭിച്ചു, അതിൽ ഏറ്റവും ശ്രദ്ധേയമായത് 609 മീറ്റർ നീളമുള്ള മെയിൻ ആക്സസ് ടണലിന്റെ പ്രവർത്തനം ആരംഭിച്ചതാണ്. എല്ലാ ജലവൈദ്യുത പദ്ധതികൾക്കും നദിയുടെ വഴിതിരിച്ചുവിടൽ ഒരു പ്രധാന നാഴികക്കല്ലാണ്.
ജമ്മു കാശ്മീരിലെ കിഷ്ത്വാർ ജില്ലയിലാണ് ചെനാബ് നദിക്കരയിലുള്ള ഈ പദ്ധതി സ്ഥിതി ചെയ്യുന്നത്. 109 മീറ്റർ ഉയരമുള്ള കോൺക്രീറ്റ് ഗ്രാവിറ്റി അണക്കെട്ടിന്റെ നിർമ്മാണമാണ് ഇത് ലക്ഷ്യമിടുന്നത്. വാർഷിക ഉത്പാദനം 1975 ദശലക്ഷം യൂണിറ്റായിരിക്കും. 2022 ഏപ്രിൽ 24 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പദ്ധതിയുടെ ശിലാസ്ഥാപനം നിർവഹിച്ചു.
advertisement
2027 ഓടെ ക്വാർ എച്ച്ഇ പദ്ധതിയുടെ ആദ്യകാല പൂർത്തീകരണത്തിനായുള്ള നാഴികക്കല്ലുകൾ സമയബന്ധിതമായി പൂർത്തിയാക്കാൻ സർക്കാർ എല്ലാ ശ്രമങ്ങളും നടത്തിവരികയാണ്. ഈ പദ്ധതിയുടെ പൂർത്തീകരണം മേഖലയിലെ ഊർജ്ജ ലഭ്യത മെച്ചപ്പെടുത്തും, ഇത് രാജ്യത്തിന്റെ പൊതുവെയും പ്രത്യേകിച്ച് ജമ്മു കാശ്മീർ മേഖലയുടെയും വ്യാവസായിക വളർച്ചയെ കൂടുതൽ ത്വരിതപ്പെടുത്തും. കിഷ്ത്വാറിൽ നിന്ന് ഏകദേശം 28 കിലോമീറ്റർ അകലെയാണ് പദ്ധതി സ്ഥിതി ചെയ്യുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/India/
പാകിസ്ഥാനെ സമ്മർദ്ദത്തിലാക്കാനോ? ക്വാർ അണക്കെട്ട് വേഗത്തിൽ പൂർത്തിയാക്കാൻ മോദി സർക്കാർ 3,119 കോടി രൂപ വായ്പ തേടുന്നു
Next Article
advertisement
India vs Pakistan | ജയം സൈനികർക്ക് സമർപ്പിച്ചത് ചട്ട ലംഘനം; സൂര്യകുമാർ യാദവിന് മാച്ച് ഫീയുടെ 30 ശതമാനം പിഴ ചുമത്തി
India vs Pakistan | ജയം സൈനികർക്ക് സമർപ്പിച്ചത് ചട്ട ലംഘനം; സൂര്യകുമാർ യാദവിന് മാച്ച് ഫീയുടെ 30 ശതമാനം പിഴ ചുമത്തി
  • സൂര്യകുമാർ യാദവിന് ഐസിസി മാച്ച് ഫീയുടെ 30 ശതമാനം പിഴ ചുമത്തി, ബിസിസിഐ അപ്പീൽ നൽകിയിട്ടുണ്ട്.

  • പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് സൂര്യകുമാർ യാദവിനെതിരെ ഐസിസിയിൽ ഔദ്യോഗികമായി പരാതി നൽകി.

  • പാകിസ്ഥാൻ ബൗളർ ഹാരിസ് റൗഫിന് മോശം പെരുമാറ്റത്തിന് മാച്ച് ഫീയുടെ 30 ശതമാനം പിഴ ചുമത്തി.

View All
advertisement