ഗൂഡല്ലൂരിലും മസിനഗുഡിയിലും കാട്ടാന ആക്രമണത്തില്‍ രണ്ടുപേർ കൊല്ലപ്പെട്ടു
- Published by:Rajesh V
- news18-malayalam
Last Updated:
ദേവര്‍ശാലയില്‍ എസ്റ്റേറ്റ് ജീവനക്കാരനായ മാധേവ് (50), മസിനഗുഡിയില്‍ കര്‍ഷകനായ നാഗരാജ് (52) എന്നിവരാണ് മരിച്ചത്
കാട്ടാന ആക്രമണത്തിൽ രണ്ടുപേർ കൂടി കൊല്ലപ്പെട്ടു. തമിഴ്നാട് ഗൂഡല്ലൂരിലും മസിനഗുഡിയിലുമായാണ് ആക്രമണമുണ്ടായത്. ദേവര്‍ശാലയില്‍ എസ്റ്റേറ്റ് ജീവനക്കാരനായ മാധേവ് (50), മസിനഗുഡിയില്‍ കര്‍ഷകനായ നാഗരാജ് (52) എന്നിവരാണ് മരിച്ചത്.
ദേവർശാലയില്‍ സർക്കാർ മൂല എന്ന സ്ഥലത്ത് വച്ചാണ് മാധേവ് കാട്ടാനയുടെ ആക്രമണത്തിന് ഇരയായത്. ഈ ആന ഇപ്പോഴും പ്രദേശത്ത് പരിഭ്രാന്തി പരത്തി തുടരുകയാണ്. ഇതോടെ രോഷാകുലരായ നാട്ടുകാര്‍ വനംവകുപ്പിനെതിരെ പ്രതിഷേധിക്കുകയാണ്. മസിനഗുഡിയിൽ പുലർച്ചെ നാല് മണിക്കുണ്ടായ ആക്രമണത്തിലാണ് കർഷകനായ നാഗരാജ് മരിച്ചത്. കൃഷിയിടത്തിലെ ഷെഡ്ഡിൽ നിന്നു വീട്ടിലേക്ക് വരുമ്പോഴാണ് ആക്രണം. വ്യത്യസ്ത ആനകളാണ് രണ്ടിടത്തും ആക്രമണം നടത്തിയത്.
advertisement
കാടിറങ്ങുന്ന വന്യമൃഗങ്ങളുടെ ആക്രമണത്തെ തുടര്‍ന്ന് മരണങ്ങളുണ്ടാകുന്നത് കേരളത്തിലും തുടര്‍ക്കഥയാവുകയാണ്. കഴിഞ്ഞയാഴ്ച കോതമംഗലത്ത് കാട്ടാനയുടെ ആക്രമണത്തില്‍ സ്ത്രീ മരിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷം ശക്തമായ സമരത്തിനിറങ്ങിയിരുന്നു. വന്യമൃഗങ്ങളുടെ ആക്രമണം വലിയ രീതിയില്‍ ചര്‍ച്ചയായതോടെ ബുധനാഴ്ച മന്ത്രിസഭായോഗത്തില്‍ മനുഷ്യ- വന്യജീവി സംഘര്‍ഷം സംസ്ഥാന സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചിരുന്നു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Gudalur,The Nilgiris,Tamil Nadu
First Published :
March 08, 2024 2:30 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
ഗൂഡല്ലൂരിലും മസിനഗുഡിയിലും കാട്ടാന ആക്രമണത്തില്‍ രണ്ടുപേർ കൊല്ലപ്പെട്ടു


